670 മില്ല്യൺ ഡോളർ നൽകി ജിൻക്‌സിനെ ഏറ്റെടുത്ത് എഫ്5


മൾട്ടി ക്ലൗഡ് എന്നത് ഇന്ന് ടെക്ക് രംഗത്ത് ട്രെന്റായി മാറിയിരിക്കുകയാണ്. ഒരൊറ്റ പിരമിഡിൽതന്നെ കമ്പനികൾ മൾട്ടി ക്ലൗഡ് പ്രോസസ്സിംഗും സ്റ്റോറേജ് നെറ്റ്വർക്കും ബന്ധിപ്പിച്ചുവരികയാണ്. എന്നാൽ ഈ ആഴ്ച വിപണി കണ്ടത് രണ്ടു കമ്പനികളുടെ കൂടിച്ചേരലിലൂടെയുണ്ടായ ഈ രംഗത്തെ വലിയ മാറ്റമാണ്.

Advertisement

ഏറെ പ്രസിദ്ധമാണ്

മൾട്ടി ക്ലൗഡ് ആപ്ലിക്കേഷൻ സർവീസസിലെയും സുരക്ഷാ രംഗത്തെയും ഏറെ പ്രസിദ്ധമായ പേരാണ് എഫ്5. ഇവർ ഈയിടെയാണ് 670 മില്ല്യൺ ഡോളർ നൽകി ജിൻക്‌സ് എന്ന കമ്പനിയെ സ്വന്തമാക്കിയത്. ആപ്പ് ഡെലിവെറിയിൽ ഏറെ പ്രസിദ്ധമാണ് ജിൻക്‌സ് എന്ന കമ്പനി.

Advertisement
തരംഗമാവുകയായിരുന്നു

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എഫ്5ന് ഭീഷണി ഉയർത്തി വിപണിയിൽ തരംഗമാവുകയായിരുന്നു ജിൻക്‌സ്. 43 മില്ല്യൺ ഡോളറിന്റെ ഫണ്ടിംഗ് ഉൾപ്പടെ വിപണിയിൽ കാര്യമായ സ്വാധീനം കമ്പനി സൃഷ്ടിച്ചു. ഇപ്പോഴുണ്ടായ രണ്ടു കമ്പനികളുടെ കൂടിച്ചേരൽ പ്രകാരം ജിൻക്‌സിന്റെ സോഫ്റ്റ്-വെയർ ആപ്ലിക്കേഷൻ ഡെലിവറി, എ.പി.ഐ മാനേജ്‌മെന്റ് എന്നിവ എഫ്5 വാങ്ങും.

വളരെ വലുതാണ്.

അധികം പേരുകേട്ട കമ്പനിയൊന്നുമല്ലെങ്കിലും ജിൻക്‌സിന്റെ റീച്ച് വളരെ വലുതാണ്. ലോകത്തിലെ തന്നെ മൂന്നാമതായി ഏറ്റവുമധികം ആളുകൾ ഉപയോിക്കുന്ന വെബ്‌സെർവറാണ് ജിൻക്‌സിന്റെത്. ഒന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റും രണ്ടാമത് അപാച്ചെയുമാണ് വിപണിയിലുള്ളത്.

ഇതിൽ ഉൾപ്പെടും.

ഇതിലുപരി ഏറ്റവുമധികം തിരക്കേറിയ സെർവറിലൊന്നു കൂടിയാണ് ജിൻക്‌സിന്റേത്. മെക് ഡൊണാൾഡ്‌സ്. സ്റ്റാർബക്ക്‌സ് എന്നിവ ഇതിൽ ഉൾപ്പെടും. ലോകത്താകമാനം ഏകദേശം 375 മില്ല്യൺ വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിക്കുകയും മെയിന്റെയിൻ ചെയ്യുകയും ചെയ്യുന്നുണ്ട് ജിൻക്‌സ്.

Best Mobiles in India

English Summary

This Guy's Unknown Startup That Secretly Runs The Internet Just Got Acquired For $670 Million