സ്ത്രീകളെ പിന്തുടരുന്ന ആപ്പ് ഡൗൺലോഡ് ചെയ്യ്തത് ഒരു ദശലക്ഷത്തിലധികം പേർ

സര്‍ക്കാര്‍ സര്‍വീസ് ആപ്പാണ് ആബ്‍ഷെയര്‍ എന്ന് അറിയുമ്പോഴാണ് സ്ത്രീകളെ രഹസ്യമായി പിന്തുടരാൻ എത്രമാത്രം നിയമത്തിന്‍റെ പിന്‍ബലവും ഉണ്ട് എന്ന് മനസിലാകുന്നത്.


അനവധി ആപ്പുകൾ ഉപയോഗിച്ച് പഴകിയവരാണ് നമ്മൾ. ഒരുപാട് ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്, പല ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇത്തരം ആപ്പുകൾ വികസിപ്പിച്ചെടുക്കുന്നത്. കളഞ്ഞു പോയ വസ്തു കണ്ടുപിടിക്കുന്നതിന് മുതൽ സൗഹൃദങ്ങൾ കണ്ടെത്തുന്നതിനായി പോലും ഇപ്പോൾ ആപ്പ് ലഭ്യമാണ്. എന്നാൽ ഇത്തരം യഥാർഥ്യങ്ങൾ ഭേദിച്ചുകൊണ്ട് ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Advertisement

പുതുതായി പ്രചാരം ലഭിച്ചിരിക്കുന്ന ആപ്പിന് മറ്റുള്ള ആപ്പുകളെക്കാളും തികച്ചും വ്യത്യസ്തത പുലരുന്ന ഒന്നാണ്. സ്ത്രീകളുടെ ചലനം അറിയാനായുള്ള ട്രാക്കിങ് ആപ്ലിക്കേഷന് ഇപ്പോൾ ലഭിച്ചിരിക്കുന്ന പ്രചാരം വളരെ വലുതാണ്. ഈ വിചിത്ര സംഭവം അരങ്ങേറിയത് സൗദി അറേബ്യയിലാണ്. കുടുംബത്തിലെ സ്ത്രീകളെ, അത് ഭാര്യയോ, മകളോ,സഹോദരിയോ ആരുമാവട്ടെ, സ്ഥിരമായി ട്രാക്ക് ചെയ്യാനാണ് ഈ പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

Advertisement

സാംസംഗ് ഗ്യാലക്‌സി ടാബ് ആക്ടീവ് 2; സവിശേഷതകളും വിലയും അറിയാം...

ആബ്ഷെയര്‍ ആപ്പ്

'ആബ്ഷെയര്‍' എന്നാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന് ഇട്ടിരിക്കുന്നത്. ഈ പുതിയ ആപ്പ് വഴി സ്ത്രീകളെ ട്രാക്കിങ് ചെയ്യാൻ കഴിയും. ഈ ആപ്പിനെ ഒരു മില്യണിലധികം പേർ ഇതിനോടകം തന്നെ ഡൗൺലോഡ് ചെയ്യ്തു കഴിഞ്ഞു. 2015 മുതലാണ് ആപ്പ് നിലവില്‍ വന്നത്.

ഒരു മില്യണിലധികം ഡൗൺലോഡ്

സര്‍ക്കാര്‍ സര്‍വീസ് ആപ്പാണ് ആബ്‍ഷെയര്‍ എന്ന് അറിയുമ്പോഴാണ് സ്ത്രീകളെ രഹസ്യമായി പിന്തുടരാൻ എത്രമാത്രം നിയമത്തിന്‍റെ പിന്‍ബലവും ഉണ്ട് എന്ന് മനസിലാകുന്നത്. സൗദി അറേബ്യയില്‍ സ്ത്രീകളുടെ സംരക്ഷകനാവുക എന്നത് പുരുഷന്‍റെ ഉത്തരവാദിത്തമാണ്. സ്ത്രീകളെ നിയന്ത്രിക്കാനും അവര്‍ക്ക് പരിധി നിശ്ചയിക്കാനും പുരുഷന് പൂര്‍ണ അവകാശമുണ്ട്.

സ്ത്രീകളെ പിന്തുടരുന്ന ആപ്പ്

ഈ അപ്പ് സംശയാസ്പദമായി എന്തെങ്കിലും റെക്കോർഡ് ചെയ്യ്തുകഴിഞ്ഞാൽ, അത് അറിയിക്കുകയും ഇത്‌ വഴി വേണ്ട രീതിയിൽ പ്രവർത്തിക്കാനും സാധിക്കും. എന്നാല്‍ ട്രാക്ക് ചെയ്യുന്നത് വീട്ടില്‍ പൂട്ടിയിടുന്നതിനേക്കാള്‍ ഭേദമാണ് എന്ന അഭിപ്രായമാണ് ഭൂരിഭാഗം സ്ത്രീകളും പങ്കുവെക്കുന്നത്. ഈ ആപ്പ് സ്റ്റോറില്‍ അനുവദിക്കുന്നതെന്തിന് എന്ന് ആപ്പിളിനോടും ഗൂഗിളിനോടും പല അന്താരാഷ്ട്ര സംഘടനകളും ചോദിക്കുന്ന ഒരു ചോദ്യമാണ്.

സൗദി അറേബ്യ

തുടർച്ചയായി പിന്തുടരുന്നത് വളരെയധികം അരോചകം സൃഷ്ട്ടിക്കുന്ന ഒരു കാര്യമാണ്. അത് ആണെന്നോ പെണ്ണെന്നോ വകഭേദമില്ലാതെ തോന്നുന്ന കാര്യമാണ്. ഇത്തരം ആപ്പുകൾ വികസിപ്പിക്കുന്നത് ഒരു പക്ഷെ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ട്ടിക്കും. പക്ഷെ, രാജഭരണം അടക്കി വാഴുന്ന സൗദി അറേബിയയിൽ ഇതിനെതിരെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം.

Best Mobiles in India

English Summary

Naturally, woman rights group around the world, prominently from the West, are condemning the app and the treatment of women as properties in Saudi Arabia. Apple and Google have also been criticized for allowing such an app to be make available for the public.