സോണി പി.സി. ബിസിനസ് നിര്‍ത്തുന്നു; 5000 ജീവനക്കാരെ കുറയ്ക്കും


നഷ്ടത്തിലായ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ബിസിനസുകള്‍ സോണി കൈവിടുന്നു. പി.സി. ബിസിനസ് ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്‌ണേഴ്‌സിനു വില്‍ക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകളുണ്ട്. കൂടാതെ ടെലിവിഷന്‍ ബിസിനസ്, പുതിയൊരു കമ്പനി രൂപീകരിച്ച് അതിനു കീഴിലാക്കുമെന്നും സോണി അറിയിച്ചു. ഇതിന്റെ ഭാഗമായി 5000 ജീവനക്കാരെ കുറയ്ക്കാനും പദ്ധതിയുണ്ട്.

Advertisement

നഷ്ടത്തില്‍ നിന്ന് കരകയറുന്നതിനായി 988 മില്ല്യന്‍ ഡോളറിന്റെ ചെലവു ചുരുക്കല്‍ നടപടികളാണ് കമ്പനി തയാറാക്കുന്നത്. 2015 മാര്‍ച്ചിനു മുമ്പായി ജീവനക്കാരെ കുറയ്ക്കും. ചെലവു ചുരുക്കല്‍ നടപടികള്‍ 2015-2016 സാമ്പത്തിക വര്‍ഷത്തിലായിരിക്കും നടപ്പില്‍ വരിക.

Advertisement

17 വര്‍ഷം മുമ്പ് ആരംഭിച്ച, സോണിയുടെ അഭിമാനമായ വയോ പി.സി ബിസിനസ് കൈവിടേണ്ടി വരുന്നത് കമ്പനിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കുക.

Best Mobiles in India

Advertisement