11 രൂപ മുതല്‍ 101 രൂപ വരെയുളള ജിയോയുടെ ടോപ്-അപ്പ് പാക്കുകളെ കുറിച്ച് എയര്‍ടെല്ലിന്റെ മറുപടി!


ഓഫറുകളം സൗജന്യങ്ങളുമായി റിലയന്‍സ് ജിയോ വാണപ്പോള്‍ അത് വിപണിയിലെ മറ്റു ഓപ്പറേറ്റര്‍മാര്‍ക്ക് വന്‍ തിരിച്ചടിയായി. കാരണം ഇതു മൂലം മറ്റു പല കമ്പനികളും പൂട്ടേണ്ടി വരെ വന്നു.

Advertisement

നിലവിലും ഓപ്പറേറ്റര്‍മാര്‍ പരസ്പരം വന്‍ പോരാട്ടത്തിലാണ്. നേരത്തെ അവരുടെ പ്രധാന ലക്ഷ്യം വോയിസ് കോളിലും ഡേറ്റയിലുമയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഡ്-ഓണ്‍ പാക്കുകളിലും അവര്‍ മത്സരിക്കുകയാണ്.

Advertisement

ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ ജിയോയുമായി മത്സരിക്കാന്‍ രണ്ട് ആഡ്-ഓണ്‍ പാക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് 49 രൂപ മറ്റൊന്ന് 193 രൂപ. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രതിദിന പരിധി കഴിഞ്ഞാല്‍ ഈ ആഡ്-ഓണ്‍ പാക്കുകള്‍ ടോപ്-അപ്പ് ആയി ഉപയോഗിക്കാം.

ഇത്തരത്തിലുളള ആഡ്-ഓണ്‍ പാക്കുകള്‍ ആദ്യമായി കൊണ്ടു വന്നത് റിലയന്‍സ് ജിയോ ആണ്. നിലവില്‍ ഈ ആഡ് ഓണ്‍ പാക്കുകള്‍ ഡല്‍ഹി, കര്‍ണാടക, ആന്ധപ്രദേശ്, തെലുങ്കാന തുടങ്ങിയ ടെലികോം സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാവുക.

എയര്‍ടെല്ലിനന്റെ 49 രൂപയുടെ ആഡ്-ഓണ്‍ പാക്കില്‍ 1ജിബി ഡേറ്റ ലഭിക്കുന്നു. ഇത് നിലവിലെ പ്ലാനിലെ വാലിഡിറ്റി കഴിയുന്നതു വരെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന്: 249 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയും 2ജിബി ഡാറ്റയും പ്രതിദിനം ആണെങ്കില്‍ 49 രൂപയുടെ ആഡ്-ഓണ്‍ പാക്ക് കൂടി നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി അധിക ഡേറ്റ കൂടി 28 ദിവസം വാലിഡിറ്റിയില്‍ ഉപയോഗിക്കാം.

Advertisement

എന്നാല്‍ 193 രൂപയുടെ എര്‍ടെല്ലിന്റെ ആഡ്-ഓണ്‍ പാക്കില്‍ 1ജിബി ഡേറ്റ പ്രതി ദിനം ലഭിക്കുന്നു. ഈ പാക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു വെച്ചാല്‍, നിങ്ങള്‍ ഇപ്പോള്‍ 349 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്തുവെങ്കില്‍ 2.5ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം 193 രൂപയുടെ ആഡ്-ഓണ്‍ പാക്കു കൂടി റീച്ചാര്‍ജ്ജു ചെയ്താല്‍ പ്രതി ദിനം നിങ്ങള്‍ക്ക് 3.5ജിബി ഡേറ്റ, 28 ദിവസം വരെ ആസ്വദിക്കാം.

'സാംസങ്ങ് സമ്മര്‍ ഫെസ്റ്റ്', അതിശയിപ്പിക്കുന്ന ഓഫറുകളില്‍ സാംസങ്ങ് ഫോണുകള്‍

നിലവില്‍ ജിയോ 11 രൂപ മുതല്‍ 101 രൂപ വരെയുളള നാല് ആഡ്-ഓണ്‍ പാക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 11 രൂപയ്ക്ക് 400എംബി ഡേറ്റ, 21 രൂപയ്ക്ക് 1ജിബി ഡേറ്റ, 51 രൂപയ്ക്ക് 3ജിബി ഡേറ്റ, 101 രൂപയ്ക്ക് 6ജിബി ഡേറ്റ എന്നിങ്ങനെ.

Best Mobiles in India

Advertisement

English Summary

This Is Airtels Answer To Reliance Jio's Top-up Packs