2018ലെ ഏറ്റവും മികച്ച ടിവികള്‍..!


ഏതെങ്കിലും ഒരു പ്രീയപ്പെട്ട ഉത്സവം വരുമ്പോള്‍ ഷോകളും സിനിമകളും ആസ്വദിക്കാന്‍ നമുക്ക് ഒരു ഗാഡ്ജറ്റ് ആവശ്യമാണ്. നിലവില്‍ ഈ ആവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, പിസികള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ ലഭ്യമാണ്.

Advertisement

സ്മാര്‍ട്ട്‌ഫോണുകളിലും ഗാഡ്ജറ്റുകളിലും എവിടിരുന്നാലും നിങ്ങളുടെ പ്രീയപ്പെട്ട ഷോകള്‍ കാണാവുന്നതാണ്. ഇന്ന് ടിവികളെ സ്മാര്‍ട്ട് ടിവികളായി അറിയപ്പെടുന്നു. അതില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ പിന്തുണ കൂടാതെ നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന പല സവിശേഷതകളും സ്മാര്‍ട്ട് ടിവികളില്‍ ഉണ്ട്.

Advertisement

ഈ വര്‍ഷം വിപണിയിലെത്തിയ സ്മാര്‍ട്ട് ടിവികള്‍ ഭാഗീകമായോ പൂര്‍ണ്ണമായോ സ്മാര്‍ട്ട് സവിശേഷതകള്‍ പ്രദാനം ചെയ്യുന്നു. ഗിസ്‌ബോട്ടിലെ ഇന്നത്ത ഈ ലേഖനത്തില്‍ 2018ലെ മികച്ച ടിവികള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

Samsung Q900R 85-inch 8K QLED TV

ഉപകരണങ്ങളില്‍ ഓഫറുകള്‍ നല്‍കുന്നതില്‍ സാംസങ്ങ് എന്നും മുന്നിലാണ്. ക്ലാസ് ഡിസ്‌പ്ലേ പാനലുകളില്‍ സാംസങ്ങ് മികച്ച രൂപകല്‍പനയാണ് നല്‍കുന്നത്. അവയില്‍ സാംസങ്ങ് ടിവികളും പിന്നിലല്ല. അഅതില്‍ ഏറ്റവും മികച്ച ടിവിയാണ് സാംസങ്ങ് Q900R 85 ഇഞ്ച് 8K QLED ടിവി.

4320x7680 പിക്‌സലാണ് സാംസങ്ങിന്റെ ഈ ടിവിക്ക്. ബ്രൈറ്റ്‌നെസ് 4000nits ഉും HDR10+ പിന്തുണയും ഇതിനുണ്ട്. ഉയര്‍ന്ന റിസൊല്യൂഷനുളള വീഡിയാക്ക് ഇത് ഏറെ മികച്ചതാണ്. ആംബിയന്റ് മോഡ് ഈ ടിവി പിന്തുണയ്ക്കുന്നു. കൂടാതെ ബിക്‌സ്ബി, വോയിസ് കമാന്റുകള്‍ ഓട്ടോമാറ്റിക് മോഡ് കണ്ടെത്തല്‍ എന്നിവയും ഈ ഡിസ്‌പ്ലേയില്‍ ഉണ്ട്.

Philips Ambilight 4K Ultra HD TVs

ഈ പട്ടികയില്‍ രണ്ടാമത്തെ സ്മാര്‍ട്ട് ടിവി ഫിലിപ്‌സിന്റേതാണ്. 2015ല്‍ ആണ് ഫിലിപ്‌സിന്റെ ആംബിയന്റ് 4കെ അള്‍ട്രാ എച്ച്ഡി ടിവി എത്തിയത്. എന്നിരുന്നാലും ഇപ്പോള്‍ ഏറ്റവും മികച്ച ടിവികളുടെ പട്ടികയില്‍ ഇതിനെ കാണാം. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യാനും ഗെയിമുകള്‍ കളിക്കാനും കൂടാതെ യൂട്യൂബ്, സ്‌കൈപ്പ്, വിമിയോ എന്നീ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനും കഴിയും.

