വരുന്നു 3 പുത്തൻ ഐഫോണുകൾ! അതിലൊന്ന് കുറഞ്ഞ വിലയിലും!


ആപ്പിള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുതിയ ഐഫോണുകളുടെ വരവിനായി. ഈ വരുന്ന സെപ്തംബറിലാണ് ടെക്‌ലോകം കാത്തിരിക്കുന്ന ആ ഐഫോണുകള്‍ എത്തുന്നത്.

പുതിയ ഐഫോണുകള്‍ എത്തുന്ന തീയതി അടുത്തിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ പ്രധാന വാര്‍ത്തകളും ഇവയാണ്. അടുത്ത മാസം മൂന്നു ഐഫോണുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്ന് ബജറ്റ് ഫോണ്‍ ആയിരിക്കും.

ഇപ്പോള്‍ വരാനിരിക്കുന്ന ഐഫോണുകളുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. MobileFun ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം എത്താന്‍ പോകുന്ന ഫോണുകളാണ് ഐഫോണ്‍ 2018, ഐഫോണ്‍ XS, ഐഫോണ്‍ XS പ്ലസ് എന്നിവ.

ഐഫോണ്‍ XS പ്ലസിന് 6.5 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ 2018ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ XSന് 5.8 ഇഞ്ച് ഡിസ്‌പ്ലേയുമാണ്. കൂടാതെ ഈ വെബ്‌സൈറ്റ്, ഡമ്മി ഐഫോണിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

പങ്കിട്ട വീഡിയോയില്‍ നിന്നും ഒരു കാര്യം നമുക്കു മനസ്സിലാക്കാം, ഈ മൂന്നു ഫോണുകളും എത്തുന്നത് കഴിഞ്ഞ വര്‍ഷം നോച്ച് സ്‌ക്രീനോടു കൂടി അവതരിപ്പിച്ച ഐഫോണ്‍ Xനു സമാനമാണ്. ഐഫോണ്‍ XS ഉും ഐഫോണ്‍ XS പ്ലസും എത്തുന്നത് ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പോടു കൂടിയാണ്. കൂടാതെ 3ഡി ഫേയ്‌സ് സ്‌കാനിംഗുളള TrueDepth ക്യാമറ ഉപയോഗിച്ച് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഈ മൂന്നു ഫോണുകളും റണ്‍ ചെയ്യുന്നത് ഐഒഎസ് 12 ആകുമെന്നും പറയുന്നു. ബ്ലാക്ക്, വൈറ്റ്, ഗ്രേ, ബ്ലൂ, റെഡ്, ഓറഞ്ച് എന്നീ നിറങ്ങളിലാകും ഫോണുകള്‍ എത്തുന്നത്. ഐഫോണ്‍ XS പ്ലസിന് 1,000 ഡോളറും, ഐഫോണ്‍ XSന് 800 ഡോളറും ഐഫോണ്‍ 2018ന് 700 ഡോളറുമാണ്.

2018 രണ്ടാം പാദത്തില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ IDC പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കി. ആ റിപ്പോര്‍ട്ടില്‍ പറയുന്നത്, ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കമ്പനിയാകുമെന്നാണ്.

വെബ്‌സൈറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം എങ്ങനെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ബ്രൗസ് ചെയ്യാം?

Most Read Articles
Best Mobiles in India
Read More About: news iphone mobile technology

Have a great day!
Read more...

English Summary

These may be the iPhones launching in September 2018