ഓണ്‍ലൈനില്‍ കള്ളം പറയുന്നവര്‍ ജാഗ്രത; നിങ്ങളെ കുടുക്കാന്‍ നിര്‍മ്മിത ബുദ്ധി തയ്യാര്‍


മുന്നിലിരുന്ന് കള്ളം പറയുന്നവരെ ഒരുപരിധി വരെ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈന്‍ ചാറ്റകളില്‍ വിലസുന്ന നുണയന്മാരെ എങ്ങനെ തിരിച്ചറിയും?

ഫ്‌ളോറിഡ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതിനായി നിര്‍മ്മിത ബുദ്ധി അടിസ്ഥാന ആപ്പ് വികസിപ്പിച്ചെടുത്തു. അന്വേഷണത്തിനിടെ പോലീസുകാര്‍ നടത്തുന്ന നുണപരിശോധനയ്ക്ക് സമാനമായാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

ഫെയ്‌സ്ബുക്ക്

ഓണ്‍ലൈനില്‍

കള്ളം പറയുന്നവര്‍ മനസ്സ് തുറന്ന് പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കും. മാത്രമല്ല പഞ്ചാരവര്‍ത്തമാനം പറയാന്‍ ഇവര്‍ക്ക് പ്രത്യേക വിരുതുമുണ്ടാകും. സത്യം പറയുമ്പോള്‍ ഇവര്‍ വല്ലാത്ത ഉത്കണ്ഠ പ്രകടിപ്പിക്കുന്നതും പതിവാണ്.

സത്യസന്ധന്മാര്‍ ചാടിക്കയറി മറുപടി നല്‍കുകയില്ല. അവര്‍ ആലോചിച്ചുറപ്പിച്ച് മാത്രമേ ഉത്തരം പറയൂ. മറുപടിയെ സാധൂകരിക്കാന്‍ അവര്‍ എല്ലായ്‌പ്പോഴും സന്നദ്ധരായിരിക്കും. ഒരു മനുഷ്യന് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളുടെ 50 ശതമാനം തിരിച്ചറിയാന്‍ കഴിയുമെന്നാണ് കണക്ക്. എന്നാല്‍ ആപ്പിന് 85-100 ശതമാനം നുണകളും കൈയോടെ പിടികൂടാന്‍ സാധിക്കും.

ലോകത്തിന്റെ ശ്രദ്ധ തങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് ആകര്‍ഷിച്ച് ആപ്പ് എല്ലാ ഓണ്‍ലൈന്‍ സോഷ്യല്‍ ഫോറങ്ങളുടെയും ഭാഗമാക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.

Most Read Articles
Best Mobiles in India
Read More About: ai online news technology

Have a great day!
Read more...

English Summary

This AI Can Detect Online Liars Better Than Humans, And Could Be Your Perfect Tinder Filter