ആംബിയന്റ് ലൈറ്റ്‌നിംഗ് ടെക്‌നോളജിയുമായി എത്തിയ ഈ ടിവിയില്‍ ഉപയോക്താക്കള്‍ക്ക് മികച്ച രീതിയില്‍ ടിവിയിലൂടെ ഓരോ പ്രോഗ്രാമുകളും കാണാന്‍ സാധിക്കും. ഒപ്പം 3ഡി സവിശേഷതയുളളതിനാല്‍ ഉയര്‍ന്ന റെസൊല്യൂഷന്‍ ആസ്വദിക്കാനും കഴിയും. ഫിലിപ്‌സ് മൈക്രോ ഡിമ്മിംഗ് പ്രോ ഉളളതിനാല്‍ കൂടുതല്‍ കറുപ്പും വെളുപ്പും കാണാം. 50 ഇഞ്ച്, 58 ഇഞ്ച്, 65 ഇഞ്ച് എന്നീ മൂന്നു വ്യത്യസ്ഥ പാനലുകളിലാണ് ടിവി എത്തിയിരിക്കുന്നത്. 1,55,000 രൂപ മുതല്‍ 3,72,500 രൂപയ്ക്കുളളിലാണ് ടിവികളുടെ വില.

Xiaomi Mi TV 4A

ഏവരുടേയും പോക്കറ്റിലൊതുങ്ങുന്ന രീതിയിലാണ് ഷവോമി എന്ന ചൈനീസ് കമ്പനിയുടെ ഉത്പന്നം എത്തുന്നതെന്ന് ഏവര്‍ക്കും അറിയാം. സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല സ്മാര്‍ട്ട്ടിവികള്‍ സ്മാര്‍ട്ട് വാച്ചുകള്‍ മറ്റനേകം ആക്‌സറീസുകളും ഷവോമി നല്‍കുന്നുണ്ട്.

ലിസ്റ്റില്‍ ഷവോമിയുടെ ഏറ്റവും മികച്ച ടിവിയായ മീ ടിവി 4A ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 32 ഇഞ്ച്, 42 ഇഞ്ച് എന്നീ രണ്ടു വലുപ്പത്തിലാണ് മീ ടിവി എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അധിഷ്ടിതമാക്കിയ പാച്ച്‌വാള്‍ ഒഎസിലാണ് മീ ടിവി 4A റണ്‍ ചെയ്യുന്നത്. ഒപ്പം AI ശേഷിയും ടിവിയിലുണ്ട്. മൂന്ന് HDMI പോര്‍ട്ടുകള്‍, മൂന്ന് യുഎസ്ബി 2.0 പോര്‍ട്ടുകള്‍ എന്നിവയാണ് ടിവിയുടെ കണക്ടിവിറ്റികള്‍. 22,999 രൂപ മുതലാണ് ടിവിയുടെ വില ആരംഭിക്കുന്നത്.

LG B8 OLED Smart TV

സൗത്ത് കൊറിയന്‍ ടെക് കമ്പനിയായ എല്‍ജി ഇന്ന് വിപണിയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ്. എല്‍ജി സ്മാര്‍ട്ടഫോണുകളും, ടിവികളും അതു പോലെ മറ്റു ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും ഒരു പോലെ പ്രാധാന്യം നല്‍കുന്നു. ഈ ലിസ്റ്റിലെ നാലാമത്തെ ടിവിയാണ് എല്‍ജി B8 OLED TV. CES 2018ലാണ് ഈ ടിവി അവതരിപ്പിച്ചത്. 55 ഇഞ്ച്, 65 ഇഞ്ച് എന്നീ രണ്ടു വലുപ്പത്തിലാണ് ടിവി എത്തിയിരിക്കുന്നത്.

AI ThinQ പ്രാപ്തമാക്കിയ എല്‍ജി ബി8 OLED ടിവി HDR10 പിന്തുണയ്ക്കുന്നു. ഡോള്‍ബി വിഷന്‍ ഉളളടക്കം മികച്ച വീഡിയോ അനുഭവം പ്രധാനം ചെയ്യുന്നു. ആമസോണ്‍ പ്രൈം, വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ് എന്നീ പല സേവനങ്ങളും എല്‍ജി B8 പിന്തുണയ്ക്കുന്നു.

Samsung QLED (NU800)

ഈ പട്ടികയിലെ ഏറ്റവും അവസാനത്തെ ടിവിയാണ് സാംസങ്ങ് QLED. ഈ അള്‍ട്രാ സ്ലിം ടിവി ഒരു ഫ്രെയിംലെസ് ഡിസൈനാണ്. 65 ഇഞ്ച് UHD സ്‌ക്രീനുളള ടിവിയില്‍ 2160x3180 പിക്‌സല്‍ റെസൊല്യൂഷനാണുളളത്. മറ്റു സ്മാര്‍ട്ട് ടിവികളെ പോലെ സാംസങ്ങ് QLED ടിവിക്കും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയും ഉപയോഗിക്കാം.

ഇന്ത്യയിലെ ആദ്യത്തെ 5G സ്മാർട്ഫോൺ വിവോ അവതരിപ്പിക്കും

Best Mobiles in India

English Summary

These are the best five smart TVs of 2018