എം.പി. 3 പ്ലെയര്‍ സഹിതമുള്ള ഹെഡ്‌ഫോണ്‍ സോണി ലോഞ്ച് ചെയ്തു


സോണി പുതിയ മൂന്ന് ഹെഡ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എം.പി. 3 പ്ലെയറും ഇന്‍ബില്‍റ്റ് സ്പീക്കറും സഹിതമുള്ള WH 303, ബ്ലൂടൂത്ത്, NFC എന്നിവ സപ്പോര്‍ട് ചെയ്യുന്ന MDR- 10 RBT, MDR-10 RNC എന്നിവയാണ് പുതിയതായി അവതരിപ്പിച്ച ഹെഡ്‌ഫോണുകള്‍. ഓരോന്നിന്റെയും വിശദമായ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

Advertisement

സോണി WH 303 ഹെഡ്‌ഫോണ്‍

Advertisement

വാക്മാന്‍ എം.പി. 3 പ്ലെയറും സറൗണ്ട് സൗണ്ട് സ്പീക്കറുകളും ഉള്‍ക്കൊള്ളുന്ന 3 ഇന്‍ വണ്‍ ഹെഡ്‌ഫോണാണ് WH 303. 4 ജി.ബി. എം.പി. 3 പ്ലെയറാണ് ഹെഡ്‌സെറ്റിലുള്ളത്. കൂടാതെ നിരവധി ഓപ്ഷനുകളുള്ള സറൗണ്ട് സൗണ്ട് സപീക്കറുകള്‍ മികച്ച ശബ്ദാനുഭവം നല്‍കുന്നു.

ഹെഡ്‌ഫോണിലെ സ്പീക്കര്‍ മോഡ് ഉപകരണം ചെവിയില്‍ വയ്ക്കാതെ തന്നെ പാട്ട് കേള്‍ക്കാന്‍ സഹായിക്കും. ഇതുകൂടാതെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് പാട്ടുകേള്‍ക്കാനും സാധിക്കും ഈ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് 103 cm കേബിളുമുണ്ട്. 8990 രൂപയാണ് വില. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സോണി MDR-10 RNC

സോണിയുടെ DNC സോഫ്റ്റ്‌വെയറും ഇരട്ട നോയിസ് സെന്‍സര്‍ സാങ്കേതികവിദ്യയും ഒത്തു ചേരുന്ന ഹെഡ്‌ഫോണാണ് ഇത്. ഓട്ടോമാറ്റിക് AL(Artificial Intelligence) നോയിസ് കാന്‍സലിംഗ് സംവിധാനവും ഇരിലുണ്ട്. അതായത് സാധാരണ െഹഡ്‌ഫോണുകളെ അപേക്ഷിച്ച് മികച്ച ശബ്ദം ലഭ്യമാവും. ഇതുകൂടാതെ ഡിജിറ്റല്‍ ഈക്വലൈസറും ഫുള്‍ ഡിജിറ്റല്‍ S മാസ്റ്റര്‍ ആംപ്ലിഫയറുമുണ്ട്. ഹെഡ് ഫോണിലെ ബാറ്ററി തീര്‍ന്നാല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സപ്ലൈ കോഡുമുണ്ട്. 14990 രൂപയാണ് വില.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സോണി MDR-10RBT

ബ്ലൂടൂത്തും NFC യും സപ്പോര്‍ട് ചെയ്യുന്ന ഹെഡ്‌ഫോണാണ് ഇത്. അതായത് ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണങ്ങളുമായി വയര്‍ലെസ് ആയി ബന്ധിപ്പിക്കാന്‍ സാധിക്കും. കൂടാതെ ഹെഡ്‌ഫോണിലുള്ള മൈക്രോഫോണ്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാല്‍ ഹാന്‍ഡ്‌സ് ഫ്രീ കോളിംഗും സാധ്യമാകും. ബില്‍റ്റ് ഇന്‍ ആയിട്ടുള്ള ലിഥിയം അയണ്‍ റീചാര്‍ജബിള്‍ ബാറ്ററി തുടര്‍ച്ചയായി 17 മണിക്കൂര്‍ വരെ പാട്ടുകേള്‍ക്കാന്‍ സഹായിക്കും. ബാറ്ററി തീര്‍ന്നാല്‍ ഉപയോഗിക്കുന്നതിനായി സപ്ലൈ കോഡുമുണ്ട്. ഇതിനും 14990 രൂപയാണ് വില.

ഹെഡ്‌ഫോണുകളുടെ കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ

#1

വാക്മാന്‍ എം.പി. 3 പ്ലെയറും സറൗണ്ട് സൗണ്ട് സ്പീക്കറുകളും ഉള്‍ക്കൊള്ളുന്ന 3 ഇന്‍ വണ്‍ ഹെഡ്‌ഫോണാണ് ഇത്. 4 ജി.ബി. എം.പി. 3 പ്ലെയര്‍ ആണ് ഹെഡ്‌ഫോണിലുള്ളത്. കൂടാതെ മറ്റ് ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പാട്ടുകേള്‍ക്കാനും കഴിയും.

 

#2

ഹെഡ്‌ഫോണിലെ സ്പീക്കര്‍ മോഡ് ഉപകരണം ചെവിയില്‍ വയ്ക്കാതെ തന്നെ പാട്ട് കേള്‍ക്കാന്‍ സഹായിക്കും. 8990 രൂപയാണ് വില. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും.

 

#3

സോണിയുടെ DNC സോഫ്റ്റ്‌വെയറും ഇരട്ട നോയിസ് സെന്‍സര്‍ സാങ്കേതികവിദ്യയും ഒത്തു ചേരുന്ന ഹെഡ്‌ഫോണാണ് ഇത്. അതായത് സാധാരണ െഹഡ്‌ഫോണുകളെ അപേക്ഷിച്ച് മികച്ച ശബ്ദം ലഭ്യമാവും.

 

#4

ഇതുകൂടാതെ ഡിജിറ്റല്‍ ഈക്വലൈസറും ഫുള്‍ ഡിജിറ്റല്‍ S മാസ്റ്റര്‍ ആംപ്ലിഫയറുമുണ്ട്. ഹെഡ് ഫോണിലെ ബാറ്ററി തീര്‍ന്നാല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സപ്ലൈ കോഡുമുണ്ട്. 14990 രൂപയാണ് വില.

 

#5

ബ്ലൂടൂത്തും NFC യും സപ്പോര്‍ട് ചെയ്യുന്ന ഹെഡ്‌ഫോണാണ് ഇത്. അതായത് ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണങ്ങളുമായി വയര്‍ലെസ് ആയി ബന്ധിപ്പിക്കാന്‍ സാധിക്കും. കൂടാതെ ഹെഡ്‌ഫോണിലുള്ള മൈക്രോഫോണ്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാല്‍ ഹാന്‍ഡ്‌സ് ഫ്രീ കോളിംഗും സാധ്യമാകും.

 

Best Mobiles in India