ഇനി ബിഎസ്എന്‍എല്ലില്‍ കാര്‍ഡില്ലാതെ സാമ്പത്തിക ഇടപാടുകളും നടത്താം...!


ബിഎസ്എന്‍എല്‍ മൊബൈല്‍ വാലെറ്റുകള്‍ അവതരിപ്പിക്കും. ഇതോടെ ക്രഡിറ്റ് കാര്‍ഡ് ഇല്ലാതെ മൊബൈല്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താവുന്നതാണ്.

Advertisement

സ്റ്റേറ്റ് ബാങ്കുമായി യോജിച്ചാണ് മൊബൈല്‍ ക്യാഷ് സംവിധാനം ബിഎസ്എന്‍എല്‍ നടപ്പാക്കുന്നത്. കൊല്‍ക്കത്തയിലാണ് ഇത് ആദ്യം അവതരിപ്പിക്കുന്നത്.

Advertisement

സ്വകാര്യ ടെലികോം ഓപറേറ്റര്‍മാര്‍ നിലവില്‍ നടത്തുന്ന ഇത്തരം സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും തങ്ങളുടേതെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു.

അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

എം വാലെറ്റില്‍ ചേരുന്ന ആള്‍ക്ക് എസ്ബിഐ എടിഎമുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ പണം സ്വീകരിക്കുന്നതിനുളള സംവിധാനവും തങ്ങള്‍ ഒരുക്കുമെന്നും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

ഈ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈനായി മൊബൈല്‍ റീചാര്‍ജിങ് നടത്താനും, സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സാധിക്കുന്നതാണ്.

Best Mobiles in India

Advertisement

English Summary

Soon, transfer cardfree-cash using BSNL’s mobile wallet.