എ.ടി.എം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്‍കരുതലുമായി എസ്.ബി.ഐ; തട്ടിപ്പിനെ നേരിടാനുള്ള വഴികളും അറിയാം


രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കാണ് എസ്.ബി.ഐ. എ.ടി.എം തട്ടിപ്പുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കുക എന്ന ലക്ഷ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാങ്ക്. സ്‌കിമ്മിംഗ് ഫ്രാഡുകളെ സൂക്ഷിക്കണമെന്നു കാട്ടി ഉപയോക്താക്കള്‍ക്ക് ഇമെയില്‍ സന്ദേശമയക്കാനും എസ്.ബി.ഐ മറന്നില്ല.

വിവരിക്കുന്നുണ്ട്

മുന്‍കരുതല്‍ നല്‍കുന്നതിനൊപ്പം ചതിയില്‍പ്പെട്ടാല്‍ സ്വീരിക്കേണ്ട നടപടികളെക്കുറിച്ചും എസ്.ബി.ഐ വിവരിക്കുന്നുണ്ട്. എ.ടി.എമ്മിലൂടെ പിന്‍വലിക്കാവുന്ന പരമാവധി തുക പ്രതിദിനം 20,000 രൂപയാക്കി കഴിഞ്ഞ വര്‍ഷമാണ് എസ്.ബി.ഐ ഉത്തരവു പുറപ്പെടുവിച്ചത്. എന്തായാലും എ.ടി.എം സ്വിമ്മിംഗില്‍ നിന്നും രക്ഷനേടാനും തട്ടിപ്പു സംഭവിക്കാതിരിക്കാനുമുള്ള മുന്‍കരുതലുകളെപ്പറ്റി വിവരിക്കുകയാണ് ഈ എുത്തിലൂടെ.

പിന്‍വലിക്കാവുന്ന തുക കുറച്ചു

പ്രതിദിനം എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 40,000 ല്‍ നിന്നും 20,000 രൂപയാക്കിയത് കഴിഞ്ഞ ഒക്ടോബര്‍ 31നാണ്. സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു ഈ നടപടി.

മാഗ്നെറ്റിക് സ്ട്രിപ് കാര്‍ഡ്

സുരക്ഷ വര്‍ദ്ധിപ്പിക്കുകയെന്നോണം 2019 ജനുവരി ഒന്നുമുതല്‍ മാഗ്നെറ്റിക് കാര്‍ഡുകള്‍ പിന്‍വലിച്ച് ചിപ്പ് അധിഷ്ഠിത എ.ടി.എം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. കാര്‍ഡ് തട്ടിപ്പു തടയുകയാണ് പ്രധാന ലക്ഷ്യം.

എ.ടി.എം സ്‌കിമ്മിംഗ്

എ.ടി.എം സ്‌കിമ്മിംഗാണ് പുതിയ തട്ടിപ്പു രീതി. POS മെഷീനുകള്‍ കേന്ദ്രീകരിച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയാണിത്.

സ്‌കിമ്മിംഗ് തട്ടിപ്പു രീതി

ഉപയോക്താവിന്റെ ബാങ്കിംഗ് വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തുകയാണ് സ്‌കിമ്മിംഗിലൂടെ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. എ.ടി.എം കാര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പു നടത്തിവരുന്നത്.

എ.ടി.എം മെഷീനുകള്‍ പ്രധാന കേന്ദ്രം

എ.ടി.എം മെഷീനുകളിലെ കാര്‍ഡ് സ്ലോട്ടില്‍ പ്രത്യേകതം ഉപകരണം ഘടിപ്പിച്ചാണ് സ്‌കിമ്മിംഗ് നടത്തുന്നത്. ഉപയോക്താവ് പണമെടുക്കാന്‍ കാര്‍ഡ് സ്ലോട്ടില്‍ എ.ടി.എം കാര്‍ഡ് ഇടുന്ന സമയത്ത് വ്യക്തിഗത ബാങ്കിംഗ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തും.

മാഗ്നെറ്റിക് കാര്‍ഡിലെ വിവരങ്ങള്‍

ഡിസംബര്‍ 31 വരെ നാമെല്ലാം ഉപയോഗിച്ചു വന്നിരുന്ന മാഗ്നെറ്റിക് സ്ട്രിപ് എ.ടി.എം കാര്‍ഡുകളായിരുന്നു തട്ടിപ്പുകാരുടെ പ്രധാന ഇര.

