ശരീര താപനില നിയന്ത്രിക്കാന്‍ സ്മാര്‍ട്ട് കുപ്പായം റെഡി


ശരീര താപനില്‍ നിയന്ത്രിക്കാന്‍ സ്മാര്‍ട്ട് കുപ്പായം വികസിപ്പിച്ച് ശാസ്ത്രജ്ഞന്മാര്‍. കുപ്പായത്തിലൂടെ കടത്തിവിടുന്ന ഉഷ്മാവിന്റെ അളവ് നിയന്ത്രിച്ചാണ് പുതിയ നിര്‍മാണം. പ്രത്യേകതരം തുണിത്തരമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഉഷ്ണ കാലഘട്ടങ്ങളില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

Advertisement

അതായത് ഉഷ്ണ കാലഘട്ടങ്ങളില്‍ കുപ്പായത്തിനുള്ളിലെ ചൂടിനെ പുറത്തേയ്ക്കു കടത്തിവിടുകയും തണുപ്പു കാലഘട്ടങ്ങളില്‍ ഉള്ളിലെ ചൂടിനെ നിലനിര്‍ത്തുകയും ചെയ്യും. ഇതാണ് പുതുതായി വികസിപ്പിച്ച കുപ്പായത്തിന്റെ പ്രവര്‍ത്തനം. ഏതുസമയത്തും നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം.

Advertisement

കണ്ടക്ടീവ് മെറ്റല്‍ പ്രത്യേകതരം തുണിത്തരത്തില്‍ ഘടിപ്പിച്ചാണ് നിര്‍മാണം. യു.എസിലെ മാരിലന്റ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. പരിസ്ഥിതി ഊഷ്മാവ് നിയന്ത്രിക്കുന്ന രീതിയിലുള്ള തുണിത്തരം ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്. ജേര്‍ണല്‍ സയന്‍സ് നടത്തിയ പഠനവും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

കുപ്പായത്തിലെ നൂലുകളാണ് യഥാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്. തണുപ്പുകാലത്തും ഉഷ്ണകാലത്തും ഊഷ്മാവിനെ അടുത്തറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് നൂല്‍ത്തരങ്ങളാണ്. ഇന്‍ഫ്രാറെഡ് തരംഗങ്ങളെ പ്രതിരോധിക്കാനും സ്മാര്‍ട്ട് കുപ്പായത്തിലൂടെ കഴിയും.

'ഇതാദ്യാമായാണ് ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ നിയന്ത്രണം ഒരു കുപ്പായത്തിലൂടെ സാധ്യമാകുന്നത്. രണ്ട് വ്യത്യസ്ത സിന്തറ്റിക് വസ്തുക്കള്‍ ഉപേയാഗിച്ചുള്ള നൂല്‍ത്തരങ്ങള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് കുപ്പായത്തിന്റെ നിര്‍മാണം' - യൂണിവേഴ്‌സിറ്റി ഓഫ് മേരിലന്റ് പ്രഫസര്‍ യുഹുവാങ് വാങ് പറയുന്നു.

Advertisement

ഭാരംകുറഞ്ഞ കാര്‍ബണ്‍ അധിഷ്ഠിത സ്ട്രാന്‍ഡ്‌സ് കോട്ടിംഗാണ് കുപ്പായത്തിലുള്ളത്. ഊഷ്മാവു കടത്തിവിടാനായി കണ്ടക്ടിംഗ് മെറ്റലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിനെ പ്രതിരോധിക്കാനും ചെറിയ രീതിയില്‍ സംഭരിക്കാനും കുപ്പായത്തിനാകും. ശരീരം വിയര്‍ക്കുന്ന സമയത്ത് ഇത് ഏറെ പ്രയോജനമാകുമെന്നും യുഹുവാങ് വാങ് പറഞ്ഞു.

ഉഷ്ണസമയത്തും തണുപ്പു സമയത്തും ശരീരമറിയാതെ തന്നെ ഊഷ്മാവിനെ നിയന്ത്രിക്കുകയെന്നതാണ് പുതിയ കുപ്പായത്തിന്റെ ജോലി. അത് കൃത്യമായി ചെയ്യാനുള്ള ടെക്ക്‌നോളജി കുപ്പായത്തിില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പരീക്ഷണവും വിജയം തന്നെ.

'മനുഷ്യ ശരീരമെന്നത് മികച്ചൊരു റേഡിയേറ്ററാണ്. ഉള്ളിലെ ഊഷ്മാവിനെ പുറത്തുവിടാന്‍ ശരീരത്തിനു ഏറെ കഴിവുണ്ട്. അതുപോലെത്തന്നെ പുറത്തെ പരിസ്ഥിതി താപനില ശരീരത്തെ വേഗത്തില്‍ ബാധിക്കുകയും ചെയ്യും. ഇത് പ്രതിരോധിക്കുകയെന്നതാണ് പുതിയ സ്മാര്‍ട്ട് കുപ്പായം ചെയ്യുന്നത്' - യൂണിവേഴ്‌സിറ്റി ഓഫ് മേരിലന്റ് പ്രഫസര്‍ മിന്‍ ഓയോംഗ് പറയുന്നു.

Advertisement

കൂടുതലായി റേഡിയേഷൻ പുറപ്പെടുവിക്കുന്ന 16 സ്മാർട്ട്ഫോണുകൾ

Best Mobiles in India

English Summary

Temperature regulated smart clothes that keeps you cool