പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍


പാസ്‌വേഡ് ചെക്കപ്പ് എന്ന പേരില്‍ ഗൂഗിള്‍ പുതിയ ക്രോം എക്‌സ്‌റ്റെന്‍ഷന്‍ പുറത്തിറക്കി. ഇത് പാസ് വേഡ് ഹാക്ക് ചെയ്യപ്പെടുകയോ മറ്റേതെങ്കിലും വിധത്തില്‍ അപഹരിക്കപ്പെടുകയോ ചെയ്താല്‍ ഉടനടി അക്കാര്യം കണ്ടെത്തും. ഗൂഗിള്‍ അക്കൗണ്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഭീഷണികളെ കാര്യക്ഷമമായി നേരിടുന്നതിനായാണ് കമ്പനി പുതിയ എക്‌സ്റ്റെന്‍ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഗൂഗിള്‍ അക്കൗണ്ട്

പാസ് വേഡ് ഹാക്ക് ചെയ്യപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ട് പാസ് വേഡ് സ്വയം റീസെറ്റ് ചെയ്യപ്പെടുമെന്ന് കമ്പനി ഔദ്യോഗിക പോസ്റ്റില്‍ വ്യക്തമാക്കി.

Advertisement
എക്‌സ്റ്റെന്‍ഷനില്‍ നിന്ന് ലഭിക്കും.

രണ്ടാമതൊരാളുടെ കൈകളില്‍ എത്തിയതായി കരുതുന്ന യുസര്‍നെയിമോ പാസ്‌വേഡോ ഉപയോഗിക്കുന്നതായി ശ്രദ്ധയിപ്പെട്ടാല്‍ അത് റീസെറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശവും എക്‌സ്റ്റെന്‍ഷനില്‍ നിന്ന് ലഭിക്കും.

പാസ്‌വേഡ് ചെക്കപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

1. ക്രോമില്‍ പാസ്‌വേഡ് ചെക്കപ്പ് എക്‌സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

2. ഇന്‍സ്‌റ്റോള്‍ ചെയ്തുകഴിഞ്ഞാല്‍ ബ്രൗസര്‍ ബാറില്‍ പാസ്‌വേഡ് ചെക്കപ്പ് ചിഹ്നം പ്രത്യക്ഷപ്പെടും

3. നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്യുന്ന സമയത്ത് എക്‌സ്റ്റെന്‍ഷന്‍ മുന്നറിയിപ്പുകള്‍ തരും

4. മുന്നറിയിപ്പ് ലഭിച്ചാല്‍ പാസ്‌വേഡ് റീസെറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കുക

പരിഷ്‌കരിച്ച പതിപ്പുകള്‍

ഗൂഗിളിന് പോലും നിങ്ങളുടെ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് പാസ്‌വേഡ് ചെക്കപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഗൂഗിളിലെയും സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെയും ക്രിപ്‌റ്റോഗ്രാഫി ഗവേഷകരാണ്. പാസ് വേഡ് ചെക്കപ്പിന്റെ ആദ്യ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും വരും നാളുകളില്‍ പരിഷ്‌കരിച്ച പതിപ്പുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അതില്‍ക്കൂടുതല്‍ പേരും.

അടുത്തിടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 29 ബ്യൂട്ടി ക്യാമറ ആപ്പുകളും ക്യാമറ ഫില്‍റ്റര്‍ ആപ്പുകളും നീക്കം ചെയ്തിരുന്നു. ഇവയില്‍ പലതും ലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവയാണ്. ഡൗണ്‍ലോഡ് ചെയ്തവരില്‍ മുന്നില്‍ ഏഷ്യക്കാരാണ്. ഇന്ത്യക്കാരാണ് അതില്‍ക്കൂടുതല്‍ പേരും.

വാട്‌സാപ്പിന്റെ iOS പതിപ്പില്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും

Best Mobiles in India

English Summary

This Google Chrome extension will tell if your password has been hacked