റിലയന്‍സ് ജിയോയെ വെല്ലുവിളിച്ച് ടാറ്റ ഡോക്കോമോ; 229 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാന്‍


മൊബൈല്‍ നിരക്കിന്റെ കാര്യത്തില്‍ ഇതുവരെ റിലയന്‍സ് ജിയോയോട് ഏറ്റുമുട്ടിക്കൊണ്ടിരുന്നത് വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ മുതലായ കമ്പനികളായിരുന്നു. ഇക്കൂട്ടത്തിലേക്ക് പുതിയൊരു കമ്പനി കൂടി എത്തിയിരിക്കുന്നു, ടാറ്റ ഡോക്കോമോ. പുതിയ പ്രീപെയ്ഡ് പ്ലാനിലൂടെയാണ് ഡോക്കോമോ ജിയോയെ വെല്ലുവിളിച്ചിരിക്കുന്നത്. 229 രൂപയുടെ പ്ലാനില്‍ പ്രതിദിനം 100 സൗജന്യ എസ്എംഎസ്, 1.4 GB ഡാറ്റ എന്നിവ ലഭിക്കും.

ഡോക്കോമോ 4G സേവനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ 3G കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 35 ദിവസം കാലാവധിയുള്ള പ്ലാനില്‍ ആകെ 49 GB ഡാറ്റ ഉപയോഗിക്കാന്‍ കഴിയും. പരിധികളില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകളും ലഭിക്കും. എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള കോളുകള്‍ക്ക് സാധാരണ നിരക്കില്‍ പണം നല്‍കേണ്ടിവരും.

മാത്രമല്ല സൗജന്യ കോളുകള്‍ പ്രതിദിനം 250 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അതിനുശേഷമുള്ള കോളുകള്‍ക്ക് മിനിറ്റിന് 30 പൈസ വീതം ഈടാക്കും. 90 ദിവസം കാലാവധിയുള്ള 499 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുത്താല്‍ പ്രതിദിനം 1.4GB ഡാറ്റ ലഭിക്കുമ്പോള്‍ 148 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2GB ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 148 രൂപയുടെ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

അതേസമയം റിയലന്‍സ് ജിയോയുടെ 198 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ കോളുകള്‍ വിളിക്കാന്‍ കഴിയും. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും 2GB, 4G ഡാറ്റയും ആസ്വദിക്കാം. 28 ദിവസം കാലാവധിയുള്ള പ്ലാനിന്റെ ഭാഗമായി ജിയോ ആപ്പുകളായ ജിയോ മൂവീസ്, ജിയോ മ്യൂസിക്, ജിയോടിവി എന്നിവ ഉപയോഗിക്കാനും അവസരമുണ്ട്.

ഇനി വോഡാഫോണിലേക്ക് വന്നാല്‍, 199 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.4 GB ഡാറ്റ, പരിധികിളില്ലാതെ ലോക്കല്‍- എസ്ടിഡി കോളുകള്‍, 100 സൗജന്യ എസ്എംഎസുകള്‍ എന്നിവ ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. എയര്‍ടെല്‍ 249 രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുന്ന പ്ലാനില്‍ ദിവസവും 100 സൗജന്യ എസ്എംഎസ്, 2GB, 4G/3G ഡാറ്റ, പരിധികളില്ലാതെ ലോക്കല്‍-എസ്ടിഡി- റോമിംഗ് കോളുകള്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്ലാനിന്റെ കാലാവധിയില്‍ മാറ്റമില്ല, 28 ദിവസം തന്നെ.

ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂ വഴി ഫോണിൽ തന്നെ കാണാവുന്ന മനോഹരമായ 15 കിടിലൻ സ്ഥലങ്ങൾ

വളരെ വൈകിയാണ് ഡോക്കോമോ ഈ മത്സരത്തിന്റെ ഭാഗമാകുന്നത്. ഇതില്‍ എത്രത്തോളം വിജയം നേടാന്‍ കമ്പനിക്ക് കഴിയുമെന്ന് കാത്തിരുന്ന് കാണാം.

Most Read Articles
Best Mobiles in India
Read More About: tata docomo telecom news

Have a great day!
Read more...

English Summary

Tata Docomo has jumped in the tariff war with its latest prepaid plan. The company has announced a new plan priced at Rs 229. This new prepaid plan offers 100 free messages per day and 1.4GB of daily data limit. The data speed is restricted to 3G as Docomo has not launched its 4G services so far. The new plan comes with a validity of 35 days.