വിലയിലും സവിശേഷതകളിലും മറ്റു കമ്പനികളെ മത്സരിപ്പിക്കുന്ന രീതിയിലാണ് ടിസിഎല്‍ സ്മാര്‍ട്ട് ടിവി


സ്മാര്‍ട്ട് ടിവി വിപണിയില്‍ വലിയൊരു മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് ടിസിഎല്‍. iFFALCON സ്മാര്‍ട്ട് ടിവി ഇന്ത്യയിലെ മറ്റു സ്മാര്‍ട്ട് ടിവി വിപണികളെ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്.

Advertisement

ടിസിഎല്‍ കോര്‍പറേഷന്റെ സബ്‌സിഡറിയായ iFFALCON ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ഈ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. ഈ പുതിയ സ്മാര്‍ട്ട് ടിവി പോര്‍ട്ട്‌ഫോളിയോ ഇന്ത്യാക്കാര്‍ എങ്ങനെ ഏറ്റെടുക്കുമെന്നും അറിയേണ്ടതുണ്ട്. സവിശേഷതയും പ്രകടനവും ഉള്‍പ്പെടെ മൂന്നു വ്യത്യസ്ഥ മോഡലുകളിലാണ് സ്മാര്‍ട്ട് ടിവി എത്തുന്നത്. അതായത് iFFLCON 55K2A, iFFALCON 40F2, iFFALCON 32F2 എന്നിങ്ങനെ.

Advertisement

ഈ സ്മാര്‍ട്ട് ടിവിയുടെ ഫീച്ചറുകളെ കുറിച്ച് അറിയാനായി നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണോ? എന്നാല്‍ ഇന്നത്തെ ഞങ്ങളുടെ ഈ ലേഖനം iFFALCON 55 ഇഞ്ച് വേരിയന്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആദ്യം ഉല്‍പാദന പ്രക്രിയയെ കുറിച്ചു നോക്കാം

ഒരിക്കലെങ്കിലും നിങ്ങള്‍ ചന്തിച്ചിട്ടുണ്ടോ എന്തായിരിക്കും iFFALCON സ്മാര്‍ട്ട് ടിവിയുടെ നിര്‍മ്മാണ പ്രക്രിയയ എന്ന്? ടിസിഎല്ലിന്റെ ഉടമസ്ഥതയിലുളള CSOT ഉല്‍പ്പാദന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയതിനാല്‍ ടിവിയുടെ എല്ലാ ഘടകങ്ങളും കര്‍ശന നിലവാര പ്രക്രിയയില്‍ നിന്നും വരുന്നതാണ്, കൂടാതെ ഡിസ്‌പ്ലേ, പാനല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഈ ഘടകങ്ങള്‍ ആഗോള നിലവാരം നിലനിര്‍ത്താനും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

അന്തര്‍നിര്‍മ്മിത എച്ച്ഡിആര്‍ ഉളള ആന്‍ഡ്രോയിഡ് ടിവി

iFFALCON ഫ്‌ളാഗ്ഷിപ്പ് ടിവി ഉയര്‍ന്ന ഹൈഎന്‍ഡ് ഡെഫനിഷനിലാണ് ചിത്രങ്ങള്‍ നല്‍കുന്നത്. 4K UHD ടിവിയില്‍ 3840X2160 പിക്‌സല്‍ റസൊല്യൂഷനാണ്. കൃത്യമായ വെളിച്ചവും നിറവും നല്‍കുന്നതിന് പാന്‍ എച്ച്ഡിആര്‍ ടെക്‌നോളജിയാണ് പിന്തുണയ്ക്കുന്നത്. ഈ അനുഭവം നിങ്ങളെ മറ്റൊരു ലെവലിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

മൈക്രോ ഡിംമിംഗ് ടെക്‌നോളജി

മൈക്രോ ഡിംമിംഗ് ടെക്‌നോളജിയും റവല്യൂഷണറി വൈറ്റ് എല്‍ഇഡി എച്ച്ഡി ബ്ലാക്ക്‌ലൈറ്റ് എന്നിവയും ഉള്‍പ്പെടുത്തിയാണ് iFFALCON 55K2A എത്തിയിരിക്കുന്നത്. എല്‍ഇഡി എച്ച്ഡി ബ്ലാക്ക്‌ലൈറ്റ് ടെക്‌നോളജിയാണ് മികച്ച ഇന്‍-ക്ലാസ് ഡൈനാമിക് വര്‍ണ്ണ വൈരുദ്ധ്യം നല്‍കുന്നത്. കൂടാതെ ഇവെയെല്ലാം ക്ലാസ്-ലീഡിംഗ് വീഡിയോ പ്ലേബാക്ക് അനുഭവവും നല്‍കുന്നു.

മുമ്പൊരിക്കലും ഇല്ലാത്ത ഓഡിയോ അനുഭവം

iFFALCON ന്റെ മുന്‍നിര 55 ഇഞ്ച് ടിവിയെ സൗണ്ട് മാസ്റ്റര്‍ എന്നു വേണമെങ്കില്‍ പറയാം. അതിനായി ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഡോള്‍ബി 5.1 സറൗണ്ട് സൗണ്ടും അഡ്വാന്‍സിഡ് DTS പോസ്റ്റ്-പ്രോസസിംഗ് ടെക്‌നോളജിയുമാണ്. ഇവ രണ്ടും ഒന്നിച്ചു ചേര്‍ന്ന് നിലവില്‍ മാര്‍ക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുളള സ്റ്റീരിയോ സിസ്റ്റത്തിന്റെ ഉറപ്പു നല്‍കുന്നു. കൂടാതെ 'സ്മാര്‍ട്ട് വോളിയം' സവിശേഷതയുളളതിനാല്‍ പെട്ടന്ന് ശബ്ദത്തിന് വ്യതിയാനം വരുമെന്നും പേടിക്കണ്ട. ഇതു കൂടാതെ മികച്ച ഒപ്ടിക്കല്‍ ഓഡിയോ അനുഭവം നല്‍കുകയും ശബ്ദം ക്രമീകരിക്കുകയും ചെയ്യുന്നു.

