ഇന്ത്യയിലെ ഏറ്റവും മികച്ച എത്തിക്കല്‍ ഹാക്കറായ വിദ്യാര്‍ത്ഥിയെ പരിചയപ്പെടാം


ലോകത്താകമാനമുള്ള വൈറ്റ്ഹാറ്റ് ഹാക്കര്‍മാര്‍ക്കായി ഒരു സൈബര്‍സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഗൂഗഗിള്‍ സംഘടിപ്പിക്കുകയുണ്ടായി. സിംഗപ്പൂരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ രംഗത്ത് വിദഗ്ദരുടെ അഭിപ്രായം തേടുകയായിരുന്നു ലക്ഷ്യം. കോണ്‍ഫറന്‍സിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയെയും ഗൂഗിള്‍ ക്ഷണിച്ചിരുന്നു. ആരാണെന്നറിയണ്ടേ...?

ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തി.

ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിയായ രോഹിത് കുമാറാണ് ഗൂഗിള്‍ ക്ഷണിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തി. രണ്ട് ടെക്ക് കമ്പനികള്‍ രോഹിതിന്റെ കോഡിംഗ് വിദ്യകള്‍ മനസിലാക്കി രണ്ടു ദിവസത്തെ ബൗണ്ടികോണിലേക്ക് ക്ഷണിക്കുകയും ചെയ്തു.

മികച്ച എത്തിക്കല്‍ ഹാക്കര്‍മാരിലൊരാളാണ്

ഏഷ്യാ-പെസഫിക് റീജിയണില്‍ നിന്നുള്ള വളരെ ചുരുക്കം സെക്യൂരിറ്റി റിസര്‍ച്ചര്‍മാരിലൊരാളാണ് രോഹിത്. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച എത്തിക്കല്‍ ഹാക്കര്‍മാരിലൊരാളാണ് രോഹിത്. മാത്രമല്ല ഫേസ്ബുക്കിന്റെ ടോപ്പ് 20 ഹാള്‍ ഓഫ് ഫേം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട് ഈ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി.

സ്വന്തമാക്കിയിട്ടുണ്ട്.

ബൗണ്ടികോണില്‍ പങ്കെടുക്കാന്‍ ഫേസ്ബുക്കിന്റെ സെക്യൂരിറ്റി പ്രോഗ്രാം മാനേജരായ സാക്ക് ടര്‍ക്ക് രോഹിത് കുമാറിനെ നേരിട്ടു ക്ഷണിക്കുകയായിരുന്നു. രോഹിത് നിലവില്‍ ഇതുവരെ ഫേസ്ബുക്ക്, ഇമ്ഗര്‍, ഇന്‍വിഷന്‍, ഷോപ്പിഫൈ അടക്കമുള്ളവയുടെ വിവിധ ബൗണ്ടികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ കരുത്തനാക്കും

'ബൗണ്ടികോണ്‍ 2019 എന്നത് ഏഷ്യാ പെസഫിക്കില്‍ നടക്കുന്ന ഏറ്റവും വലിയ സെക്യൂരിറ്റി കോണ്‍ഫറന്‍സാണ്. ഇതില്‍ ക്ഷണിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. മറ്റ് സെക്യൂരിറ്റി റിസര്‍ച്ചര്‍മാരുമായുള്ള ഇടപെടന്‍ തന്നെ കൂടുതല്‍ കരുത്തനാക്കും'- രോഹിത് പറയുന്നു.

ഈ കമ്പനി ചെയ്യുന്നത്.

വിദ്യാഭ്യാസത്തിനും ഹാക്കിംഗിനുമുപരി സ്വന്തമായി രണ്ടു സ്റ്റാര്‍ട്ടപ്പുകളും നടത്തിവരികയാണ് രോഹിത്. കോള്‍ഡ് ഫോക്‌സ് എന്നതാണ് ഒരു കമ്പനിയുടെ പേര്. loT മെഷീനറി സൊല്യൂഷന്‍സിനായി സോഫ്റ്റ്-വെയര്‍ നിര്‍മിച്ചു നല്‍കുകയാണ് ഈ കമ്പനി ചെയ്യുന്നത്.

ഡിജിറ്റല്‍ സുരക്ഷയ്ക്കായി

ബഗ് ബൗണ്ടി പ്രോഗ്രാമുകള്‍,സെക്യൂരിറ്റി കണ്‍വന്‍ഷനുകള്‍ എന്നിവ എത്തിക്കല്‍ ഹാക്കര്‍മാരെ കൂടുതല്‍ കരുത്തരാക്കും. അവരുടെ കഴിവ് കൂടുതല്‍ വര്‍ദ്ധിപ്പിച്ച് ഡിജിറ്റല്‍ സുരക്ഷയ്ക്കായി ഭാവിയില്‍ ഉപയോഗിക്കാനും ഇത്തരം കോണ്‍ഫറന്‍സിനാകും.

Most Read Articles
Best Mobiles in India
Read More About: facebook google news hacker

Have a great day!
Read more...

English Summary

This Indian College Student Is India's Best Ethical Hacker, According To Facebook & Google