നിങ്ങള്‍ അറിയാത്ത ട്വിറ്റര്‍ വിശേഷങ്ങള്‍...!


വിവര സാങ്കേതിക ലോകത്തെ അടിസ്ഥാന ജീവരക്തമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമിലെ ട്വിറ്റര്‍ മാറിയിരിക്കുകയാണ്. ട്വിറ്ററിന് എടുത്തു പറയത്തക്ക അതി ബ്രഹത്തായ സവിശേഷതകളൊന്നും ചൂണ്ടിക്കാട്ടാനില്ല.

Advertisement

ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് പൊങ്ങി വന്ന ഒരു സേവനമമാണ് ട്വിറ്റര്‍. വെബ്-എസ്എംഎസ് ഇന്റര്‍ഫേസ് എന്ന നിലയില്‍ രൂപാന്തരപ്പെടുന്നതിന് മുന്‍പ് ട്വിറ്റര്‍ പല രൂപങ്ങളും സ്വഭാവങ്ങളും സ്വീകരിച്ചിരുന്നു.

Advertisement

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍..!

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ട്വിറ്ററിന്റെ അറിയേണ്ട പ്രധാന വസ്തുതകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ട്വിറ്റര്‍ വസ്തുതകള്‍...!

ആദ്യ പൊതു ട്വീറ്റ് സഹ സ്ഥാപകന്‍ ജാക്ക് ഡോര്‍സി മാര്‍ച്ച് 21, 2006-നാണ് അയയ്ക്കുന്നത്.

 

ട്വിറ്റര്‍ വസ്തുതകള്‍...!

എല്ലാ പൊതു ട്വീറ്റും ട്വിറ്റര്‍ സര്‍വറുകളില്‍ സംഭരിച്ച് വയ്ക്കുന്നതോടൊപ്പം അമേരിക്കയിലെ ലൈബ്രററി ഓഫ് കോണ്‍ഗ്രസ്സിലും രേഖപ്പെടുത്തുന്നു.

 

ട്വിറ്റര്‍ വസ്തുതകള്‍...!

500 മില്ല്യണ്‍ ട്വീറ്റുകളാണ് ഒരു ദിവസം ചെയ്യപ്പെടുന്നത്.

 

ട്വിറ്റര്‍ വസ്തുതകള്‍...!

2006-ല്‍ ഓഡിയോ സ്‌നിപ്പെറ്റുകള്‍ പ്രസിദ്ധപ്പെടുത്താനുളള 'Odeo' എന്ന കമ്പനിയായിരുന്നു ഇത്. എന്നാല്‍ വേണ്ടത്ര വിജയം കണ്ടെത്താതിനെ തുടര്‍ന്ന് 'stat.us' എന്നതിലേക്കും 'twttr' എന്നതിലേക്കും കമ്പനി രൂപാന്തരം പ്രാപിച്ചു. അവിടെ നിന്നാണ് ട്വിറ്റര്‍ എന്ന ഇന്നത്തെ രൂപം കമ്പനി സ്വായത്തമാക്കുന്നത്.

 

ട്വിറ്റര്‍ വസ്തുതകള്‍...!

പ്രശസ്ത ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരനായ ലാറി ബേര്‍ഡിന്റെ ബഹുമാനാര്‍ത്ഥം ട്വിറ്ററിലുളള പക്ഷിയുടെ പേര് ലാറി നല്‍കിയിരിക്കുന്നത്.

 

ട്വിറ്റര്‍ വസ്തുതകള്‍...!

ആദ്യകാലങ്ങളില്‍ ട്വീറ്റ് എന്ന വാക്കിന് പകരം കമ്പനി ഉപയോഗിച്ചിരുന്നത് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എന്നതായിരുന്നു.

 

ട്വിറ്റര്‍ വസ്തുതകള്‍...!

നവംബര്‍ 11, 2013-ന് ജപ്പാനീസ് ബിസ്‌ക്കറ്റ് കമ്പനിയായ പോക്കിയുടെ 'പോക്കി ഡേ' ആഘോഷങ്ങളുടെ ഭാഗമായി 24 മണിക്കൂറിനിടയില്‍ 3,710,044 ട്വീറ്റുകള്‍ ചെയ്യപ്പെട്ടതാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പറയപ്പെട്ട കമ്പനിയെന്ന ലോക റെക്കോര്‍ഡിന് അര്‍ഹമായിട്ടുളളത്.

 

ട്വിറ്റര്‍ വസ്തുതകള്‍...!

ആഗസ്റ്റ് 3, 2013-ല്‍ ജപ്പാനില്‍ castle in the Sky എന്ന സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണം നടന്നപ്പോഴാണ് ഒരു സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ചെയ്യപ്പെട്ടത്. ഒരു സന്ദര്‍ഭത്തില്‍ ഇത് സെക്കന്‍ഡില്‍ 143,199 ട്വീറ്റുകള്‍ എന്ന നിലയിലേക്ക് വരെ ഉയര്‍ന്നു.

 

ട്വിറ്റര്‍ വസ്തുതകള്‍...!

70,148,900 ഫോളോവേഴ്‌സ് ഉളള കേറ്റി പെറി (@katyperry) ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ട്വിറ്റര്‍ വ്യക്തിത്വം.

 

ട്വിറ്റര്‍ വസ്തുതകള്‍...!

ഏറ്റവും വേഗത്തില്‍ 1 മില്ല്യണ്‍ ഫോളോവേഴ്‌സ് നേടുന്ന ട്വിറ്റര്‍ വ്യക്തിത്വം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ്. 23 മണിക്കൂര്‍ 22 മിനിറ്റുകൊണ്ടാണ് ഈ നേട്ടം ഒബാമ കൈവരിച്ചത്.

 

Best Mobiles in India

English Summary

Things You Didn't Know About Twitter.