206 രൂപ മുതലുള്ള പത്ത് കിടിലൻ റീജിയണൽ സ്മാർട്ട് പാക്കുമായി ടാറ്റാ സ്‌കൈ


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ പുത്തൻ പരിഷ്‌കാരം അടിസ്ഥാനമാക്കിയുള്ള പ്രൈസിംഗ് സ്‌കീം നിലവിൽ വന്നു. ഇതുപ്രകാരം ഉപയോക്താക്കൾക്കായി പുത്തൻ ചാനൽ പാക്കുകൾ രംഗത്തിറക്കിയിരിക്കുകയാണ് ഡി.റ്റി.എച്ച് സേവനദാതാക്കൾ.

ഇതുപ്രകകാരം പുത്തൻ ഓഫറുകൾ ഉൾക്കൊള്ളിച്ച് ടാറ്റാ സ്‌കൈയും തങ്ങളുടെ ശ്രേണി വർദ്ധിപ്പിക്കുകയാണ്. ഫ്‌ളക്‌സി ആനുവൽ പ്ലാൻ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ റീജിയണൽ ചാനലുകൾക്കായി സ്മാർട്ട് പാക്കുകൾ സജ്ജമാക്കിക്കഴിഞ്ഞു ടാറ്റാ സ്‌കൈ.

സ്മാർട്ട് പാക്കുകൾ

പത്തു ഇന്ത്യൻ ഭാഷകളിലാണ് സ്മാർട്ട് പാക്കുകൾ ടാറ്റാ സ്‌കൈ പുറത്തിറക്കിയത്. 206 രൂപ പ്രതിമാസ വാടകയിലാണ് പാക്ക് ആരംഭിക്കുന്നത്. എല്ലാതരം ടാക്‌സും ഉൾപ്പെടുത്തിയ വിലയാണിത്. പാക്കുകളെ സംബന്ധിക്കുന്ന പട്ടിക ചുവടെ നൽകുന്നു.

ടാറ്റാ സ്‌കൈ മിനി പാക്കുകൾ

കോംബോ ഡി.റ്റി.എച്ച് പാക്കുകൾക്കു പുറമേ മിനി പാക്കുകളും കമ്പനി അവതരിപ്പിച്ചു. അധികം തുക ചെലവാക്കാതെ ആവശ്യമുള്ളവ തെരഞ്ഞെടുത്ത് ഉപയോഗിക്കാനാണിത്. എച്ച്.ഡി ക്വാളിറ്റിയിൽ ചില മിനി/ ആഡ് ഓൺ പാക്കുകളും ഓഫറിൽ ലഭ്യമാണ്. തെലുങ്കു, തമിഴ്, മലയാളം, കന്നട, മറാത്തി, ബംഗാളി അടക്കമുള്ള ഭാഷകളിലാണ് മിനി പാക്കുകളും കോംബോ പാക്കും പ്രധാനമായും ലഭിക്കുക.

ന്യൂ ബ്രോഡ്കാസ്റ്റർ പാക്കുകൾ

ഇതിനെല്ലാം പുറമേ ന്യൂ ബ്രോഡ്കാസ്റ്റർ പാക്കുകളും ടാറ്റ അവതരിപ്പിച്ചുകഴിഞ്ഞു. ചാനലുകൾ സെലക്ട് ചെയ്യുന്നതിൽ വലിയ ശ്രേണി ഉൾക്കൊള്ളിച്ചതാണ് ന്യൂ ബ്രോഡ്കാസ്റ്റർ പാക്കുകൾ. സോണി ഹാപ്പി ഇന്ത്യ സൗത്ത് ബി എന്ന പാക്ക് 29.5 രൂപയ്ക്ക് ആസ്വദിക്കാം. ടർൺ ഫാമിലി എച്ച്.ഡി പാക്കിന്റെ വിലയാകട്ടെ 14.75 രൂപയുമാണ്.

Most Read Articles
Best Mobiles in India
Read More About: tata sky news technology

Have a great day!
Read more...

English Summary

Tata Sky launches 10 regional Smart Packs for Rs. 206 onwards