വിരല്‍ നഖത്തിലെ സെന്‍സര്‍ ആരോഗ്യം നിരീക്ഷിക്കും; സഹായത്തിന് എഐയും മെഷീന്‍ ലേണിംഗും


മനുഷ്യരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിന് സഹായിക്കുന്ന വിരല്‍ നഖത്തില്‍ വയ്ക്കാവുന്ന സെന്‍സര്‍ ഐബിഎമ്മിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെന്‍സറിന് രോഗ പുരോഗതിയും കൃത്യമായി മനസ്സിലാക്കാനാകും.

Advertisement

വിരല്‍ മടങ്ങുന്ന രീതി, ചലനങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത്. ത്വക്കില്‍ വയ്ക്കാവുന്ന സെന്ഡസറുകള്‍ക്കും പേശികളുടെ ചലനങ്ങള്‍, നാഡീകോശങ്ങളുടെ ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താനാകും. എന്നാല്‍ ഇവ പലപ്പോഴും അണുബാധയ്ക്ക് കാരണമാകാറുണ്ട്.

Advertisement

എന്നാല്‍ പുതിയ സെന്‍സര്‍ വിരലിന്റെ ചലനം താപനില തുടങ്ങിയ ഘടകങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. വസ്തുക്കള്‍ പിടിക്കുമ്പോഴും വാങ്ങുമ്പോഴും പ്രത്യേക രീതിയിലാണ് വിരലുകള്‍ ചലിക്കുന്നത്. ഈ ചലനങ്ങള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുകയില്ല. അവിടെയാണ് പുതിയ സെന്‍സറിന്റെ പ്രസക്തിയെന്ന് ഐബിഎം തോമസ് ജെ. വാട്‌സണ്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ കറ്റ്‌സൂയുകി സകുമ പറയുന്നു.

വിരല്‍ നഖങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ സെന്‍സര്‍ സ്മാര്‍ട്ട് വാച്ചുമായി പങ്കുവച്ചാണ് വിലയിരുത്തലുകളിലെത്തുന്നത്. പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ ഇതിന് സാധിക്കും.

നിര്‍മ്മിത ബുദ്ധിയുടെയും മെഷീന്‍ ലേണിംഗിന്റെയും സാധ്യതകള്‍ പുതിയൊരു മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പുതിയ കണ്ടുപിടിത്തത്തിലൂടെ ഗവേഷകര്‍ ചെയ്തിരിക്കുന്നത്.

Advertisement

2018ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

image:health.economictimes.indiatimes.com

Best Mobiles in India

Advertisement

English Summary

This fingernail sensor uses AI to monitor health