തട്ടിപ്പിനു ക്യാമറയുടെ സഹായവും

കാര്‍ഡ് സ്ലോട്ടിനുള്ളില്‍ പ്രത്യക മെഷീന്‍ ഘടിപ്പിക്കുന്നതിനൊപ്പം ക്യാമറയും എ.ടി.എം മുറിയ്ക്കുള്ളില്‍ തട്ടിപ്പുകാര്‍ ഘടിപ്പിച്ചിരിക്കും. എ.ടി.എം പിന്‍ നമ്പര്‍ കണ്ടെത്താനാണിത്.

കാര്‍ഡ് ക്ലോണിംഗ്

വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇതുപയോഗിച്ച് കാര്‍ഡ് ക്ലോണ്‍ ചെയ്ത് പണം തട്ടുകയാണ് പുതിയ രീതി. മറ്റ് എ.ടി.എമ്മുകളില്‍ നിന്നും പണമായി പിന്‍വലിക്കുകയോ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയോ ചെയ്യും.

നേര്‍ത്ത ഫിലിമും തട്ടിപ്പിനായുണ്ട്

ഉപയോക്താവ് അമര്‍ത്തുന്ന രഹസ്യ പിന്‍ നമ്പര്‍ കണ്ടെത്താന്‍ എ.ടി.എമ്മിന്റെ കീ പാഡില്‍ നേര്‍ത്ത ഫിലിം ഒട്ടിക്കുന്ന രീതിയും തട്ടിപ്പിനായി കണ്ടുവരുന്നു.

പണം തിരികെ ആവശ്യപ്പെടാം

ഏതെങ്കിലും തരത്തില്‍ തട്ടിപ്പിനിരയായാല്‍ 3 പ്രവര്‍ത്തി ദിവസത്തിനുള്ളല്‍ ബാങ്കില്‍ പരാതി നല്‍കണം. നഷ്ടപ്പെട്ട തുക റീഫണ്ടായി ആവശ്യപ്പെടാവുന്നതാണ്.

എസ്.എം.എസായും പരാതി നല്‍കാം

'Problem' എന്ന് ടൈപ്പ് ചെയ്ത മെസ്സേജ് 9212500888 എന്ന നമ്പരിലേക്ക് മെസ്സേജ് അയച്ചും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കസ്റ്റമര്‍ കെയറിനെയും ട്വിറ്ററിനെയും ഉപയോഗിക്കാം

പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കസ്റ്റമര്‍ കെയറിലേക്കു വിളിക്കുകയോ ട്വിറ്ററിലെ @SBICard_Connect എന്ന അക്കൗണ്ട് ഉപയോഗിക്കുകയോ ചെയ്യാം.

മുഴുവന്‍ പണം തിരികെ

എസ്.ബി.ഐയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെങ്കില്‍ ഉറപ്പായും പണം തിരികെ ലഭിക്കും. പരാതി നല്‍കിയില്ലെങ്കില്‍ പോലും.

സ്വന്തം ഭാഗത്തുള്ള വീഴ്ചയാണെങ്കില്‍

ഉപയോക്താവിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ പണം നഷ്ടമായാല്‍ പണം തിരികെ ലഭിക്കില്ല. അതായത് ഓ.റ്റി.പി, സി.വി.വി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ഉപയോക്താവ് മനപ്പൂര്‍വം നല്‍കിയാല്‍ പണം തിരികെ ലഭിക്കില്ല.

ഗൂഗിൾ പേയ് ഉപഭോക്താവിന് നഷ്ടമായത് 2.7 ലക്ഷം രൂപ

Most Read Articles
Best Mobiles in India
Read More About: sbi news technology

Have a great day!
Read more...

English Summary

രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കാണ് എസ്.ബി.ഐ. എ.ടി.എം തട്ടിപ്പുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കുക എന്ന ലക്ഷ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാങ്ക്. സ്‌കിമ്മിംഗ് ഫ്രാഡുകളെ സൂക്ഷിക്കണമെന്നു കാട്ടി ഉപയോക്താക്കള്‍ക്ക് ഇമെയില്‍ സന്ദേശമയക്കാനും എസ്.ബി.ഐ മറന്