സാങ്കേതികതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ച

വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ പാസ് വേഡുകള്‍ 'ഹാഷ്' പാസ് വേഡുകളായാണ് ഇതിൽ ശേഖരിച്ചുവെക്കുന്നത്. പാസ് വേഡുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ രീതിയില്‍ പാസ് വേഡ് ശേഖരിക്കുന്നത്.


ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയ്ക്ക് ഇരയായത് 77 കോടിയിലധികം പേരുടെ ഇമെയില്‍ വിലാസങ്ങളും 2.1 കോടി പാസ്വേഡുകളുമാണ്, ഇവ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചതായി സൈബര്‍ സുരക്ഷാ വിഭാഗം ഗവേഷകനായ ട്രോയ് ഹണ്ട് പറഞ്ഞു.

Advertisement

ഹണ്ട് നൽകിയ റിപ്പോർട്ടിലെ കണക്കനുസരിച്ച് 772,904,991 ഇമെയില്‍ വിലാസങ്ങളും 21,222,975 കോടി പാസ് വേഡുകളും ഓണ്‍ലൈന്‍ വഴി പരസ്യമാക്കപ്പെട്ടിട്ടുണ്ട്.

Advertisement

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ താരമായി ഹ്യൂണ്ടായിയുടെ 'വാക്കിംഗ് കാര്‍'

ഹാവ് ഐ ബീന്‍ പൗണ്‍ഡ്

ഇമെയിലുകളും പാസ്വേർടുകളും അടക്കം 270 കോടിയിലധികം രേഖകള്‍ 'കളക്ഷന്‍ #1' എന്ന പേരിലുള്ള ഈ ഡാറ്റാ ശേഖരത്തിലുണ്ടെന്ന് ട്രോയ് ഹണ്ട് തന്റെ 'ഹാവ് ഐ ബീന്‍ പൗണ്‍ഡ്' എന്ന വെബ്‌സൈറ്റില്‍ പ്രതിപാദിക്കുന്നു.

പൗണ്‍ഡ് പാസ്വേർഡ്

84 ജിബി വലിപ്പമുള്ള ഫയലാണ് കളക്ഷന്‍ #1. ഇതില്‍ 12,000 വ്യത്യസ്ത ഫയലുകളിലായിട്ടാണ് വിവിധ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.

ട്രോയ് ഹണ്ട്

വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ പാസ് വേഡുകള്‍ 'ഹാഷ്' പാസ് വേഡുകളായാണ് ഇതിൽ ശേഖരിച്ചുവെക്കുന്നത്. പാസ് വേഡുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ രീതിയില്‍ പാസ് വേഡ് ശേഖരിക്കുന്നത്.

ഇമെയിലും പാസ്സ്‌വേഡും പരിശോധിക്കാവുന്നതാണ്

സങ്കീര്‍ണമായ ഗണിതങ്ങളിലൂടെ സൃഷ്ടിക്കുന്ന ഹാഷ് പാസ് വേഡുകളില്‍ അക്ഷരങ്ങളും, അക്കങ്ങളും ചേർന്നതാണ്. അടുത്ത തവണ വീണ്ടും പാസ് വേഡ് ഉപയോഗിക്കുമ്പോള്‍ ഈ ഹാഷ് പാസ് വേഡുമായാണ് ചേർത്തുനോക്കുക.

270 കോടിയിലധികം രേഖകള്‍

'മേഗാ' എന്നറിയപ്പെടുന്ന ക്‌ളൗഡ്‌ ഷെറിങ് ഹാക്കിങ് ഫോറത്തിലാണ് ഈ ഫയൽ പ്രദർശിപ്പിച്ചത്, ഇത് അധികം വൈകാതെ തന്നെ പിൻവലിച്ചതായും ട്രോയ് ഹണ്ട് അഭിപ്രായപ്പെട്ടു.

കളക്ഷന്‍ #1

കളക്ഷന്‍ #1 ലുള്ള എല്ലാ വിവരങ്ങളും 'ഹാവ് ഐ ബീന്‍ പൗണ്‍ഡ്' എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും, ഇത് വഴി നിങ്ങളുടെ ഇമെയിലും പാസ്സ്‌വേഡും ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

Best Mobiles in India

English Summary

you can head to Have I Been Pwned’s companion platform called Pwned Passwords, and type in any password combination that you use to see if that particular combination has ever been leaked in any of the previous data breaches.