സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ വരുന്നു... ജനുവരി 21ന്


ജിസ്‌ബോട്ട് വായനക്കാരില്‍ ബഹിരാകാശത്തെയും ആകാശവിസ്മയങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. 2019 ആരംഭിക്കുന്നതു തന്നെ ആകാശങ്ങത്ത് അത്ഭുതം സൃഷ്ടിച്ചുകൊണ്ടാണ്. ജനുവരി അവസാനിക്കുന്നതിനു മുന്‍പ് നിങ്ങള്‍ക്കു കാണാം സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണിനെ. ചന്ദ്രനെ ചുവന്നതായോ ചുവപ്പു കലര്‍ന്ന തവിട്ടു നിറമായോ കാണണപ്പെടുന്ന പ്രതിഭാസമാണിത്.

Advertisement

ഈ പ്രതിഭാസം

ജനുവരി 20,21 തീയതികളിലാണ് ഈ പ്രതിഭാസം ആകാശത്തെ ചുവപ്പിക്കുക. മാത്രമല്ല ഒരേസമയം മൂന്നു വ്യത്യസ്ത സംഭവങ്ങളാണ് ആകാശത്തു നടക്കുക. ഒന്നാമത്തേത് ലൂണാര്‍ എക്ലിപ്‌സാണ്. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന പ്രതിഭാസമാണിത്. ഇതൊരു സൂപ്പര്‍ മൂണ്‍ കൂടിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചന്ദ്രഗ്രഹണവും ബ്ലഡ് മൂണും ഒരുമിച്ചുണ്ടാകുന്ന പ്രതിഭാസം.

Advertisement
സൂര്യനില്‍ നിന്നുള്ള പ്രകാശം

ചന്ദ്രനും സൂര്യനുമിടയില്‍ ഭൂമി വരുമ്പോള്‍ സൂര്യനില്‍ നിന്നുള്ള പ്രകാശം ചന്ദ്രനില്‍ വീഴുന്നത് തടയപ്പെടും. എന്നാല്‍ ചെറിയ രീതിയിലുള്ള പ്രകാശം ഭൂമിയില്‍തട്ടി ചന്ദ്രനിലേക്ക് എത്തുംച ഈ സമയമാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ സംഭവിക്കുക. ചന്ദ്രന്‍ ചുവപ്പണിയുക.

മികച്ച ഭംഗി

അമേരിക്ക, വെസ്റ്റേണ്‍ യൂറോപ്പ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ ഈ കാഴ്ചയുടെ ഏറ്റവും മികച്ച ഭംഗി ആസ്വദിക്കാന്‍ സാധിക്കും. സമയക്രമമം അനുസരിച്ച് ജനുവരി 20,21 തീയതികളിലാകും സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ ദൃശ്യമാവുക.

ദൃശ്യഭംഗി

ഇന്ത്യയിലുള്ളവര്‍ക്ക് പൂര്‍ണമായും ഈ കാഴ്ച അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാവല്ലെന്നാണ് അറിയുന്നത്. ജനുവരി 21ന് പകല്‍ 10:11 ഓടെ ചെറിയ രീതിയില്‍ കാണാനാകും. മൂന്നു മണിക്കൂറോളം കാഴ്ച നീണ്ടു നില്‍ക്കും. പകലായതു കൊണ്ടുതന്നെ ദൃശ്യഭംഗി ആസ്വദിക്കാന്‍ കഴിയില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്.

2019ല്‍ വാങ്ങാം മികച്ച ബജറ്റ് ഫോണുകള്‍..!

Best Mobiles in India

English Summary

There's An Insane Super Blood Wolf Moon On January 21, But You May Not See It At All