സോണി എക്‌സ്പീരിയ മൂന്നു തകര്‍പ്പന്‍ ഫോണുകള്‍ അവതരിപ്പിച്ചു


2018നെ വരവേല്‍ക്കാന്‍ സോണി സ്മാര്‍ട്ട്‌ഫോണുകളും. മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സോണി മൂന്നു സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്പീരിയ XA2, എക്‌സ്പീരിയ XA2 അള്‍ട്രാ കൂടാതെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ L2ഉും.

Advertisement

ഈ ഫോണുകളുടെ പ്രത്യേകത എന്നു പറയുന്നത് കിടിലന്‍ സെല്‍ഫി തന്നെയാണ്. സ്ലോ മോഷന്‍ ചിത്രീകരണവും ഫിങ്കര്‍പ്രിന്റ് സെന്‍സറും ഈ മൂന്നു ഫോണുകളിലും മികച്ച ദൃശ്യാനുഭവം നല്‍കുന്നു. എക്‌സ്പീരിയ XA2 അള്‍ട്രാ ഫോണില്‍ രണ്ട് മുന്‍ ക്യാമറകളാണുളളത്.

Advertisement

സോണി എക്‌സ്പീരിയ XA2

സോണി എക്‌സ്പീരിയ XA2ന് ഗൊറില്ല ഗ്ലാസ്-ടോപ്ഡ് 5.2 1080p ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 630, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്റേര്‍ണല്‍ മെമ്മറി, 23എംപി എക്‌സ്‌മോര്‍ RS റിയര്‍ ക്യാമറ, 120 ഡിഗ്രീ വൈഡ് ആങ്കിള്‍ 8എംപി മുന്‍ ക്യാമറ, 3300എംഎഎച്ച് ബാറ്ററി, വശങ്ങളിലായി അനോഡൈസ്ഡ് അലൂമിനിയം, മെറ്റാലിക് ബാക്ക് പാനല്‍ എന്നിവയുമുണ്ട്.

അവരുടെ മുന്‍ഗാമിക്ക് നഷ്ടപ്പെട്ട ഫിങ്കര്‍പ്രിന്റ് സെന്‍സറും ഈ ഫോണിലുണ്ട്. വെളളി, കറുപ്പ്, നീല, പിങ്ക് എന്നീ നിറങ്ങളില്‍ സിങ്കിള്‍ സിമ്മും ഡ്യുവല്‍ സിമ്മുമായി വിപണിയില്‍ എത്തുന്നു.

സോണി എക്‌സ്പീരിയ XA2 അള്‍ട്രാ

നിങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലെ സോണി എക്‌സ്പീരിയ XA2 അള്‍ട്രാ XA2ന്റെ ഒരു വലിയ പതിപ്പാണ്. 6.0 ഇഞ്ച് 1080p ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 630, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് സ്‌പേസ്, വലിയ 3580 എംഎഎച്ച് ബാറ്ററി തുടങ്ങിവയാണ് ഈ ഹാന്‍സെറ്റിന്റെ പ്രധാന സവിശേഷതകള്‍.

16എംപി ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനുളള ക്യാമറയും 8എംപിയുമുളള സൂപ്പര്‍ ആംഗിള്‍ ലെന്‍സുമുളള രണ്ട് ക്യാമറകളാണ് ഫോണുകള്‍ക്കുളളത്. വെളളി, കറുപ്പ്, നീല, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ സിങ്കിള്‍ സിം, ഡ്യുവല്‍ സിം എന്നിവയില്‍ ലഭിക്കുന്നു.

വാലന്റയിന്‍സ് ഡേയില്‍ ഹോണര്‍ 7Xന്റെ ചുവന്ന വേരിയന്റ് എത്തുന്നു

എക്‌സ്പീരിയ L2

എക്‌സ്പീരിയ L2ന് 5.5 ഇഞ്ച് 720p ഡിസ്‌പ്ലേ, മീഡിയാടെക് MT6737T ചിപ്‌സെറ്റ് അതിന്റെ മുന്‍ഗാമിയെ പോലെ തന്നെ. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 3300എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

XA2, XA2 അള്‍ട്രാ ഫെബ്രുവരിയില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയായില്‍ പുറത്തിറങ്ങും. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടില്‍ എക്‌സ്പീരിയ L2ഉും എത്തും.

Best Mobiles in India

English Summary

Sony officially announced three smartphones. The Xperia XA1 and XA1 Ultra and Xperia L2 with super cameras.