എങ്ങനെയാകും ഇന്‍സ്റ്റാഗ്രാമില്‍ എത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്...?


ഫേസ്ബുക്ക് ഉടമസ്ഥതയിലുളള ഫോട്ടോ-വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആരംഭിക്കാന്‍ പോകുന്നു. 2019ല്‍ തന്നെ ഈ ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമാകും. ഈ പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം ആപ്പില്‍ തന്നെയാണ്.

Advertisement

ഇന്‍സ്റ്റാഗ്രാമില്‍ പരസ്യം ചെയ്യുന്ന വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ പുതിയ പുതിയ ഷോപ്പിംഗ് ആപ്പ് വഴി വില്‍ക്കാനാണ് കമ്പവി പദ്ധതിയിടുന്നത്. നിങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ പുതിയ ഷോപ്പംഗ് ആപ്പ് വഴി വാങ്ങാന്‍ സാധിക്കും.

Advertisement

ആദ്യം ഉത്പന്നത്തിന്റെ അടുത്തുളള 'Buy' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അത് നിങ്ങളെ വില്‍പനക്കാരന്റെ വെബ് പേജിലേക്ക് എത്തിക്കും. അങ്ങനെ ഭാവിയില്‍ ഷോപ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ തന്നെ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനുളളില്‍ തന്നെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും.

2016 നവംബറില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഷോപ്പിംഗ് ഫീച്ചര്‍ അവതരിപ്പിച്ച ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ ലോകത്താകമനം 46 രാജ്യങ്ങളില്‍ ലഭ്യമാണ്. 'ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ ഞങ്ങള്‍ കൂടുതല്‍ ക്രമാനുഗതമായി പങ്കാളികളായിക്കൊണ്ടിരിക്കുന്നു, ഇന്ത്യ ഉള്‍പ്പെടെ' ETech പ്രകാരം ഒരു ഇന്‍സ്റ്റാഗ്രാം വക്താവ് പറഞ്ഞു.

ഓരോ ദിവസവും ഏകദേശം 90 ദശലക്ഷം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഷോപ്പിംഗ് പോസ്റ്റുകളില്‍ ടാപ്പു ചെയ്യുന്നു എന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു. പ്രോഡക്ട് ടാഗില്‍ അല്ലെങ്കില്‍ സ്റ്റിക്കറില്‍ ടാപ്പ് ചെയ്ത ശേഷം ഉപയോക്താക്കളെ ഇന്‍സ്റ്റാഗ്രാമിന്റെ ഉത്പന്ന വിവരണ പേജിലേക്ക് എത്തിക്കുന്നു. അവിടെ നിന്നും അവര്‍ക്ക് കച്ചവട വെബ്‌സൈറ്റിലേക്ക് പോകാം, ശേഷം ഉത്പന്നങ്ങള്‍ സേവ് ചെയ്യുകയോ മറ്റ് ഉത്പന്നങ്ങള്‍ ബ്രൗസ് ചെയ്യുകയോ ചെയ്യാം.

Advertisement

ഓരോ ഇമേജിന് അല്ലെങ്കില്‍ വീഡിയോക്ക് അഞ്ച് ഉത്പന്നങ്ങള്‍ വരെ അംഗങ്ങള്‍ക്ക് ടാഗു ചെയ്യാം. പ്രോഡക്ട് സ്റ്റിക്കര്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ സ്‌റ്റോറികളില്‍ ചേര്‍ക്കാം. 2019 ഓടെ, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ആപ്പ് വിടാതെ തന്നെ പേയ്‌മെന്റുകള്‍ സമന്വയിപ്പിക്കാനും സാധിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം പ്രതീക്ഷിക്കുന്നു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മ്യൂസിക് പ്ലാറ്റ്‌ഫോം സ്വന്തമാക്കി ജിയോ

Best Mobiles in India

Advertisement

English Summary

Soon You will be able to shop on Instagram