ടാറ്റ സ്‌കൈയുടെ പുതിയ 13 എച്ച്ഡി റീജിയണല്‍ ആഡ്-ഓണ്‍ പായ്ക്കുകള്‍..!


രാജ്യത്തെ പ്രമുഖ കണ്‍ടന്റ് വിതരണ പ്ലാറ്റ്‌ഫോമാണ് ടാറ്റ സ്‌കൈ. ടാറ്റ സ്‌കൈ ഈ അടുത്ത കാലത്ത് കുറച്ച് മികച്ച ആഡ്-ഓണ്‍ പായ്ക്കുകള്‍ അവതരിപ്പിച്ചു. പ്രദേശിക ഭാഷകളിലാണ് ഇവ. ഇപ്പോള്‍ എന്‍എഫ്‌സി താഴ്തിക്കൊണ്ട് അവരുടെ പായ്ക്കുകള്‍ കൂടുതല്‍ താങ്ങാവുന്നതാക്കി.

ഇപ്പോള്‍ കമ്പനി 13 പുതിയ ആഡ് ഓണ്‍ പായ്ക്കുകള്‍ വതരിപ്പിച്ചു. തമിഴ്, മലയാളം, കന്നഡ, തെലിങ്കാന, ബെങ്കാളി, മറാത്തി എന്നീ പ്രാദേശിക ഭാഷകള്‍ എച്ച്ഡി പായ്ക്കില്‍ പരിചയപ്പെടുത്തി. ഈ ആഡ് ഓണ്‍ പായ്ക്കുകള്‍ക്ക് കുറഞ്ഞത് 5 രൂപയാണ്. ഈ കുറഞ്ഞ ചിലവ ്പായ്ക്കുകളെ പറയുന്നത് 'മിനി പായ്ക്കുകള്‍' എന്നാണ്.

ഈ ആഡ് ഓണ്‍ പായ്ക്കുകളും എസ്ഡി, എച്ച്ഡി പായ്ക്കുകളും തമ്മില്‍ ഉപയോക്താക്കെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്നു. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമുളള ചാനലുകള്‍ തിരഞ്ഞെടുക്കുകയും അതേ നിരക്കില്‍ പേ ചെയ്യുകയും ചെയ്യുന്നു.

ടാറ്റ സ്‌കൈയുടെ പുതിയ എച്ച്ഡി റീജിയണല്‍ ആഡ്-ഓണ്‍ പാക്കുകള്‍

നേരത്തെ കമ്പനി എച്ച്ഡി, എസ്ഡി മിനി പായ്ക്കുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ എച്ച്ഡി പായ്ക്കുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്. ഈ എച്ച്ഡി ആഡ് ഓണ്‍ പായ്ക്കുകള്‍ വളരെ വില കുഞ്ഞവയാണ്. അതായത് 60 രൂപ മുതല്‍ 200 രൂപ വരെ. അതായത് തമിഴ് റീജിയണല്‍ എച്ച്ഡി പായ്ക്കിന് 164 രൂപ, തമിഴ് മിനി എച്ച്ഡി പായ്ക്കിന് 81 രൂപ, തെലുങ്ക് റീജിയണല്‍ പായ്ക്കിന് 216 രൂപ, തെലുങ്ക് മിനി എച്ച്ഡി പായ്ക്കിന് 90 രൂപ, ഇതു പോലെ കന്നഡ, മലയാളം, ബംഗാളി, മറാത്തി എന്നീ ഭാഷകള്‍ക്കും സമാന പായ്ക്കുകള്‍ ഉണ്ട്. കൂടാതെ പുതിയ ഇംഗ്ലീഷ് മൂവിക്ക് 162 രൂപയുടെ എച്ച്ഡി മിനി പായ്ക്കും അവതരിപ്പിച്ചു.

ചാനല്‍ പായ്ക്കുകള്‍ തിരഞ്ഞെടുക്കാന്‍ കാലാവധി നീട്ടി

ഇപ്പോള്‍ ആവശ്യമുളള ചാനല്‍ പായ്ക്കുകള്‍ തിരഞ്ഞെടുക്കുന്നതിന് ട്രായി സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് കാലാവധി നീട്ടി നല്‍കി. ആദ്യം ജനുവരി 31ന് ആയിരുന്നു അവസാന തീയതി, എന്നാല്‍ ഇപ്പോഴിത് മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ചാനലുകള്‍ തിരഞ്ഞെടുക്കാനായി സമവും ഉണ്ട്. അതു പോലെ കേബിള്‍ ഓപ്പറേറ്റര്‍മാരും DTH ഓപ്പറേറ്റര്‍മാരും പുതിയ സ്‌കീം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതാണ്.

എങ്ങനെയാണ് ഭൂമി ഉണ്ടായത് ? ഭൂമിക്കടിയിൽ കണ്ടെത്തിയ കൂറ്റൻ പർവതങ്ങൾ ഉത്തരം തരുമായിരിക്കാം

Most Read Articles
Best Mobiles in India
Read More About: tata sky news technology

Have a great day!
Read more...

English Summary

Tata Sky introduces 13 new HD regional add-on packs