നോക്കിയയുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ന്നു



പ്രമുഖ ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ്&പുവര്‍സ്(എസ്&പി) നോക്കിയയുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തി. വിപണിയിലെ മോശം പ്രകടനമാണ് നോക്കിയയ്ക്ക് വെല്ലുവിളിയായത്. എസ്&പിയുടെ ബിബി+ റേറ്റിംഗില്‍ നിന്ന് ബിബിബി-ലാണ് ഇപ്പോള്‍ നോക്കിയ എത്തി നില്‍്ക്കുന്നത്. കഴിഞ്ഞാഴ്ച ഫിച്ച് എന്ന റേറ്റിംഗ് ഏജന്‍സിയും നോക്കിയയുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തിയിരുന്നു.

ആഗോള മൊബൈല്‍ വിപണിയില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുള്ള നോക്കിയയ്ക്ക് ഇക്കഴിഞ്ഞ പാദത്തില്‍ ആ പദവി നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. സാംസംഗ്, ആപ്പിള്‍ കമ്പനികളില്‍ നിന്ന് ശക്തമായ പ്രതിരോധം നിലനില്‍ക്കുന്ന ഈ സമയത്താണ് കമ്പനിയുടെ ക്രഡിറ്റ് നിലവാരത്തിനും ഇടിച്ചിലുണ്ടായത്.

Advertisement

അടുത്ത 12 മാസത്തിനകം നോക്കിയയ്ക്ക് അതിന്റെ പെര്‍ഫോമന്‍സ് മികച്ച രീതിയില്‍ നിലനിര്‍ത്തിപ്പോകാന്‍ സാധിക്കില്ലെങ്കില്‍ റേറ്റിംഗ് ഇനിയും താഴാനുള്ള സാധ്യതയാണ് എസ്&പി കാണുന്നത്. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നോക്കിയയുടെ സ്ഥാനം കൂടുതല്‍ മോശപ്പെടാനും സാധ്യത കാണുന്നുണ്ട്. കുറച്ച് കാലം മുമ്പ് വരെ ഇരുരാജ്യങ്ങളിലും നോക്കിയ ഉത്പന്നങ്ങള്‍ക്ക് മികച്ച പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.

Advertisement

ലൂമിയ ഹാന്‍ഡ്‌സെറ്റുകളാണ് കമ്പനിയ്ക്ക് അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. എങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ കാര്യമായ വളര്‍ച്ച് ഈ മോഡലിലും പ്രതീക്ഷിക്കേണ്ടെന്നാണ് എസ്&പിയുടെ വിലയിരുത്തല്‍.

Best Mobiles in India

Advertisement