പകുതി വിലയ്ക്ക് ഡി.ടി.എച്ച് ചാനലുകളുമായി കമ്പനികൾ രംഗത്ത്; ട്രായിക്ക്‌ വെല്ലുവിളി


പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ട്രായിക്ക്‌ വെല്ലുവിളിയായി ഇപ്പോൾ ടെലികോം കമ്പനികൾ രംഗത്ത്. ഈയിടെയായി ഒട്ടനവധി മാറ്റങ്ങളാണ് ട്രായ് സംപ്രേക്ഷണ മേഖലയിൽ സൃഷ്ടിച്ചത്. അതിൽ ഒരണമാണ് ചാനലുകളുടെ നിരക്കിൽ ഉള്ള വർദ്ധനവ്. പെട്ടന്നുണ്ടായ ഈ വർധനവിൽ ശരിക്കും ഉപയോക്താക്കൾ അകപ്പെട്ടുപോയി എന്ന് വേണമെങ്കിൽ പറയാം. പുതിയ നിരക്കിൽ ചാനലുകളുടെ തുകയിൽ മാറ്റമുണ്ട്.

പുതിയ നിരക്ക് പറയുന്നത് 130 രൂപയ്ക്ക് 100 ചാനലുകൾ എന്നാണ് ട്രായിയുടെ പുതിയ വ്യവസ്ഥ. നൂറിൽ കൂടുതൽ ചാനലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ 25 ചാനലുകളടങ്ങുന്ന ഒരു സ്ലാബിന് 20 രൂപ വീതം അധികം നല്‍കേണ്ടി വരും. പേ-ചാനലുകൾ 130 രൂപ പരിധിയിൽ വരികയില്ലെന്നതാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്. ജിഎസ്ടി കൂടാതെയാണ് 130 രൂപ. നികുതികളടക്കം ആത്യന്തികമായി ഒരു ഉപഭോക്താവ് നൽകേണ്ടി വരിക 154 രൂപയാണ്. ഓരോ പേ-ചാനലിനും നിശ്ചിത തുക അധികം നൽകേണ്ടി വരും.

നിലവില്‍ പത്തോളം മലയാളം പേ-ചാനലുകളാണ് അടിസ്ഥാന കേബിള്‍ ടി.വി പ്ലാനില്‍ നിന്നും ലഭിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് അടക്കം മറ്റ് ഭാഷകളില്‍ നിന്നുള്ള നിരവധി പേ-ചാനലുകളും നിലവിലുള്ള് കേബിള്‍ ടി.വി അടിസ്ഥാന നിരക്കില്‍ ലഭ്യമാണ്. ഇനി എച്ച്.ഡി ചാനല്‍ നിരക്കുകളിലേക്ക് വരുമ്പോള്‍, 340 ല്‍ താഴെ നിരക്കിലാണ് എച്ച്.ഡി ചാനലുകളോടു കൂടിയുള്ള കേബിള്‍ ടി.വി പാക്കേജ് ലഭിക്കുന്നത്. ഇതില്‍ മുഴുവന്‍ പേ-ചാനലുകളടക്കം എ.സ്ഡി ചാനലുകളും ഒപ്പം 40 ല്‍ അധികം എച്ച്.ഡി ചാനലുകളും ലഭ്യമാകും. എന്നിങ്ങനെയായിരുന്നു പുതിയ ചട്ടം പ്രകാരം ട്രായുടെ നിരക്കിൽ കൊണ്ട് വന്ന പ്രധാന മാറ്റങ്ങളും മറ്റും.

154 രൂപയ്ക്ക് 100 ചാനലുകൾ; ഉപയോക്താക്കൾക്ക് നഷ്‌ടം നേരിടേണ്ടതായി വരും

കേബിള്‍ ടി.വി

എന്നാൽ ഇതിനെയെല്ലാം പിന്നിലാക്കികൊണ്ടാണ് പുതിയ പദ്ധതികളുമായി മറ്റ് ടെലികോം കമ്പനികളുടെ വരവ്. ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ചാനലുകളും കണക്‌ഷനും നൽകാൻ ഡി.ടി.എച്ച് കമ്പനികൾ മൽസരിക്കുകയാണ്. സൺ ഡയറക്ട്, ടാറ്റാ സ്കൈ കമ്പനികൾ ഇതിനികം തന്നെ വൻ ഓഫറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രായിയുടെ നിയമം പാലിക്കാതെ, വരിക്കാർക്ക് വേണ്ടുവോളം ഫ്രീ ടു എയർ ചാനലുകൾ നൽകുമെന്ന് ഇതിനകം തന്നെ കമ്പനികൾ അറിയിച്ചു കഴിഞ്ഞു.

