സൂക്ഷിക്കുക; നിങ്ങളിൽ പലരുടെയും പാസ്സ്‌വേർഡുകൾ എളുപ്പം കണ്ടുപിടിക്കാൻ സാധ്യതയുണ്ട്!


പാസ്സ്‌വേർഡുകൾ നമ്മൾ സെറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില സുരക്ഷാ വീഴ്ചകൾ ഈയടുത്തിടെ ഒരു പ്രമുക്ഷ പാസ്സ്‌വേർഡ് മാനേജർ ആപ്പ് പുറത്തുവിടുകയുണ്ടായി. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേട്ടാൽ നമ്മളിൽ മിക്കവാറും എല്ലാവരും തന്നെ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പല പാസ്‌വേർഡുകളും മാറ്റും എന്ന് തീർച്ച.

Advertisement


ഈയടുത്തിടെ ലോകത്തിലെ പ്രമുഖ പാസ്‌വേഡ് മാനേജിങ് ആപ്പ് ആയ Dashlane 61 മില്യൺ പാസ്‌വേർഡുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഞെട്ടിക്കുന്ന ചില വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. മിക്ക ആളുകളും എന്തോ കാര്യമായ ശക്തമായ പാസ്സ്‌വേർഡുകൾ ആണ് തങ്ങൾ ഉപയോഗിക്കുന്നത് എന്ന ധാരണയിൽ സെറ്റ് ചെയ്തിരിക്കുന്നത് വെറും പേരുകളോ കീബോർഡ് ഓർഡറിൽ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന വാക്കുകളോ മാത്രമാണ് എന്നതാണ് രസകരമായ എന്നാൽ ഗൗരവകരമായ വസ്തുത.

പഠനത്തിന്റെ വെളിച്ചത്തിൽ മിക്ക ആളുകളും പാസ്സ്‌വേർഡ് ആയി വെച്ചിരിക്കുന്നത് ഏതെങ്കിലും പേരുകൾ മാത്രമാണ്. തങ്ങളുടെ കുടുംബത്തിയിലെയോ പ്രിയപ്പെട്ടവരുടെ പേരുകൾ ആയിരിക്കും അവ എന്നത് ഏതൊരാൾക്കും ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ട് ഈ പേരുകളുടെ കൂടെ ഒന്നോ രണ്ടോ നമ്പറുകളോ അല്ലെങ്കിൽ ചില ചിഹ്നങ്ങളോ ഉൾപ്പെടുത്തുക മാത്രമാണ് പലരും ചെയ്യുന്നത്.

Advertisement

ഒരാളെ സംബന്ധിച്ചെടുത്തോളം പല ആപ്പുകൾക്കും സൈറ്റുകൾക്കും എല്ലാം കൂടെയായി ചുരുങ്ങിയത് ഒരു 100 അകൗണ്ടുകൾ എങ്കിലും ഉണ്ടാവും. ഇവയ്‌ക്കെല്ലാം കൂടിയായി ഓരോ പാസ്സ്‌വേർഡുകൾ ഉണ്ടാക്കുക എന്നത് സാധിക്കാത്ത കാര്യമാണല്ലോ. കാരണം ഇത്രയും പാസ്‌വേർഡുകൾ ഓർത്തെടുക്കുക എന്നത് ഒരാളെ സംബന്ധിച്ചെടുത്തോളം നടക്കാത്ത കാര്യവുമാണ്.

അതുപോലെ എല്ലാ സ്ഥലത്തും ഒരേ പാസ്‌വേർഡ് കൊടുത്താലും പ്രശ്നങ്ങളാണ്. കാരണം എന്തെങ്കിലും തരത്തിൽ ഏതെങ്കിലും ഒരു പാസ്സ്‌വേർഡ് കൈവിട്ടു പോയാൽ എല്ലാ അക്കൗണ്ടുകളെയും ബാധിക്കുകയും ചെയ്യും. ബാങ്കിങ് പാസ്സ്‌വേർഡുകൾ എല്ലാം തന്നെ മറ്റുള്ളവർക്ക് കിട്ടിയാലുണ്ടാവുന്ന പ്രത്യാഖാതങ്ങൾ പറയാതെ തന്നെ നമുക്ക് അറിയാമല്ലോ.

ഒരു നല്ല പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം?

Advertisement

കുറഞ്ഞത് 12 കാരക്ടറുകൾ ഉണ്ടായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. നീളം കൂടുംതോറും ശക്തി കൂടും. അക്ഷരങ്ങൾ മാത്രമാക്കാതെ നമ്പറുകൾ, സിംബലുകൾ, അക്ഷരങ്ങൾ തന്നെ വലിയക്ഷരം, ചെറിയക്ഷരം എന്നിങ്ങനെ എല്ലാ തരാം കാരക്ടറുകളും ഉൾകൊള്ളിക്കുക. കഴിവതും ഡിക്ഷണറി വാക്കുകൾ, അതായത് നേരെ ചൊവ്വേയുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുക.


ലിപ്-സിങ്ക് ഫീച്ചറുമായി ഫെയ്‌സ്ബുക്ക്; ഇനി ഇഷ്ട പാട്ടുകള്‍ ലൈവായി പാടാം

Best Mobiles in India

Advertisement

English Summary

These are the Worst Passwords; How to Create a Strong Password