2014 മൂന്നാം പാദത്തില്‍ ടാബ്ലറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് വളര്‍ച്ച...!


2014 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ടാബ്ലറ്റ് വില്‍പ്പന 10% കൂടി 940,000 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. ഉല്‍സവ കാല വില്‍പ്പനയും, ശക്തമായ വാണിജ്യ വില്‍പ്പനയും ഈ മികച്ച പ്രകടനത്തിന് സഹായിച്ച ഘടകങ്ങളാണെന്ന് പഠനം നടത്തിയ ഗവേഷണ സ്ഥാപനം ഐഡിസി പറയുന്നു.

Advertisement

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 860,000 യൂണിറ്റുകളായിരുന്നു വിറ്റുപോയത്. 22.2% വില്‍പ്പന പങ്കാളിത്തവുമായി സാംസഗാണ് മുന്നില്‍. 10.9 ശതമാനവുമായി മൈക്രോമാക്‌സ്, 10.6 ശതമാനവുമായി ഐബോള്‍, 8.2 ശതമാനവുമായി ഡാറ്റാ വിന്‍ഡ്, 6.7 ശതമാനവുമായി ആപ്പിള്‍ എന്നിവരാണ് തൊട്ടുപുറകില്‍.

Advertisement

ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ 90 ശതമാനം വിപണി പങ്കാളിത്തവുമായി ആന്‍ഡ്രോയിഡ് വളരെ ദൂരം മുന്നിലാണ്.

Best Mobiles in India

Advertisement

English Summary

Tablet sales in India post record growth in Q3 2014.