മനസില്‍ കാണുന്നിടത്ത് ശരീരമെത്തും; സ്‌കേറ്റ് ബോര്‍ഡ് ഉണ്ടെങ്കില്‍


പലരും പറയാറുണ്ട് മനസെത്തുന്നിടത്ത് ശരീരമെത്തുന്നില്ല എന്ന്. എന്നാല്‍ ഇനി മനസെത്തുന്നിടത്ത് ശരീരവും എത്തും. ആയാസമൊട്ടുമില്ലാതെ. സ്‌കേറ്റ് ബോര്‍ഡ് എന്ന ഉപകരണമുണ്ടെങ്കില്‍. പറയുന്നത് യാത്രയുടെ കാര്യമാണ്.

Advertisement

നിങ്ങള്‍ക്ക് എവിെടയെങ്കിലും പോകണമെന്നിരിക്കട്ടെ. സ്‌കേറ്റ് ബോര്‍ഡില്‍ കയറി നിന്ന് മനസില്‍ ആ സ്ഥലത്തെ കുറിച്ച് വിചാരിച്ചാല്‍ മാത്രം മതി. ബാക്കിയെല്ലാം ബോര്‍ഡ് ഏറ്റു. മണിക്കൂറില്‍ 30 മൈല്‍ വേഗത്തില്‍ സഞ്ചരിച്ച് ഈ ഉപകരണം നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

Advertisement

പറയുന്നതു കേള്‍ക്കുമ്പോള്‍ സിനിമയിലാണെന്നു കരുതണ്ട. സംഗതി യാദാര്‍ഥ്യം തന്നെ. മൊബൈല്‍ ആപ് സ്റ്റുഡിയോ ആയ ഷവോറ്റിക് മൂണ്‍ ലാബ്‌സ് (Chaotic Moon Labs) ആണ് ഇത്തരമൊരു ആശയം രൂപപ്പെടുത്തിയിരിക്കുന്നത്.

സഞ്ചരിക്കുന്ന വ്യക്തിയുടെ മസ്തിഷ്‌ക തരംഗങ്ങള്‍ മനസിലാക്കി 800 വാട് മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ചക്രങ്ങളുള്ള ബോര്‍ഡ് മസ്തിഷ്‌ക തരംഗങ്ങള്‍ക്കനുസൃതമായി യാത്ര ചെയ്യും. മണിക്കൂറില്‍ 30 മൈല്‍ ആണ് സ്‌കേറ്റ് ബോര്‍ഡിന്റെ വേഗത. ഇനി വേഗം കൂടുതലാണെന്നു മനസില്‍ വിചാരിച്ചാല്‍ ഉടന്‍ കുറയുകയും ചെയ്യും.

മസ്തിഷ്‌ക തരംഗങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന, പ്രത്യേകം ഡിസൈന്‍ ചെയ്ത ഹെഡ്‌സെറ്റ്, മസ്തിഷ്‌ക തരംഗങ്ങളെ വിശകലനം ചെയ്യുന്ന പ്രത്യേക സോഫ്റ്റ് വെയര്‍ ഉള്ള, വിന്‍ഡോസ് 8 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സാംസങ്ങ് ടാബ്ലറ്റ്, യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കേറ്റ് ബോര്‍ഡ് എന്നിവയാണ് ഈ സംവധാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

എങ്ങനെയാണ് സ്‌കേറ്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് ചുവടെ വിവരിക്കുന്നു.

#1

വയര്‍ലെസ് ഇമോടീവ് EPOC ഹെഡ്‌സെറ്റ്, മസ്തിഷ്‌ക തരംഗങ്ങള്‍ ഒപ്പിയെടുക്കുന്ന പ്രൊസസസിംഗ് ഉപകരണം. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത സാംസങ്ങ് ടാബ്ലറ്റ് എന്നിവയാണ് സ്‌കേറ്റ് ബോര്‍ഡിലുള്ളത്.

 

 

#2

യു.എസ്.ബി വഴിയാണ് ഹെഡ്‌സെറ്റ് ടാബ്ലറ്റുമായി കണക്റ്റ് ചെയ്യുന്നത്. ഹെഡ്‌സെറ്റില്‍ നിന്ന് ലഭിക്കുന്ന മസ്തിഷ്‌ക തരംഗങ്ങള്‍ ടാബ്ലറ്റിലെ സോഫ്റ്റ് വെയര്‍ വിശകലനം ചെയത് അതിനനുസൃതമായി നിര്‍ദേശങ്ങള്‍ സ്‌കേറ്റ് ബോര്‍ഡിനു നല്‍കും. ഇതിനനുസരിച്ച് സ്‌കേറ്റ് ബോര്‍ഡ് സഞ്ചരിക്കും. ടാബ്ലറ്റിലെ സോഫ്റ്റ്‌വെയറാണ് ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

 

 

#3

മനസില്‍ ഏതെങ്കിലും സ്ഥലം വിചാരിച്ചാല്‍ ഉടന്‍ ഹെഡ്‌ഫോണ്‍ അത് ടാബ്ലറ്റില്‍ എത്തിക്കും. തുടര്‍ന്ന് ടാബ്ലറ്റ് സ്‌കേറ്റ് ബോര്‍ഡിലെ മോട്ടോറിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

 

 

#4

സ്‌കേറ്റ് ബോര്‍ഡിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 മൈല്‍ ആണ്. ഇനി വേഗത കുറയ്ക്കണമെന്ന് മനസില്‍ ചിന്തിച്ചാല്‍ മുകളില്‍ പറഞ്ഞ രീതിയില്‍ ആ ചിന്തയും യന്ത്രങ്ങള്‍ ഒപ്പിയെടുക്കും. അതോടെ വേഗതയും കുറയും.

 

 

#5

സ്‌കേറ്റ് ഉപയോഗിക്കുമ്പോള്‍ ഏകാഗ്രത അത്യവശ്യമാണ്. കാരണം യാത്ര തുടങ്ങിക്കഴിഞ്ഞാല്‍ എത്തേണ്ട സ്ഥലത്തിനു പകരം മറ്റെന്തെങ്കിലും ചിന്തിച്ചാല്‍ ഉടന്‍ സ്‌കേറ്റ് ബോര്‍ഡ് നിശ്ചലമാകും.

 

 

#6

മൊബൈല്‍ ആപ് സ്റ്റുഡിയോ ആയ ഷാവോറ്റിക് മൂണ്‍ ലാബ്‌സ് ആണ് സ്‌കേറ്റ് ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. കമ്പനിയുടെ ജനറല്‍ മാനേജര്‍ വുര്‍ലെ ഇത് ഉപയോഗിച്ച് കാണിക്കുകയും ചെയ്തിട്ടുണ്ട്.

 

 

#7

ഷാവോറ്റിക് മൂണ്‍ ലാബ്‌സ് ജനറല്‍ മാനേജര്‍ വുര്‍ലെ സ്‌കേറ്റ് ബോര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നു.

 

Best Mobiles in India