ജിയോ ഗിഗാഫൈബറിന് പിന്നിലെ സംഖ്യകള്‍: അടുത്ത മുന്നേറ്റത്തിനൊരുങ്ങി റിലയന്‍സ്


ഫൈബര്‍ ബിസിനസ്സ് പ്രത്യേക കമ്പനിയാക്കി ആഗോളതലത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിലയന്‍സ് തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി സൂചന. വില്‍പ്പന, പാട്ടം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഘടന എന്നിവ വഴി ധനസമാഹരണത്തിനാണ് കമ്പനി ആലോചിക്കുന്നത്. ഇതുവഴി കടബാധ്യത കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിലയന്‍സ്.

Advertisement

1. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെ നിയമിച്ചു

നിക്ഷേപകരെ കണ്ടെത്തുന്നതിനായി Moelis, Citi, ICICI സെക്യൂരിറ്റീസ് എന്നീ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെ റിലയന്‍സ് നിയമിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, മിഡില്‍ ഈസ്റ്റ്-ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ നിക്ഷേപകരിലാണ് കമ്പനി പ്രതീക്ഷവയ്ക്കുന്നത്.

Advertisement
2

കമ്പനിയുടെ ഫൈബര്‍ ആസ്തികളുടെ മൂല്യം 6-8 ബില്യണ്‍ ഡോളര്‍.

3

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ഇടപാട് പൂര്‍ത്തിയാകാന്‍ സാധ്യത.

4

ഇപ്പോള്‍ റിലയന്‍സ് ജിയോ പ്രവര്‍ത്തിപ്പിക്കുന്നത് 220000 ടവറുകള്‍.

5

മൂന്ന് ലക്ഷത്തിലധികം കിലോമീറ്റര്‍ ഫൈബര്‍ ശൃംഖല റിലയന്‍സ് ജിയോയ്ക്കുണ്ട്.

6. 1400 നഗരങ്ങളില്‍ ജിയോ ഗിഗാഫൈബര്‍ ലഭ്യമാണ്

റിലയന്‍സിന്റെ ഹോം ബ്രോഡ്ബാന്‍ഡ്- എന്റര്‍പ്രൈസ് സേവനമായ ജിയോ ഗിഗാഫൈബറിന് 1400 നഗരങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

7. ഒരു കണക്ഷന്‍; നിരവധി സേവനങ്ങള്‍

ഹൈ സ്പീഡ് ഇന്റര്‍നെറ്റ്, വീഡിയോ ഓണ്‍ ഡിമാന്റ്, ബ്രോഡ്കാസ്റ്റ്, IPTV, മ്യൂസിക്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഇ-കൊമേഴ്‌സ് തുടങ്ങി നിരവധി സേവനങ്ങള്‍ ജിയോ ഗിഗാഫൈബര്‍ സേവനം വഴി ലഭിക്കും.

8.

ഹോം ബ്രോഡ്ബാന്‍ഡിന് പുറമെ IoT സേവനങ്ങളും ജിയോ ലഭ്യമാക്കും.

9

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരായ ഹാത്ത്‌വേ, ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ് എന്നിവയില്‍ നിന്ന് കഴിഞ്ഞവര്‍ഷം റിലയന്‍സ് അവയെ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

10. എയര്‍ടെല്ലും വോഡാഫോണും ഫൈബര്‍ ജെവിക്ക് ഒരുങ്ങുന്നു

ഇന്ത്യന്‍ ടെലികോം രംഗത്തെ ബദ്ധവൈരികളായ എയര്‍ടെല്ലും വോഡാഫോണും ഫൈബര്‍ മേഖലയില്‍ കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. അവരുടെ സഹ-ഉടമസ്ഥതയിലുള്ള ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന് സമാനമായിരിക്കും പുതിയ കമ്പനിയും.

11

50 ദശലക്ഷം ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടെക് ലോകത്തെ അതിശക്തരായ 15 ഇന്ത്യക്കാര്‍

Best Mobiles in India

English Summary

The numbers behind Reliance JioGigafiber: Ready for its next big move