സുക്കര്‍ബര്‍ഗിനെ വെളളം കുടിപ്പിച്ചു യൂറോപ്യന്‍ നിയമവിദഗ്ദര്‍, ഉത്തരം മുട്ടി സുക്കര്‍ബര്‍ഗ്!


ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയത് വലിയൊരു സംഭവമാണ് സൃഷ്ടിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഹാജരായി. അവിടെ വച്ച് സുക്കര്‍ബര്‍ഗിനെ വെളളം കുടിപ്പിച്ചു യൂറോപ്യന്‍ നിയവിദഗ്ദര്‍.

Advertisement

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയനു മുന്നില്‍ വിശദീകരണവുമായി എത്തിയതായിരുന്നു സുക്കര്‍ബര്‍ഗ്. ബ്രസീലില്‍ വച്ചായിരുന്നു സുക്കര്‍ബര്‍ഗ് നിയമവിദഗ്ധരുടേയും യുറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും മുമ്പാകെ ഹാജരായത്.

Advertisement

ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞ് സക്കര്‍ബര്‍ഗിനെ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടിക്കുകയായിരുന്നു യൂറോപ്പിലെ നിയമ നിര്‍മ്മാതാക്കള്‍. സുരക്ഷ വീഴ്ചയ്ക്ക് യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ ഹാജരായപ്പോള്‍ നേരിട്ടതിനേക്കാള്‍ രൂക്ഷമായിരുന്നു യൂറോപ്പില്‍ നിന്നുള വിമര്‍ശനം. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് പാര്‍ലമെന്റില്‍ മാപ്പ് ചോദിച്ചു.

വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ തലകുനിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്.
ആ ചോദ്യങ്ങള്‍ ഇവയൊക്കെയാണ്.

#1. ജര്‍മനിയില്‍ നിന്നും മാന്‍ഫ്രീഡ് വീബര്‍: ഫേസ്ബുക്കില്‍ നിന്നും വിഭജദിക്കുന്നതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇതാണ് സമയമെന്ന് കരുതുന്നുണ്ടോ? ഇത് ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം നിങ്ങള്‍ തരുമോ?

Advertisement

്#2. ജര്‍മനിയില്‍ നിന്നും യുഡോ ബുള്‍മാന്‍: ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ എങ്ങനെയാണ് വര്‍ദ്ധിക്കുന്നതെന്ന് വിശദീകരിക്കാമോ?

#3. ജര്‍മനിയില്‍ നിന്നും യുഡോ ബുള്‍മാന്‍: ഫേസ്ബുക്ക് ഉപയോകൃത സമ്മതമില്ലാതെ മൂന്നാം കക്ഷികള്‍ക്ക് ഫേസ്ബുക്ക് വില്‍ക്കുമാനോ ശേഖരിക്കുവാനോ കഴിയില്ലെന്ന് ഉറപ്പു നല്‍കാമോ?

#4. ജര്‍മനിയില്‍ നിന്നും യുഡോ ബുള്‍മാന്‍: സങ്കീര്‍ണ്ണമായ വ്യാജ അക്കൗണ്ടുകള്‍ ലക്ഷ്യമിടുന്നതിന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്, പ്രത്യേകിച്ച് രാഷ്ട്രീയ ഇടപെടലുകളുടെ ലക്ഷ്യം?

#5. ബ്രിട്ടനില്‍ നിന്നും സെയ്ദ് കമാല്‍: ഉപയോക്താക്കളുടെ ഡേറ്റയുമായി ഫേസ്ബുക്ക് എന്താണ് ചെയ്യുന്നത്? നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ വില്‍ക്കുകയാണോ?

#6. ബ്രിട്ടനില്‍ നിന്നും സെയ്ദ് കമാല്‍: ഫേസ്ബുക്ക് അല്ലാത്ത ഉപയോക്താവിന് ഏതു തരത്തിലുളള ഡേറ്റയാണ് ശേഖരിച്ചിരിക്കുന്നതെന്ന് അറിയാന്‍ പറ്റുമോ?

Advertisement

#7. ബെല്‍ജിയത്തില്‍ നിന്നും വെര്‍ഹോഫ്സ്റ്റാഡ്: വാട്ട്‌സാപ്പും മെസഞ്ചറും വിഭജിക്കുന്നു എന്ന ആശയം ആരംഭിക്കുന്നുണ്ടോ?

്#8. നോര്‍ത്ത് അയര്‍ലാന്‍ഡില്‍ നിന്നും ഡയാന ഡോഡ്‌സ്: ഫേസ്ബുക്കിന്റെ ഡീഫോള്‍ട്ട് സെറ്റിംഗ്‌സ് ഉപയോഗിക്കുമ്പോള്‍ എല്ലാവരുടേയും കുട്ടികളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ ഇനിയും വാങ്ങണമോ ?

#9. എന്തു കൊണ്ട് ഉപയോക്താക്കളടെ ഡേറ്റ അപഹരിക്കപ്പെടാന്‍ സാധ്യയുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചില്ല? ഉപയോക്താക്കളെ അവരുടെ ഡേറ്റ സംരക്ഷിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനുളള ഒരു അവസരം നിങ്ങള്‍ എന്തു കൊണ്ട് നല്‍കിയില്ല.

#10. ജര്‍മനിയില്‍ നിന്നും ജാന്‍ ഫിലിപ്പ് ആല്‍ബ്രിച്ച്: യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡേറ്റ വാട്ട്‌സാപ്പ് ഫേസ്ബുക്ക് സേവനങ്ങള്‍ക്കായി എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഉപയോഗിക്കില്ല എന്ന് ഉറപ്പു നല്‍കാമോ?

Best Mobiles in India

English Summary

These Are The important questions Facebook CEO Mark Zuckerberg failed to answer in latest hearing