അൺസെൻഡ്‌ സവിശേഷതയുമായി ഫേസ്ബുക് മെസ്സഞ്ചർ


ഫേസ്ബുക് ഇപ്പോൾ അതിന്റെ മെസ്സേജിങ് ആപ്പായ 'ഫേസ്ബുക് മെസ്സഞ്ചറിൽ' അനവധി സവിശേഷതകൾ കൊണ്ടുവരുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഫേസ്ബുക് 'അൺസെൻഡ്‌' സവിശേഷത അതിന്റെ മെസ്സേജിങ് ആപ്പ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യപ്പിച്ചിരുന്നു. 2018 ഫെബ്രുവരി 5 ന് ഫേസ്ബുക്ക് മെസഞ്ചറിൽ 'അൺസെൻഡ്‌' ഫീച്ചർ ഐ.ഒ.എസ്, ആൻഡ്രോയിഡ് എന്നിയിൽ ഏറ്റവും പുതിയ വേർഷനിൽ ലഭ്യമാകുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിരുന്നു.

5ജി ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഹുവായ്; ഫെബ്രുവരി 24ന് വിപണിയിലെത്തും

'അൺസെൻഡ്‌' ഫീച്ചർ

2018 ന്റെ തുടക്കത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ സി.ഇ.ഒ മാർക്ക് സക്കർബർഗ് മെസഞ്ചറിൽ ഉണ്ടായിരുന്ന പഴയ സന്ദേശങ്ങൾ രഹസ്യമായി നീക്കം ചെയ്യ്ത കാര്യം കമ്പനി വെളിപ്പെടുത്തി. മിക്ക ഉപയോക്താക്കൾക്കും അവരുടെ ഇൻബോക്സിൽ നിന്നും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യതാൽ പോലും സ്വീകർത്താവിന്റെ ഇൻബോക്സിൽ ആ സന്ദേശങ്ങൾ തുടർന്നും ലഭ്യമാകുമെന്നത് ഒരു സ്ഥിരസംഭവമാണ്. എന്നാൽ ഇപ്പോഴിതാ ഫെയ്സ്ബുക്ക് "അൺസെൻഡ്" ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു.

സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം

വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന 'അണ്‍സെന്റ്' ഫീച്ചര്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്‌സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം. ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം.

മാർക്ക് സക്കർബർഗ്

വാട്‌സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്. മെസഞ്ചര്‍ ആപ്പിലും ഫെയ്‌സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഫെയ്‌സബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പ്രശ്‌നത്തിലാക്കുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാവും.

ഫേസ്ബുക്

ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നല്‍കിയത് ഇപ്പോള്‍ ഒരു മണിക്കൂര്‍ വരെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം. ഫെയ്‌സബുക്കിലും സമയപരിധി കൂട്ടുമോ എന്ന് കാര്യം ഇപ്പോൾ വ്യക്തമല്ല.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

In early 2018, Facebook revealed the company had secretly deleted old messages sent on Messenger from founder and CEO Mark Zuckerberg. It was an odd revelation, considering that, when most users delete messages from their own inbox, those messages will still be available in the recipient’s inbox. After some backlash, Facebook said the "unsend" feature would launch soon for all.