ഐ.ഓ.എസിൽ മാത്രമായി ലഭ്യമായിരുന്ന സ്‌പാർക്ക് ഇനി മുതൽ ആൻഡ്രോയ്ഡിലും


സ്‌പാർക്ക് എന്നത് മികച്ച വ്യക്തിഗത ഇ-മെയിൽ സംവിധാനമാണ്, കൂടാതെ ഇതൊരു വിപ്ലവ ഇ-മെയിലാണ്. ഇ-മെയിൽ ഭാവി കെട്ടിപ്പടുക്കുകയാണ് ഇത്. ആധുനിക ഡിസൈൻ, വേഗത, അവബോധം, സഹകരണപരമായത്, നിങ്ങൾ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് പ്രധാനവും യാന്ത്രികവും വ്യക്തിഗതവുമായ അനുഭവങ്ങൾ എന്നിവ കാണുന്നു - ഇതാണ് സ്‌പാർക്ക്.

16 മൊപിക്‌സലിന്റെ ഇന്‍-ഡിസ്‌പ്ലേ സെല്‍ഫി ക്യാമറയും കരുത്തന്‍ പ്രോസസ്സറുമായി നോക്കിയ എക്‌സ് 71 വിപണിയില്‍

സ്പാര്‍ക്ക്

ഗൂഗിളിന്‍റെ ജി-മെയിൽ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻബോക്സ് ആപ്പ് പിൻവലിക്കുന്നതിനു പിന്നാലെ അതിന് പകരമായി സ്പാര്‍ക്ക് ആപ്പ് നിലവിൽ വരുമെന്ന് സൂചന. ഐ.ഓ.എസ് ആപ്പിലെ ജനപ്രിയ ഇമെയിൽ ആപ്ലിക്കേഷനായ സ്പാര്‍ക്ക് ആണ് ഇൻബോക്സിന്‍റെ ഇടം കൈയ്യടക്കാനായി ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേയ്കക് വരുന്നത്.

സ്പാര്‍ക്ക് ആൻഡ്രോയ്ഡിലേയ്ക്ക്

സ്പാര്‍ക്ക് ആൻഡ്രോയ്ഡിലേയ്ക്ക് വരുന്നതോടെ ജി-മെയിൽ സേവനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി തരംതിരിക്കാൻ ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് എളുപ്പമാകും.

ഇ-മെയിൽ സേവനങ്ങള്‍ക്കായി സ്പാര്‍ക്ക്

ഇ-മെയിൽ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന സ്പാര്‍ക്ക് ആപ്ലിക്കേഷൻ ഇതുവരെ ഐ.ഓ.എസ് ഉപകരണങ്ങളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

എന്നാൽ സ്പാര്‍ക്ക് ആൻഡ്രോയ്ഡിലേയ്ക്ക് എത്തുന്നതോടെ സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകള്‍, സ്നൂസിങ്, സെന്‍ഡ് ലേറ്റര്‍, റിമൈൻഡര്‍, ക്വിക്ക് റിപ്ലൈ തുടങ്ങിയ നിരവധി ഉപകാരപ്രദമായ ഫീച്ചറുകള്‍ കൂടുതൽ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ആൻഡ്രോയിഡ്

പേഴ്സണൽ,വര്‍ക്ക്, ന്യൂസ് ലെറ്റേഴ്സ് എന്നിങ്ങനെ ഇൻബോക്സിൽ വരുന്ന മെയിലുകള്‍ തരം തിരിക്കാനുള്ള സംവിധാനം സ്പാര്‍ക്കിലുണ്ട്.

എന്നാൽ ആപ്പിള്‍ ഫോണുകളിൽ ലഭിക്കുന്ന എല്ലാ സംവിധാനങ്ങളും ആൻഡ്രോയ്ഡിൽ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോൾ ഉപയോക്താക്കൾക്ക് ആപ്പ് സ്‌റ്റോറിൽ നിന്നും 'സ്‌പാർക്ക്' ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India
Read More About: android news iOS technology

Have a great day!
Read more...

English Summary

Inbox by Google has shut down, but - just in time - Spark has finally landed on the Play Store, ready to intelligently sort, prioritise and help you manage your email without much effort.