യൂട്യൂബ് വഴി കോടികള്‍ സമ്പാദിക്കുന്ന ഏഴുവയസ്സുകാരന്‍


കോടീശ്വരനാകാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന് 22 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. ബില്‍ ഗേറ്റ്‌സിന്റെ കാര്യവും വ്യത്യസ്തമല്ല, 26-ാമത്തെ വയസ്സിലാണ് അദ്ദേഹം കോടിപതിയായത്. കോടീശ്വരനാകാന്‍ ഇങ്ങനെ കാത്തിരിക്കണോ? വേണ്ടെന്ന് തെളിയിക്കുകയാണ് ഏഴുവയസ്സുകാരന്‍ റയാന്‍.

Advertisement

യൂട്യൂബ് വഴി

യൂട്യൂബ് വഴി പണം സമ്പാദിക്കുന്നവരുടെ പട്ടിക അടുത്തിടെ ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടിരുന്നു. ഇതില്‍ ഒന്നാം സ്ഥാനത്താണ് റയാന്‍. റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂട്യൂബ് ചാനലില്‍ കളിപ്പാട്ടങ്ങള്‍ വിലയിരുത്തുകയാണ് റയാന്റെ പ്രധാന വിനോദം. ഇതുവഴി ഈ കൊച്ചുമിടുക്കന്‍ 2018-ല്‍ സ്വന്തമാക്കിയത് 22 ദശലക്ഷം ഡോളറാണ്. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം റയാന് എട്ടാം സ്ഥാനമായിരുന്നു.

Advertisement
റയാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം.

വീഡിയോകള്‍ക്ക് മുമ്പ് കാണിക്കുന്ന പരസ്യമാണ് റയാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. വരുമാനത്തിന്റെ 96 ശതമാനവും ഈ വഴിക്കാണ് വരുന്നതെന്ന് ഫോബ്‌സ് മാസിക പറയുന്നു. സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റുകള്‍ വഴിയും വരുമാനം ലഭിക്കുന്നുണ്ട്. കുട്ടിയായതിനാല്‍ റയാന്റെ വരുമാനത്തിന്റെ 15 ശതമാനം സുരക്ഷിതമായ ഒരു അക്കൗണ്ടില്‍ സൂക്ഷിക്കുകയാണ്. മുതിര്‍ന്നതിന് ശേഷമേ ഈ തുക റയാന് ലഭിക്കുകയുള്ളൂ.

ചാനല്‍ ആരംഭിച്ചത്

2015-ല്‍ രക്ഷിതാക്കളാണ് റയാന് വേണ്ടി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇപ്പോള്‍ 17 ദശലക്ഷം ആളുകള്‍ ചാനല്‍ പിന്തുടരുന്നു. ആകെ വ്യൂവ്‌സിന്റെ എണ്ണം 26 ബില്യണ്‍ ആണ്. സ്വന്തം വീഡിയോകളുടെ ജനപ്രീതിയുടെ കാരണം ചോദിച്ച മാധ്യമപ്രവര്‍ത്തകന് റയാന്‍ നല്‍കിയ മറുപടി ഇതായിരുന്നു,'ഞാന്‍ രസകരമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്.'

ഒറ്റദിവസം കൊണ്ട് കണ്ടുതീര്‍ത്തത്

റയാന്‍ ഡിസപ്പിയര്‍ ത്രൂ എ സീക്രട്ട് പോര്‍ട്ടല്‍ ഇന്‍ ദി ഹൗസ് റ്റു ദി നോര്‍ത്ത് പോള്‍ എന്ന തലക്കെട്ടോടെ വന്ന വീഡിയോ ഒറ്റദിവസം കൊണ്ട് കണ്ടുതീര്‍ത്തത് 1.6 ദശലക്ഷം പേരാണ്.

രസകരമായി സംസാരിക്കാറുണ്ട്

ആനിമേഷന്‍ ഫോര്‍ കിഡ്‌സ്, ഈസി ആന്റ് ഫണ്‍ സയന്‍സ് എക്‌സ്‌പെരിമെന്റ് ഫോര്‍ കിഡ്‌സ്, എജ്യൂക്കേഷണല്‍ വീഡിയോസ് ഫോര്‍ കിഡ്‌സ് തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ള വീഡിയോകള്‍ റയാന്റെ ചാനലില്‍ കാണാനകും. ഇതിന് പുറുമെ കുടുംബാംഗങ്ങളോടൊപ്പമുള്ള യാത്രകള്‍, ആഘോഷങ്ങള്‍ എന്നിവയും ആസ്വദിക്കാം. റയാന് പുറമെ രക്ഷകര്‍ത്താക്കളും കളിപ്പാട്ടങ്ങളെ കുറിച്ച് രസകരമായി സംസാരിക്കാറുണ്ട്.

4G യുഗം കഴിയുന്നു, ഇനി 5G - അറിയേണ്ടതെല്ലാം

റയാന്‍സ് വേള്‍ഡില്‍ നിന്ന് റയാന്‍ തിരഞ്ഞെടുത്ത കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും വാങ്ങാവുന്നതാണ്. ഇവ ഇപ്പോള്‍ വാള്‍മാര്‍ട്ട് വഴി മാത്രമാണ് വില്‍ക്കുന്നത്. യൂട്യൂബ് ചാനലിലൂടെ ഇവയ്ക്ക് നല്ല പ്രചാരണം നല്‍കുന്നുണ്ട്.

Best Mobiles in India

English Summary

The YouTube millionaire: Seven-year-old earns over Rs 150 crores by just reviewing toys on his YouTube channel