മികച്ച സോഫ്റ്റ്വയറിനയി ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

ആന്‍ഡ്രോയിഡ് 7.0 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ സെഗ്മെന്റിലെ ടിവിയെ കുറിച്ച് ഇതു വരെ നമ്മള്‍ കേട്ടിട്ടില്ല. ഗൂഗിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്വയറിന്റെ ശക്തിയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ടിവി ഏറ്റവും വികസിതമായ സവിശേഷതകളാണ്, അതായത് ടാസ്‌ക് സ്വിച്ചിംഗ്, പിക്ചര്‍ ഇന്‍ പിക്ചര്‍, ഇന്‍ബില്‍റ്റ് ഗൂഗിള്‍ ക്രോംകാസ്റ്റ് എന്നിവയാണ്. Multiple Platform Sync എന്ന സവിശേഷത ഉളളതിനാല്‍ മറ്റു ഉപകരണങ്ങളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ കഴിയും. ഇതിലുപരി നിങ്ങള്‍ക്ക് നിരവധി ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും സൈന്‍-ഇന്‍ ചെയ്യാനും മാത്രവുമല്ല ഗൂഗിള്‍ വോയിസ് സര്‍ച്ച് ഉപയോഗിച്ച് സ്മാര്‍ട്ട് ടിവി നിയന്ത്രിക്കാനും കഴിയും.

ഒരു ടാപ്പിലൂടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗം ലളിതമാക്കാം

ഏറ്റവും ശക്തമായ ഹാര്‍ഡ്വയര്‍

iFFALCON 55K2A സ്മാര്‍ട്ട് ടിവിക്ക് ശക്തമായ ക്വാഡ് കോര്‍ സിപിയുവും ഡ്യുവല്‍ കോര്‍ ജിപിയുവുമാണ്. 2.56 ജിബി റാമും 16ജിബ ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. തത്ക്ഷണ ശക്തി നല്‍കുന്ന ഹാര്‍ഡ്‌വയര്‍ ഉളളതിനാല്‍ മള്‍ട്ടിടാസ്‌ക്കിങ്ങിന്റെ പ്രശ്‌നം രണ്ടു സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ പരിഹരിക്കുന്നു. 2.4 GHz+5GHz ഡ്യുവല്‍ ബാന്‍ഡ് വൈഫൈ ഉളളതിനാല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് വേഗത്തിലാക്കുന്നു. iFFALCON 55K2A വൈദ്യുതി ഉപയോഗം കുറയ്ക്കുന്നു. മറ്റൊരു വേരിയന്റായ iFFALCON F2 ഡോള്‍ബി ഡീകോഡറില്‍ വരുന്നു. കൂടാതെ ഇത് വ്യത്യസ്ഥമായ ഓഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടതെ മിന്നല്‍, ചൂട്, വോള്‍ട്ടേജ് തുടങ്ങിയവയില്‍ നിന്നും സുരക്ഷ സൗകര്യങ്ങളും ലഭിക്കും.

ഉളളടക്കങ്ങളുടെ വലിയൊരു ശേഖരണം

ഉളളടക്കളുടെ വലിയൊരു ശേഖരമാണ് ടിസിഎല്ലിന്റെ ഈ സ്മാര്‍ട്ട് ടിവിയിലൂടെ നമുക്ക് കാണിച്ചു തരുന്നത്. 5ജി, ബിഗ് ഡേറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിദ്യയിലേക്ക് നിക്ഷേപവും നടത്തിയിട്ടുണ്ട്. അതിനാല്‍ ഓണ്‍ലൈന്‍ ഓഫ്ന്‍ ടിസിഎല്‍ വിനോദത്തിന് അനുമതിയും ലഭിച്ചിട്ടുണ്ട്. ഈ സ്മാര്‍ട്ട് ടിവിയില്‍ വ്യക്തിഗതമാക്കിയ ഉളളടക്കത്തിലേക്ക് നേരിട്ട് ഉപയോക്താക്കള്‍ക്ക് പ്രവേശിക്കാം. ജിയോ ഡിജിറ്റല്‍, നെറ്റ്ഫ്‌ളിക്‌സ്, ഗൂഗിള്‍ പ്ലേ മൂവീസ് ആന്റ് ടിവി, യൂട്യൂബ് എന്നിവയുമായി പങ്കാളിയാണ് കമ്പനി.

വിലയും ഓഫറുകളും

iFFALCON ന്റെ ആദ്യത്തെ മൂന്നു മോഡലുകളും മേയ് 7 മുതല്‍ ലഭ്യമായി തുടങ്ങും. iFFALCON 55K2A 45,999 രൂപയും iFFALCON 40F2 19,999 രൂപയും iFFALCON 32F2 12,499 രൂപയുമാണ്. ജിയോ ഡാറ്റ കാര്‍ഡുളള ബണ്ടില്‍ ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്നു.

Best Mobiles in India

English Summary

The smart TV market in India is destined to witness the biggest change with the launch of new iFFALCON Smart TV range. iFFALCON, which is a subsidiary of TCL Corporation has introduced the new TVs on Flipkart.com to bring the latest technology and high quality smart consumer electronics to every Indian's living room.