ഡി.ടി.എച്ച്

230 ഫ്രീ ടു എയർ ചാനലുകളാണ് ട്രായി വെബ്സൈറ്റിലെ കണക്കുകൾ പ്രകാരംമുള്ളത്. ഉപയോക്തക്കൾക്ക് ഇതെല്ലാം വേണ്ടതുണ്ടെങ്കിൽ തികച്ചും സൗജന്യമായി നല്കുമെന്നും ടാറ്റാ സ്കൈയും സൺ ഡയറക്ടും അറിയിച്ചു. ട്രായിയുടെ കേബിൾ, ഡി.ടി.എച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് വൻ ഓഫറുകളുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്.കൂടാതെ, സൺ ഡയറക്ട്, ടാറ്റാ സ്കൈ നൽകുന്ന എല്ലാ എ.ഫ്ടി.എ ചാനലുകളും 154 രൂപയ്ക്ക് നൽകുമെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞു. ട്രായിയുടെ സേവനത്തിൽ ഇതിനെല്ലാം പണം കൊടുക്കണമായിരുന്നു.

സൺ ഡയറക്റ്റ്

സൺ ഡയറക്റ്റ് നൽകുന്ന എല്ലാ ഫ്രീ ചാനലുകളും ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റു കമ്പനികളെല്ലാം 154 രൂപയ്ക്ക് 100 ചാനലുകളാണ് ലഭ്യമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഏറ്റവും കൂടുതൽ വരിക്കാരുള്ള ഡി.ടി.എച്ച് സർവീസുകളാണ് സൺ ഡയറക്ടും ടാറ്റാ സ്കൈയും. എന്നാൽ, പേ-ചാനലുകൾ ലഭിക്കാൻ പണമടക്കേണ്ടതായി വരും. മറ്റു കമ്പനികളുടെ 150 എ.ഫ്ടി.എ ചാനലുകൾ ലഭിക്കാൻ ഏകദേശം 210 രൂപ വരെ അടക്കേണ്ടി വരും. എന്നാൽ സൺ ഡയറക്ട് 154 രൂപയ്ക്ക് മുഴുവൻ ചാനലുകളും ഉപയോക്താക്കൾക്ക് നൽകും. ഇതോടൊപ്പം സണ്ണിന്റെ കീഴിലുള്ള 35 ചാനലുകൾ വൻ ഓഫർ നിരക്കിൽ നൽകാനും നീക്കം നടത്തുന്നുണ്ട്. നിലവിൽ സൺ ടിവിയുടെ കീഴിലുള്ളത് 35 ചാനലുകളാണ്. ഇതിനു ഈടാക്കുന്നത് 22.40 രൂപയാണ്. മൊത്തം മുന്നോറോളം ചാനലുകളാണ് സൺ ഡയറക്ട് നൽകുന്നത്. ഇതിൽ 150 ചാനലുകൾ എ.ഫ്ടി.എ ചാനലുകളാണ്.

ടാറ്റാ സ്കൈ

100 ചാനലുകളാണ് ഈ പാക്കേജിന്റെ ബേസിക്, എച്ച്. ഡി ആണെങ്കിൽ അതിന്റെ പകുതി, അതായത്. 50 ചാനലുകൾ ലഭിക്കും. കൂടാതെ പുതിയ ഉപയോക്താക്കൾക്കായി ടാറ്റ സ്‌കൈ മറ്റൊരു ഓഫർ കൊണ്ടുവന്നിട്ടുണ്ട്. 2935 രൂപയ്ക്ക് നൽകിയിരുന്ന കണക്ഷൻ ഇപ്പോൾ 42 ശതമാനം ഇളവോടെ 1690 രൂപയ്ക്കാണ് നൽകുന്നത്. 241 എസ്.ഡി ചാനലുകൾ, 55 എച്ച്.ഡി ചാനലുകൾ എച്ച്.ഡി അൾട്രാ പാക്കിൽ ലഭ്യമായിട്ടുള്ളത്. രണ്ടു റീജ്യനൽ പാക്ക് ഫ്രീ, രണ്ടു ഡിവൈസിൽ ടാറ്റാ സ്കൈ മൊബൈൽ ആപ്പ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉപയോക്താക്കളുടെ എണ്ണം പുതിയ ടെലികോം ഓഫറുകളിലേക്ക് കുതിച്ചുയരാൻ സാധ്യതയുണ്ട് എന്നാണ്. പുതിയ നിരക്കുകൾ തികച്ചും ലാഭകരവും സാധാരണക്കാർക്ക് താങ്ങാവുന്നതുമാണ്. ഇനി ടെലികോം രംഗത്ത് സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ കണ്ടുതന്നെ അറിയാം.

Most Read Articles
Best Mobiles in India
Read More About: telecom cable dth channels

Have a great day!
Read more...

English Summary

This new offer by Sun Direct means that you will be able to watch 330 channels of Sun Direct at just Rs 154, however, if not for this new change in pricing, then you would have to pay Rs 600 to watch the same number of channels in just network charges.