48 എംപി ഫോൺ ക്യമറയുമായി സോണി; ഈ പോക്ക് പോയാൽ നാളെ SLR ക്യാമറകൾ ചരിത്രമായേക്കും!


സ്മാർട്ട്‌ഫോൺ മേഖലയിൽ ഇന്ന് നമുക്ക് ക്യാമറകളുടെ കാര്യത്തിൽ കാര്യമായ പുരോഗതി കാണാൻ സാധിക്കുന്നുണ്ട്. സ്ഥിരമായി മുന്നിലും പിന്നിലും ഓരോ ക്യാമറകൾ മാത്രം ഉപയോഗിച്ചു പോന്നിരുന്ന നാം ഇപ്പോൾ ഉപയോഗിക്കുന്നത് മൂന്നും നാലും അഞ്ചും ക്യാമറകളുള്ള ഫോണുകളാണ്. ഇപ്പോളിതാ ഒമ്പത് സെൻസർകൾ ഉള്ള ഒരു ഫോൺ വരാൻ പോകുന്നു എന്ന് വാർത്തകൾ കേൾക്കുന്നു.

Advertisement

സ്‌മാർട്ട്‌ഫോൺ ക്യാമറകൾ SLR ക്യാമറകളെ ചരിത്രമാക്കുന്ന കാലം വിദൂരമല്ല

ഇതുപോലെ പല ക്യാമറാ ഘടകങ്ങളിലും വെറുമൊരു സ്മാർട്ട്‌ഫോൺ ഡിജിറ്റൽ ക്യാമറ എന്നതിൽ നിന്നും ഒരു പ്രൊഫഷണൽ ക്യാമറയുടെ നിലവാരത്തിലേക്ക് എത്തതിപ്പെടുന്നതിനായുള്ള പല കാര്യങ്ങളും ഇന്നത്തെ പുത്തൻ ഫോണുകളിലെ ക്യാമറകളിൽ നമുക്ക് കാണാൻ കഴിയും. ഈ പോക്ക് പോകുകയാണെങ്കിൽ SLR ക്യാമറകൾ നാളെ ചരിത്രത്തിന്റെ ഭാഗം മാത്രമാകുമെന്ന് കരുതേണ്ടിയിരിക്കുന്നു.

Advertisement
IMX586 48 എംപി സെൻസർ

ഇതിലേക്ക് ചേർത്ത് വായിക്കാവുന്ന ഒന്നാണ് സോണി ഇപ്പോൾ ഫോണുകൾക്ക് വേണ്ടി അവതരിപ്പിച്ച 48 മെഗാപിക്സൽ സെൻസർ. സ്മാർട്ട്‌ഫോൺ ക്യാമറകളെ വേറൊരു തലത്തിലേക്ക് എത്തിക്കാൻ കെൽപ്പുള്ള സവിശേഷതകളുമായാണ് സോണിയുടെ IMX586 ന്റെ 48 മെഗാപിക്സൽ സെൻസർ.

സെന്സറിന്റെ പ്രവർത്തനം

ഈ 1.2 ഇഞ്ച് സെൻസർ 8,000 x 6,000 പിക്സലുകൾ വരെ കാപ്ച്ചർ ചെയ്യാൻ കെൽപ്പുള്ളവയാണ്. അത് 4:3ൽ ഉള്ള ഒരു പൂർണ്ണ 48 മെഗാപിക്സൽ ക്യാമറ ഇമേജ് നമുക്ക് ഫോണിൽ തന്നെ ലഭ്യമാക്കുന്നു. ഇത്രത്തോളം മികച്ച ഒരു സെൻസറും ഇന്നോളം സ്മാർട്ട്‌ഫോൺ രംഗത്ത് അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇതിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്‌ഫോൺ അടുത്ത വർഷം പുറത്തിറങ്ങും. സെന്സറിന് മാത്രം 27 ഡോളർ വില വരും.

സോണിയുടെ പ്രത്യേകത

സോണി വളരെ ചെറിയ പിക്സൽ സൈസ് മാത്രമാണ് തിരഞ്ഞെടുക്കുന്നുവെങ്കിലും അവയിൽ തന്നെ ധാരാളം കാര്യങ്ങൾ ഉണ്ട്. സ്മാർട്ട്ഫോണുകൾക്കായുള്ള പല നിലവിലെ 12MP സെൻസറുകളിൽ ഉള്ള പിക്സലുകളുടെ പകുതി മാത്രം വലിപ്പമുള്ളതാണ് 0.8 μm. സാധാരണയായി, ഇതു് കൂടുതൽ ഇമേജ് നോയ്സ് ഉണ്ടാക്കുന്നു. എന്നാൽ സോണി ബെയറിന്റെ കളർ ഫിൽട്ടറുകളുമായി സെൻസർ സംയുക്തമാക്കുകയും ഓരോ പിക്സലും കൂടുതൽ സമീപത്തുള്ള പിക്സലുകളിൽ നിന്നും ഡാറ്റ ആക്സസ് ചെയ്യാനും കൂടുതൽ വിവരങ്ങൾ പിടിച്ചെടുക്കാനും ശബ്ദം കുറയ്ക്കാനും അനുവദിക്കുകയും ചെയ്യുന്നു. ഏതായാലും ഈ സെന്സറിന്റെ വരവോടെ ഒന്ന് അല്പം പരുങ്ങളിലുള്ള സോണിക്ക് ഒരു വട്ടം കൂടെ വിപണിയിൽ ഒരു മുന്നേറ്റം നടത്താൻ സാധിച്ചേക്കും.

വാവെയ് നോവ 3 മറ്റു 6ജിബി റാം ഫോണുകളുമായി താരതമ്യം ചെയ്യാം..!

Best Mobiles in India

English Summary

Sony With 48 Megapixel Phone Camera Sensors