മദ്യലഹരിയില്‍ വിടു വര്‍ത്തമാനം പറയുന്നവര്‍ക്കായി ഒരു ആപ് ഇതാ....!


മദ്യലഹരിയില്‍ കാമുകിയേയോ, മറ്റ് ആളുകളേയോ വിളിച്ച് നിങ്ങള്‍ വിടുവര്‍ത്തമാനം പറയാറുണ്ടോ. എന്നാല്‍ അത്തരക്കാര്‍ക്കായി ഒരു ആപ് ഇറക്കിയിരിക്കുന്നു. 'ഡ്രങ്ക് മോഡ്' എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്.

മദ്യപിച്ചശേഷം 12 മണിക്കൂര്‍ നേരം നിങ്ങള്‍ക്ക് മൊബൈലില്‍ നിന്ന് ഫോണ്‍ ചെയ്യാനാകാത്ത വിധമാണ് ആപ് പ്രവര്‍ത്തിക്കുക. സോഷ്യല്‍ മീഡിയയിലേക്കുളള പ്രവേശനവും തടസ്സപ്പെടും. ആവശ്യമാണെങ്കില്‍ ഗ്രൂപ്പ് അംഗങ്ങളുമായി ഈ സമയങ്ങളില്‍ ബന്ധം നിലനിര്‍ത്താനാകും.

വൈകാതെ തന്നെ വന്‍നഗരങ്ങളിലെ രാത്രിയാത്രാ സൗകര്യവും പാര്‍ട്ടികളും കണ്ടെത്താനും ആപിലൂടെ സാധിക്കും.

ഇതോടകം ഒരുലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ് ഐഫോണിലും ആന്‍ഡ്രോയ്ഡിലും ലഭ്യമാണ്. അമേരിക്കയിലെ ജോഷ്വാ ആന്റണ്‍ എന്ന 23 കാരനാണ് ആപിന്റെ ഉപജ്ഞാതാവ്. ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാനായി താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Have a great day!
Read more...

English Summary

Stop Drunk Dialing; Drunk Mode Is The App For That.