14 മില്ല്യൺ ആളുകളുടെ പ്രൈവറ്റ് പോസ്റ്റുകൾ പബ്ലിക്ക് ആയി ഇട്ട ഫേസ്ബുക്ക് ബഗ്ഗ്! നിങ്ങളും കുടുങ്ങിയോ എന്ന് നോക്കാം!


കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫേസ്ബുക്കിനെ സംബന്ധിച്ചെടുത്തോളം വളരെ മോശം അവസ്ഥയാണ്. ഡാറ്റ ചോർന്ന വിവാദവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലായി പല കോടതികളും കയറിയിറങ്ങുകയാണ് ഫേസ്ബുക്ക്. അതിനിടയിലൂടെ മറ്റൊരു ഗുരുതരമായ കുഴപ്പം കൂടെ ഫേസ്ബുക്കിൽ സംഭവിക്കുകയുണ്ടായി.

Advertisement

ആളുകളുടെ പ്രൈവറ്റ് പോസ്റ്റുകൾ അവരുടെ അനുവാദമില്ലാതെ തന്നെ പബ്ലിക്ക് ആയി പോസ്റ്റ് ആകുന്ന ഒരു ബഗ്ഗ്. ഇതിനോടകം തന്നെ 14 മില്യൺ ആളുകളുടെ പ്രൈവറ്റ് ഫേസ്ബുക്ക് പോസ്റ്റുകളാണ് പബ്ലിക്ക് ആയി പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

Advertisement

പലർക്കും ഈ വിഷയത്തെ കുറിച്ച് അറിയുക പോലും ചെയ്യുകയുണ്ടായില്ല. ചിലർക്ക് പോസ്റ്റ് ചെയ്ത ശേഷം കാര്യങ്ങൾ മനസ്സിലായി. ചിലർക്ക് പോസ്റ്റുകൾ കണ്ടു കാര്യങ്ങൾ അറിയിച്ച മറ്റു സുഹൃത്തുക്കൾ വഴി കാര്യം പിടികിട്ടി. അങ്ങനെ അവസാനം പ്രശ്നം മനസ്സിലാക്കിയതോടെ ഫേസ്ബുക്ക് തന്നെ വിഷയവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

ഫേസ്ബുക്ക് നേരിട്ട് ഇത്തരത്തിൽ ബഗ്ഗ് പ്രവർത്തിക്കുന്ന ആളുകളുടെ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻസിലേക്ക് ഇങ്ങനെ അയച്ചു: "ചില സാങ്കേതിക തരാറുകൾ കാരണമായി ഈ അടുത്തിടെ നിങ്ങൾ ചെയ്ത ഫേസ്ബുക്ക് പോസ്റ്റുകളുടെ ഓഡിയൻസ് ആരൊക്കെയാണ് എന്ന് ഒന്ന് വിലയിരുത്തുക. കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യുക" എന്നായിരുന്നു നോട്ടിഫിക്കേഷൻ.

Advertisement

അതിൽ ക്ലിക് ചെയ്യുന്നതോടെ അല്പം വിശദമായി തന്നെ ഈ വിഷയത്തിൽ ഫേസ്ബുക്കിന് പറയാനുള്ളത് നമുക്ക് വായിക്കാൻ പറ്റും. അതിൽ മെയ് 18നും 27നും ഇടയിലാണ് ഇത് സംഭവിച്ചത് എന്നും ഒരുപാട് പേരുടെ പ്രൈവറ്റ് പോസ്റ്റുകൾ പബ്ലിക്ക് ആയി മാറിയിട്ടുണ്ടെന്നും അതിനാൽ എത്രയും പെട്ടെന്ന് നിങ്ങളുടെ അവസാനമിട്ട എല്ലാ പോസ്റ്റുകളും ഒന്ന് പരിശോധിച്ച് അവ പ്രൈവറ്റ് തന്നെയാണോ അതോ ഇനി പബ്ലിക്ക് ആയിപ്പോയിട്ടുണ്ടോ എന്ന് നോക്കാൻ നിർദേശിക്കുന്നു.

ഇത് താങ്കളുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു ടെക്നിക്കൽ എറർ ആണെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഫേസ്ബുക്ക് ടീം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുന്നുണ്ട്. ഏതായാലും പ്രശ്നം പരിഹരിക്കാനായി മേയ് 22ന് തന്നെ ഫേസ്ബുക്ക് നടപടികൾ എടുത്തിട്ടുണ്ട്. മെയ് 27ന് ഉള്ളിൽ തന്നെ ഇത് പരിഹരിക്കപ്പെടും എന്നും ഫേസ്ബുക്ക് പറഞ്ഞിരുന്നു.

Advertisement

ഞങ്ങളെ തോൽപ്പിക്കാനാവില്ല മക്കളേ..കിടിലന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍!

എന്തായാലും നിങ്ങൾ ആ സമയത്ത് ഇട്ട പ്രൈവറ്റ് പോസ്റ്റുകൾ എല്ലാം ഒന്ന് ഇപ്പോൾ കയറി പരിശോധിക്കുന്നത് നന്നാകും. ഇത്രയും ആയ സ്ഥിതിക്ക് പ്രത്യേകിച്ച് കാര്യമില്ലെങ്കിലും കൂടെ.

Best Mobiles in India

English Summary

This Facebook Bug Changed 14 Users Private Posts to Public