ടിസിഎസ് സിഇഒ-യുടെ വാര്‍ഷിക ശബളം 21.2 കോടി രൂപ...!


ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) സിഇഒ എന്‍ ചന്ദ്രശേഖരന്റെ ശബളത്തില്‍ കുത്തനെ കയറ്റം. ചന്ദ്രശേഖരന്റെ വാര്‍ഷിക ശബളം 21.2 കോടി രൂപയായാണ് ഉയര്‍ന്നത്.

Advertisement

2015 സാമ്പത്തിക വര്‍ഷത്തിലെ ശബളത്തില്‍ 14 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനങ്ങളില്‍ ഒന്നിന്റെ തലവന് 2013- 14 സാമ്പത്തിക വര്‍ഷത്തില്‍ 18.68 കോടി രൂപയായിരുന്നു ശബളം.

Advertisement

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

ഇന്‍ഫോസിസില്‍ വിശാല്‍ സിക്ക എത്തുന്നതിന് മുന്‍പ് വരെ ചന്ദ്രശേഖരനായിരുന്നു രാജ്യത്തെ ഏറ്റവും ശബളം ലഭിച്ചിരുന്ന സിഇഒ. സിക്കയ്ക്ക് ഇന്‍ഫോസിസില്‍ നിന്ന് വാര്‍ഷിക ശബളമായി ലഭിക്കുന്നത് 30 കോടി രൂപയാണ്.

അതി വിചിത്രമായ തലതിരിഞ്ഞ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

ശബള ഇനത്തില്‍ 1.70 കോടി രൂപയും, പെര്‍ക്‌സായി 2.62 കോടി രൂപയും, മറ്റ് ആനുകൂല്യങ്ങളായി 86 ലക്ഷവുമാണ് ചന്ദ്രശേഖരന് ലഭിച്ചത്. 16 കോടി രൂപ കമ്മീഷന്‍ ഇനത്തിലും അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്. മാത്രമല്ല 88,528 ഷെയറുകളും ചന്ദ്രശേഖരന് സ്വന്തമായുണ്ട്.

Best Mobiles in India

Advertisement

English Summary

TCS Chief Chandrasekaran's Salary Jumps 14% to Rs 21.2 Crore.