ഗൂഗിൾ ഹോം ഉപയോഗിക്കാൻ പറ്റിയ ഇന്ന് വിപണിയിലുള്ള ഏറ്റവും മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ


ഗൂഗിൾ അസിസ്റ്റന്റ് അധിഷ്ഠിത സ്പീക്കറുകൾ ഇന്ന് സാധാരണമായിരിക്കുകയാണല്ലോ. നിലവിലെ സ്പീക്കർ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച് ഭാവിയിൽ പല പുത്തൻ സാങ്കേതിക മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന ഇത്തരം ഓഡിയോ ഉപകരണങ്ങൾ ഇന്ന് പലരും വാങ്ങുന്നുണ്ട്. ഗൂഗിൾ അസിസ്റ്റൻറ് ബന്ധിപ്പിച്ച് പല സൗകര്യങ്ങളും ഉപയോഗിക്കാൻ പറ്റുന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.

പക്ഷെ ഇവിടെ ഒരു പ്രശ്നമുണ്ട്. ഈ ഓഡിയോ ഉപകരണങ്ങൾ എല്ലാം തന്നെ ഗൂഗിൾ അസിസ്റ്റൻറ് ബന്ധിപ്പിക്കുന്നതിന് ഒരു പവർ സ്രോതസ്സ് ആവശ്യമായി വരുന്നുണ്ട്. അതുപോലെ ഗൂഗിൾ അസിസ്റ്റൻറ് പ്രവർത്തിക്കണം എങ്കിൽ അവിടെ വൈഫൈ കൂടെ ആവശ്യമായി വരുന്നു. എന്നാൽ നിങ്ങൾക്ക് ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന ചില സ്പീക്കറുകളും ഗൂഗിൾ അസിസ്റ്റന്റ് പിന്തുണയോടെയുള്ളവയായി ഇന്ന് വിപണിയിൽ ലഭ്യമാണ്.

അവ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി ഗൂഗിൾ അസിസ്റ്റൻറ് പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെങ്കിലും ഓഡിയോ പ്ളേ നടക്കും. വൈഫൈ ബന്ധിപ്പിക്കുമ്പോൾ ഗൂഗിൾ അസിസ്റ്റന്റ് കൂടെ പ്രവർത്തിക്കും. അത്തരത്തിലുള്ള ഇന്ന് വിപണിയിൽ ഉള്ള ചില മികച്ച സ്പീക്കറുകളെ ഇന്നിവിടെ പരിചയപ്പെടുത്തുകയാണ്.

JBL Link സ്പീക്കറുകൾ

മുകളിൽ പറഞ്ഞ പോലെ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാൻ കൂടെ സാധിക്കുന്ന ഗൂഗിൾ അസിസ്റ്റന്റ് പിന്തുണയോടെ എത്തുന്ന സ്മാർട് സ്പീക്കറുകളിൽ എന്തുകൊണ്ടും മികച്ചു നിൽക്കുന്ന ഒന്നാണ് JBL ന്റെ Link സീരീസ്. JBL സ്പീക്കറുകൾ എന്തുമാത്രം നിലവാരം പുലർത്തുന്നവ ആണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

● JBL Link 10

ഈ Link സീരീസിലെ ഏറ്റവും ചെറുതും ഏറെ പോർട്ടബിളും ആയ സ്മാർട് സ്പീക്കർ ആണിത്. എന്നാൽ ഗൂഗിൾ ഹോമിനേക്കാൾ ഒരുപാട് ഒരുപാട് വലുതുമാണ്. എന്തൊക്കെയായാലും ആൾ കുഞ്ഞൻ ആണെന്ന് കരുതി തള്ളിക്കളയേണ്ടതില്ല. കാരണം ഈ ചെറിയ സ്പീക്കർ അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കും.

