പരസ്യം കൊണ്ട് ബുദ്ധിമുട്ടിയോ? ഇനി പേടിക്കേണ്ട! ഈ ബ്രൗസർ പരസ്യം കാണുന്നതിന് നിങ്ങൾക്ക് പണം തരും!


ഇന്ന് നിലവിലുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രധാന വരുമാന മാർഗ്ഗം പരസ്യങ്ങൾ തന്നെയാണ് എന്നത് നമുക്കറിയാം. ഗൂഗിൾ പരസ്യങ്ങൾ, അല്ലെങ്കിൽ മറ്റു തേർഡ് പാർട്ടി പരസ്യങ്ങൾ എന്നിവയിലൂടെയാണ് കമ്പനികളെല്ലാം തന്നെ വരുമാനമുണ്ടാക്കുന്നത്. തങ്ങളുടെ വെബ്സൈറ്റിലെ അല്ലെങ്കിൽ ആപ്പുകളിലെ കാര്യങ്ങൾ ആളുകൾക്ക് സൗജന്യമായി ലഭ്യമാകുമ്പോൾ അതിനു പിന്നിലുള്ള അധ്വാനത്തിനും ജോലിക്കാരുടെ ശമ്പളത്തിനും കമ്പനിയുടെ വരുമാനത്തിനുമെല്ലാ ഇത്തരത്തിലുള്ള പേരശ്യങ്ങൾ കൂടിയേ തീരൂ.

Advertisement

എന്നാൽ ഈ പരസ്യങ്ങൾ ഒഴിവാക്കാനായി പല ആളുകളും ഇന്നത്തെ കാലത്ത് വിവിധ തരത്തിലുള്ള ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിക്കുന്നത് പല വെബ്സൈറ്റുകൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. ഇത് പല വെബ്സൈറ്റുകളുടെയും വരുമാനത്തിൽ ചെറുതല്ലാത്ത നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈയവസരത്തിലാണ് പുതിയൊരു ആശയവുമായി ഒരു ബ്രൗസർ എത്തുന്നത്.

Advertisement

പരസ്യങ്ങൾ കാണുന്നതിന് നിങ്ങൾക്ക് ഇങ്ങോട്ട് പണം ലഭ്യമാക്കുന്ന ഒരു സൗകര്യമാണ് Brave എന്ന ഈ ബ്രൗസർ നടപ്പിലാക്കുന്നത്. നിലവിൽ ഡിഫോൾട്ട് ആയി പരസ്യങ്ങൾ തടയുക കൂടി ചെയ്യുന്ന ഈ ബ്രൗസർ പരസ്യങ്ങൾ കാണുന്ന ആളുകൾക്ക് ക്രിപ്റ്റോകോയിനുകൾ നൽകാൻ ഒരുങ്ങുകയാണ്. അതിലൂടെ വെബ്‌സൈറ്റുകൾക്ക് ലഭിക്കേണ്ട വരുമാനം ചെറിയൊരു ശതമാനം കുറയുമെങ്കിലും കൂടെ ലഭ്യമാക്കാനുള്ള ഒരു സൗകര്യമാണ് ഈ ബ്രൌസർ ഒരുക്കുന്നത്.

ഈ സൗകര്യം ഉപയോഗപ്പെടുത്തി പണം നേടുന്നതിനായി ഈ പ്രോഗ്രാമിൽ നിങ്ങൾ ആദ്യം ജോയിൻ ചെയേണ്ടതുണ്ട്. ശേഷം നിങ്ങൾ കാണുന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ക്രിപ്റ്റോ കോയിനുകൾ ലഭ്യമായിത്തുടങ്ങും. എന്നാൽ ഇവയെ നിങ്ങൾക്ക് യഥാർഥ പണമായി അക്കൗണ്ടിലേക്ക് മാറ്റാൻ പറ്റില്ല. പകരം മറ്റു പല വെബ്സൈറ്റുകളിലും ഉപയോഗിക്കാം.

Advertisement

ഇവിടെ ഇതുമൂലം ഒരേ സമയം വെബ്സൈറ്റുകൾക്കും സന്ദർശകർക്കും എല്ലാം തന്നെ ഗുണകരമാകുകയാണ് കാര്യങ്ങൾ. അതുപോലെ ഏറെ ശ്രദ്ധേയമായ മറ്റൊരു വസ്തുത ഈ ബ്രൗസർ വഴി പരസ്യങ്ങൾ വ്യക്തിഗതമായി ലഭ്യമാക്കുന്നതിനായി യൂസർ ഡാറ്റ വെബ്‌സൈറ്റുകൾക്ക് പങ്കുവെക്കേണ്ട ആവശ്യം വരില്ല. കാരണം ഉപഭോക്താവിന്റെ ലൊക്കേഷനും ഭാഷയും ചുറ്റുപാടുകളും അനുസരിച്ചുള്ള പരസ്യങ്ങൾ Brave തന്നെ ക്രമത്തിലാക്കും.

ഈ സംവിധാനം നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആണെങ്കിലും വൈകാതെ തന്നെ പൊതുവായി ഉപയോഗിക്കാൻ പറ്റുന്ന വേർഷൻ പുറത്തിറങ്ങും. ഓപ്പൺ സോഴ്സ് അധിഷ്ഠിതമായ ഈ ബ്രൗസർ വൈകാതെ തന്നെ നമുക്ക് ഉപയോഗിച്ച് തുടങ്ങാനാവും എന്ന് പ്രതീക്ഷിക്കാം.

Advertisement

ഷവോമിയുടെ കുഞ്ഞന്‍ സ്പീക്കര്‍ ഇറങ്ങി, സ്പീക്കര്‍ ആയാല്‍ ഇങ്ങനെയാകണം..!

Best Mobiles in India

English Summary

This Browser Will Pay You For Watching Ads.