വാട്ട്‌സാപ്പ് വന്നതോടു കൂടി കാലക്രമേണ ഇല്ലാതായ ഏഴു കാര്യങ്ങള്‍


ഒരു ചെറിയ ചാറ്റ് ആപ്പിലൂടെ എത്തിയ വാട്ട്‌സാപ്പ് ഇപ്പോള്‍ പരമ്പരാഗത മൊബൈല്‍ സേവനങ്ങളും ആപ്ലിക്കേഷനുകളും വംശനാശത്തെ നേരിടുന്നതിന് കാരണമായിട്ടുണ്ട്. വാട്ട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷം ചാറ്റ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ വികസനം എത്തിയിട്ടുണ്ട്.

വാട്ട്‌സാപ്പില്‍ പേയ്‌മെന്റ് സേവനം വന്നതോടു കൂടി മറ്റു പേയ്മന്റെ് കമ്പനികളായ പേറ്റിഎം, മെബിക്വിക്ക്, ഗൂഗിള്‍ തേസ് എന്നിവ ഭീക്ഷണിയിലുമാണ്.

നേരത്തെ സൂചിപ്പിച്ചിരുന്നു വാട്ട്‌സാപ്പ് വന്നതോടു കൂടി പരമ്പരാഗത മൊബൈല്‍ ടെലിഫോണിയില്‍ വലിയ കുറവു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. നമുക്ക് ഓര്‍മ്മിക്കാം വാട്ട്‌സാപ്പ് എത്തിയതിനു ശേഷം നമ്മള്‍ നിഷേധിച്ച ഏഴു കാര്യങ്ങള്‍....

SMS

വാട്ട്‌സാപ്പ് ആദ്യമായി ആക്രമിച്ചത് എസ്എംഎസിനെയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിയതോടെ വാട്ട്‌സാപ്പിന് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ചില സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താള്‍ OTPക്കു വേണ്ടിയും മറ്റു സേവന മെസേജുകള്‍ക്കും വേണ്ടിയും മാത്രമാണ് എസ്എംഎസിനെ ആശ്രയിക്കുന്നത്.

MMS

മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഒരിക്കലും ഇന്ത്യയില്‍ എത്തിയിട്ടില്ല. വാട്ട്‌സാപ്പ് മള്‍ട്ടിമീഡിയ ചാറ്റ് ഓപ്ഷന്‍ കൊണ്ടു വന്നതോടെ എംഎംഎസ് പൂര്‍ണ്ണമായും മരിക്കുകയായിരുന്നു. ഫീച്ചര്‍ ഫോണിനെ സംബന്ധിച്ചിടത്തോളം ഹാര്‍ഡ്‌വയറുകളെ പരിമിതി മൂലം എംഎംഎസ് കുറച്ച് കാണാറുണ്ട്.

BBM

ബ്ലാക്ക്‌ബെറി മെസഞ്ചറിനെയാണ് ബിബിഎം എന്നു പറയുന്നത്. എന്നാല്‍ വാട്ട്‌സാപ്പ് എത്തിയതോടു കൂടി ബിബിഎം തീര്‍ച്ചയായും വംശനാശം നേരിടുകയാണ്.

Yahoo Messanger

1990 കാലവര്‍ഷം യാഹു മെസഞ്ചര്‍ ആയിരുന്നു എല്ലാം. മാനേജ്‌മെന്റ് ഉള്‍പ്പെടെ പല ഘടകങ്ങളും തകരാറിലായപ്പോള്‍ കാലക്രമേണ ഇത് ഇല്ലാതാകുകയായിരുന്നു. വാട്ട്‌സാപ്പിനും ഇതില്‍ വലിയൊരു പങ്കുണ്ട്.

Viber

വാട്ട്‌സാപ്പ് ജനപ്രീതിയാര്‍ജ്ജിക്കുന്നതിനു മുന്‍പ് കോളുകള്‍ ചെയ്യാനായി വൈബര്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുളള മറ്റൊരു ആപ്ലിക്കേഷനായിരുന്നു.

WeChat

വീചാറ്റ് ഇപ്പോഴും ഇന്ത്യയില്‍ അദിപത്യം തുടരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ പതുക്കെ പതുക്കെ അതിന്റെ കാല്‍പാടുകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുന്നുണ്ട്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് വീചാറ്റ് നിലവില്‍ ഉപയോഗിക്കുന്നത്.

Video-calling apps and platforms

വാട്ട്‌സാപ്പ് വീഡിയോകോള്‍ പതിയെ പതിയെ പ്രചാരമേറി വരുകയാണ്. ഇപ്പോള്‍ കൂടുതല്‍ ആളുകളും ഇത് തിരഞ്ഞെടുക്കാറുണ്ട്. സ്‌കൈപ്പ് വീഡിയോ കോളിംഗ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മറ്റു വീഡിയോ-കോളിംഗ് ആപ്പായ Google Duo ഭാവിയില്‍ ഇനി എങ്ങനെയാകുമെന്നു അറിയാനായി കാത്തിരിക്കേണ്ടതുണ്ട്.

Voice-calls

വാട്ട്‌സാപ്പ് എത്തിയതോടു കൂടി വോയിസ് കോളുകള്‍ക്ക് വലിയൊരു വെല്ലുവിളി തന്നെയാണ് ആയിരിക്കുന്നത്. വോയിസ് കോളുകള്‍ താരതമ്യേന കുറഞ്ഞു വരുകയാണ്. കൂടാതെ അന്താരാഷ്ട്ര റെമിംഗ് കോളുകള്‍ പ്രത്യേകിച്ചം വാട്ട്‌സാപ്പ് കോള്‍ ടെലികോമിനെ നല്ല രീതിയില്‍ ഉപദ്രവിക്കുന്നുണ്ട്.

Most Read Articles
Best Mobiles in India
Read More About: whatsapp app news

Have a great day!
Read more...

English Summary

These 7 Things That WhatsApp Killed In India