● JBL Link 20

നമ്പറുകൾ കൂടുന്നത് അനുസരിച്ച് വലുപ്പവും പ്രവർത്തനവും കൂടുന്നു. JBL Link 10 മുകളിൽ പറഞ്ഞ Link 10ന്റെ വലിയ വേർഷൻ ആയാണ് എത്തുന്നത്. കുറച്ചധികം ബാസും കുറച്ചധികം മൊത്തത്തിൽ ഉള്ള സൗണ്ടും കൂടുതൽ വേണമെങ്കിൽ ഈ സ്പീക്കർ തിരഞ്ഞെടുക്കാം. ഈ രണ്ടു സ്പീക്കറുകളും വാട്ടർ റെസിസ്റ്റന്റ് കൂടെയാണ്.

● JBL Link 300, JBL Link 500

ഇത് കൂടാതെ ഈ സീരീസിൽ മറ്റു രണ്ടു സ്പീക്കറുകൾ കൂടെയുണ്ട്. JBL Link 300, JBL Link 500 എന്നീ ഈ സ്പീക്കറുകൾ പക്ഷെ നമ്മൾ മുകളിൽ പറഞ്ഞ പോലെ ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്നവയല്ല. ബാഹ്യമായ മറ്റൊരു പവർ സോഴ്സ് ഇതിന് ആവശ്യമായി വരും. എന്നാൽ നിങ്ങളുടെ വീട്ടിലേക്ക് അല്പം വലിയ ഒരു ഗൂഗിൾ അസിസ്റ്റൻറ് സ്പീക്കർ ആണ് ആവശ്യമെങ്കിൽ ഈ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.

TicHome Mini

വളരെ ചെറിയ ഒരു ഹോം സ്പീക്കർ, നിങ്ങൾക്ക് എവിടെയും എളുപ്പം കൊണ്ടുപോകാവുന്ന വാട്ടർ റെസിസ്റ്റന്റ്കൂടെയുള്ള, ഗൂഗിൾ അസിസ്റ്റന്റ് പിന്തുണയുള്ള, ബ്ലൂട്ടൂത്തുമായി ബന്ധിപ്പിക്കാവുന്ന ഒരു സ്മാർട്ട് സ്പീക്കറാണ് TicHome Mini. സ്പീക്കർ ശബ്ദത്തിൽ ഒരുപാട് വലിയ പ്രതീക്ഷകൾ വെക്കരുത്. കാരണം അത്രക്കും ചെറുത് ആയതിനാൽ അതിന്റെ പരിമിതികൾ ഉണ്ട്. എന്നാലും ഇത്തരത്തിൽ ഒരെണ്ണം തേടിനടക്കുന്നവർക്ക് ഇത് ഉപകരിക്കും.

Ninety7 Battery Base

ഇത് ഫലത്തിൽ ഒരു സ്പീക്കർ ആയി കരുതാൻ പറ്റില്ല. പകരം ഗൂഗിൾ ഹോം ഉപകരണത്തിൽ ഘടിപ്പിക്കാവുന്ന ഒരു ബാറ്ററി ബേസ് ആണ് സംഭവം. ഗൂഗിൾ ഹോം പ്രവർത്തിപ്പിക്കാൻ ബാഹ്യമായ ഒരു പവർ സ്രോതസ് ആവശ്യമാണല്ലോ. എന്നാൽ അതില്ലാതെ തന്നെ പോർട്ടബിൾ ആയി ഉപയോഗിക്കാൻ ഈ ബാറ്ററി ബേസ് ഗൂഗിൾ ഹോമിൽ ബന്ധിപ്പിക്കാം. ഇതുവഴി ഗൂഗിൾ ഹോം പ്രവർത്തിപ്പിക്കാൻ ഉള്ള വൈദ്യുതി ലഭ്യമാകും.

നോക്കിയ 7 പ്ലസിന് ആൻഡ്രോയിഡ് പി ബീറ്റ 2, ARCore പിന്തുണ ലഭിച്ചുതുടങ്ങി

Most Read Articles
Best Mobiles in India
Read More About: speakers google technology

Have a great day!
Read more...

English Summary

The Best Portable Bluetooth Speakers with Google Assistant