ജിയോ 4G ഡൗണ്‍ലോഡ് സ്പീഡ് ഏപ്രിലില്‍ തുടര്‍ച്ചയായി കുറഞ്ഞെന്ന് ട്രായ്


2018 ഏപ്രിലില്‍ ജിയോ 4G ഡൗണ്‍ലോഡ് സ്പീഡ് വീണ്ടും കുറഞ്ഞെന്ന് ട്രായ്. അതേസമയം റിലയന്‍സിന്റെ പ്രമുഖ എതിരാളികളായ എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് സ്പീഡില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. ട്രായ് മൈസ്പീഡ് ആപ്പ് ഡാറ്റയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

Advertisement

തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡില്‍ ഇടിവുണ്ടാകുന്നത്. ഈ വര്‍ഷം മൂന്നാമത്തെ പ്രാവശ്യമാണ് പ്രതിസന്ധി ഉണ്ടാകുന്നത്. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് അവരുടെ ഡൗണ്‍ലോഡ് സ്പീഡ് ചെറിയ രീതിയില്‍ മെച്ചപ്പെടുത്താനോ നിലനിര്‍ത്താനോ കഴിഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം പ്രദേശത്ത് 4G കവറേജ് ലഭ്യമാക്കുന്നത് ജിയോ ആണെങ്കിലും മികച്ച 4G ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നത് എയര്‍ടെല്‍ ആണ്. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാവ് എയര്‍ടെല്‍ ആണ്. വോഡാഫോണ്‍, ഐഡിയ എന്നിവയ്ക്ക് പിന്നില്‍ നാലാമതാണ് ജിയോ.

Advertisement

ട്രായ് മൈസ്പീഡ് ആപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 2018 ഏപ്രിലില്‍ ജിയോ 4G ഡൗണ്‍ലോഡ് സ്പീഡ് 14.7 Mbps ആയിരുന്നു. തൊട്ടുമുമ്പുള്ള മാസങ്ങളെ അപേക്ഷിച്ച് സ്പീഡില്‍ 33 ശതമാനം കുറവുണ്ടായി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 21.3 Mbps ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിയോയുടെ 4G ഡൗണ്‍ലോഡ് സ്പീഡ് ഏറ്റവും ഉയരത്തിലെത്തിയത്, 25.6 Mbps. ഏപ്രില്‍ മാസത്തില്‍ എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയുടെ 4G ഡൗണ്‍ലോഡ് സ്പീഡ് യഥാക്രമം 9.2 Mbps, 7.4 Mbps, 7.1 Mbps എന്നിവയായിരുന്നു.

അപ്ലോഡ് സ്പീഡില്‍ മുന്നില്‍ ഇപ്പോഴും ഐഡിയ തന്നെയാണ്. 6.5 Mbps ആണ് ഐഡിയയുടെ അപ്ലോഡ് സ്പീഡ്. 5.2 Mbps-ഓടെ രണ്ടാം സ്ഥാനത്ത് വോഡാഫോണും 4Mbsp-ഓടെ മൂന്നാം സ്ഥാനത്ത് ജിയോയുമാണ്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എയര്‍ടെല്ലിന്റെ അപ്ലോഡ് സ്പീഡ് 3.7 Mbps മാത്രമാണ്.

Advertisement

സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്‌സെറ്റുമായി എത്തുന്നു നോക്കിയ, ഇനി പ്രകടനത്തെ കുറിച്ച് പറയണോ?

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സേവനദാതാക്കള്‍ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ഡാറ്റാ ചാര്‍ജ് കുറയ്ക്കുന്നതിന് പരസ്പരം മത്സരിക്കുകയാണ്. അടുത്ത പാദവര്‍ഷത്തില്‍ ഐഡിയ-വോഡാഫോണ്‍ ലയനം പൂര്‍ത്തിയാകുമെന്നാണ് വിവരം. ലയനത്തോടെ സംയുക്ത കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാവായി മാറും. എയര്‍ടെല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. മൂന്നാം സ്ഥാനം ജിയോയ്ക്ക്.

Best Mobiles in India

Advertisement

English Summary

The free download of jio 4G speed is limited in April