ഫോട്ടോഷോപിനു ജന്മം നല്‍കിയത് ഇവര്‍


ഫോട്ടോഷോപ് എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ച് അറിയാത്തവര്‍ അധികമാരുമുണ്ടാകില്ല. പ്രൊഫഷണല്‍ വെബ്‌സൈറ്റുകള്‍ മുതല്‍ അച്ചടി മാധ്യമങ്ങളും ഡിസൈന്‍ സ്ഥാപനങ്ങളും ഫോട്ടോഷോപ്പിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Advertisement

20 വര്‍ഷത്തിലധികമായി ഫോട്ടോഷോപ് നമ്മോെടാപ്പമുണ്ട്. എങ്കിലും ഇതുവരെ പകരം വയ്ക്കാന്‍ മറ്റൊരു സോഫ്റ്റ്‌വെയര്‍ എത്തിയിട്ടില്ല. എന്നാല്‍ ഫോട്ടോഷോപ് എന്ന ഈ സോഫ്റ്റ്‌വെയറിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലം... അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

Advertisement

ഫോട്ടോഷോപ് തുറക്കുമ്പോള്‍ അതിന്റെ സ്ഥാപകരുടെ പേരുകള്‍ എഴുതിക്കാണിക്കാറുണ്ട്. എന്നാല്‍ അതിലപ്പുറം അവരെകുിറച്ച് അറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഷോപ് എന്ന സോഫ്റ്റ്‌വെയര്‍ യാദാര്‍ഥ്യമാക്കിയ 10 പ്രധാന വ്യക്തികളെ പരിചയപ്പെടുത്തുന്നു.

Thomas Knoll

ഫോട്ടോഷോപിന് തുടക്കമിട്ടത് തോമസ് നോള്‍ ആണ്. ഒരു വിനോദത്തിനു വേണ്ടി ഗ്രേ സ്‌കേല്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന കോഡുകള്‍ നിര്‍മിക്കാനാണ് ഇദ്ദേഹം ഫോട്ടോഷോപ് ആരംഭിച്ചത്. ഇത് വിജയിച്ചതോടെ കൂടുതല്‍ ഇമേജ് എഡിറ്റിംഗ് കോഡുകള്‍ നിര്‍മിച്ചു. അവിടെ നിന്നാണ് ഫോട്ടോഷോപ് തുടങ്ങുന്നത്. ഇന്നും ഫോട്ടോഷോപ് ടീമിന്റെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

 

 

John Knoll

തോമസ് നോളിന്റെ സ്വകാര്യ പ്രോഗ്രാമിനെ കൊമേഴ്‌സ്യല്‍ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ആക്കി മാറ്റാന്‍ പ്രേരിപ്പിച്ചത് സഹോദരന്‍ ജോണ്‍ നോള്‍ ആണ്. ഫോട്ടോഷോപ് കൂടുതല്‍ വികസിപ്പിക്കാന്‍ തോമസ് നോളിന് പ്രരണ നല്‍കിയതും ഇദ്ദേഹം തന്നെ.

 

Russell Preston Brown

ഫോട്ടോഷോപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിത്വം റസല്‍ ബ്രൗണ്‍ ആണ്. അഡോബിലെ സീനിയര്‍ ക്രിയേറ്റീവ് ഡയരക്റ്ററായ ഇദ്ദേഹമാണ് സോഫ്റ്റ്‌വെയറിന്റെ രൂപകല്‍പനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

 

Seetharaman Narayanan

ഫോട്ടോഷോപ്പിന്റെ വിന്‍ഡോസ് വേര്‍ഷന്‍ യാദാര്‍ഥ്യമാക്കിയത് ഇദ്ദേഹമാണ്. അഡോബിലെ ലീഡ് ഫോട്ടോഷോപ് എഞ്ചിനീയറായ ഇദ്ദേഹംതന്നെയാണ് വിനഡോസിനുള്ള അഡോബ് ലൈറ്റ്‌റൂമും തയാറാക്കിയത്.

 

Russell Williams

ഫോട്ടോഷോപ് 4.0 വേര്‍ഷന്‍ ലോഞ്ച് ചെയ്തശേഷമാണ് റസല്‍ വില്ല്യംസ് ഫോട്ടോഷോപ് ടീമിന്റെ ഭാഗമാകുന്നത്. ഇപ്പോള്‍ കുറ്റവാളികളും മറ്റും സൃഷ്ടിക്കുന്ന കൃത്രിമ ചിത്രങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനുള്ള ഇമേജ്‌ഫോറന്‍സിക്‌സ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

 

Jeff Chien

നിങ്ങളുടെ ഫോട്ടോയില്‍ മുഖത്ത് കാണുന്ന പാടുകളും കുത്തുകളും നീക്കം ചെയ്യാന്‍ ഹീലിംഗ് ബ്രഷ് ഉപയോഗിക്കാറുണ്ടോ... എന്നാല്‍ നിങ്ങള്‍ ജെഫ് ചിന്നിനോട് കടപ്പെട്ടിരിക്കുന്നു. അഡോബിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായ ജെഫ് ചിന്‍ ആണ് ഹീലിംഗ് ബ്രഷ് എഫക്റ്റ് കണ്ടുപിടിച്ചത്.

 

Maria Yap

ഫോട്ടോ ഷോപ തുടങ്ങുന്നതിനു മുമ്പേ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പേരെടുത്ത വ്യക്തിയാണ് മരിയ. പിന്നീടാണ് ഫോട്ടോഷോപ് ടീമില്‍ ചേരുന്നത്. ഇപ്പോള്‍ ഫോട്ടോഷോപിന് പുതിയ ആപ്ലിക്കേഷനുകളും ഡിസൈനുകളും തയാറാക്കുന്ന പ്രൊജക്റ്റ് മാനേജര്‍മാരുടെ ടീം ലീഡ് ആണ് ഇവര്‍.

 

Sarah Kong

ഫോട്ടോ എഡിറ്റിംഗിനേക്കാള്‍ കൂടുതലായി, വെബ് ഡവലപ്പിംഗിനു വേണ്ടി തയാറാക്കിയ 'ഇമേജ് റെഡി' സാറയുടെ സംഭാവനയാണ്. 2007 വരെ ഫോട്ടോഷോപ്പിനൊപ്പം ഇത് ലഭ്യമായിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തലാക്കി.

 

Bryan O’Neil Hughes

1999 ല്‍ ആണ് ബ്രയാന്‍ ഫോട്ടോഷോപ് ടീമിനൊപ്പം ക്വാളിറ്റി എഞ്ചിനീയറായി ചേരുന്നത്. ഫോട്ടോഷോപ്പിന്റെ പോരായ്മകളും പാളിച്ചകളും കണ്ടെത്തുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. ഫോട്ടോഷോപ്പിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളാണ് ഫോട്ടോഷോപ് CS5-ന്റെ നിര്‍മാണത്തിലേക്ക് വഴിതെളിച്ചത്.

 

John Nack

ഗ്രാഫിക്‌സിനായി കൂടുതല്‍ ഉപയോഗിക്കുന്ന അഡോബ് ബ്രിഡ്ജ്, അഡോബ് കാമററോ, വാനിഷിംഗ് പോയിന്റ്, സ്മാര്‍ട് ഒബ്ജക്റ്റ് എന്നിവയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ചത് ജോണ്‍ നാക് ആണ്. അഡോബില്‍ സീനിയര്‍ പ്രൊഡക്റ്റ് മാനേജറാണ് ഇദ്ദേഹം.

 

 

വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: Hongkait.com

Best Mobiles in India