ഇന്ത്യയിൽ ആദ്യമായി നിർമിച്ച കമ്പ്യൂട്ടർ ചിപ്പ് ശക്തി

ഡിവൈസുകളുടെ ആവശ്യാനുസരണം പ്രവർത്തിക്കാൻ കഴിവുള്ള ഒരു പ്രൊസസ്സറാണ് "ശക്തി", കൂടാതെ, ഐ.ഒ.ടി. ഗാഡ്ജെറ്റുകൾക്കും വയർലെസ് നെറ്റ്വർക്കിങിനും അനുയോജ്യമായ കുറഞ്ഞ പവർ മോഡുകൾ ഇതിൽ ഉണ്ട്.


കഴിഞ്ഞ ആഴ്ച്ച മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇന്ത്യൻ കമ്പ്യൂട്ടിങ് രംഗത്ത്‌ പുതിയ ഒരു കണ്ടെത്തൽ നടത്തി.

Advertisement

മൊബൈൽ കമ്പ്യൂട്ടിങ്, വയർലെസ്സ് ഡിവൈസുകളിൽ ഉപയോഗിക്കാനായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു കൂട്ടം ഗവേഷകർ 'മൈക്രോപ്രൊസസ്സർ' നിർമിച്ചെടുത്തു.

Advertisement

ജാഗ്രത ! വാട്ട്സ് ആപ്പ് ഗോൾഡ് അപ്ഡേറ്റ് ചെയ്യരുത്; സ്വകാര്യ വിവരങ്ങൾ ചോരും

സർവകലാശാലയിൽ നിന്നുമുള്ള പ്രസ്‌താവനയനുസരിച്ച്, അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ച് ഇറക്കുമതി ചെയ്യുന്ന പ്രോസസ്സറുകൾക്ക് പകരം പുതിയ "ശക്തി" പ്രോസസർ ഉപയോഗിക്കാൻ കഴിയും.

ആർ.ഐ. എസ്.സി V പ്രൊസസ്സറാണ് 'ശക്തി'.

ഛത്തിസ്ഗട്ടിലെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ 'സെമി-കണ്ടക്ടർ' പരീക്ഷണശാലയിലാണ് ഇത് നിർമിച്ചത്. പൂർണമായി ഇന്ത്യയിൽ തന്നെ ഉണ്ടാക്കിയെടുത്ത ആദ്യത്തെ ആർ.ഐ. എസ്.സി V പ്രൊസസ്സറാണ് 'ശക്തി'.

ശക്തി കമ്പ്യൂട്ടർ ചിപ്പ്

പ്രസ്‌താവന അനുസരിച്ച്, ശക്തി മൈക്രോപ്രൊസസ്സറിലെ മറ്റൊരു പ്രധാന ഭാഗം എന്ന് പറയുന്നത്, ബാക്‌ടോർസ്, ട്രോജാൻ എന്നിവ ബാധിച്ചാൽ പോലും ഇത് അപകടകരമകാനുള്ള സാധ്യത വളരെ കുറവാണ്.

പ്രോസസർ

ഇത് കൊണ്ടുതന്നെ, ഗവൺമെന്റ് ഏജൻസികൾ, ആണവോർജ്ജ പ്ലാന്റുകൾ, പ്രതിരോധ ഗ്രൂപ്പുകൾ തുടങ്ങിയവയ്ക്ക് ഇത് സുരക്ഷിതമായിരിക്കും", ഐ.ഐ.ടി മദ്രാസ് പറഞ്ഞു.

പവർ മോഡുകൾ

ഡിവൈസുകളുടെ ആവശ്യാനുസരണം പ്രവർത്തിക്കാൻ കഴിവുള്ള ഒരു പ്രൊസസ്സറാണ് "ശക്തി", കൂടാതെ, ഐ.ഒ.ടി. ഗാഡ്ജെറ്റുകൾക്കും വയർലെസ് നെറ്റ്വർക്കിങിനും അനുയോജ്യമായ കുറഞ്ഞ പവർ മോഡുകൾ ഇതിൽ ഉണ്ട്.

ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മുഴുവൻ ഈ വികസന പദ്ധതിക്ക് ധനസഹായം നൽകി. സത്യത്തിൽ, ഇറക്കുമതി ചെയ്ത പ്രോസസ്സറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും.

Best Mobiles in India

English Summary

With the advent of Digital India, there are several applications that require customisable processor cores. The 180nm fabrication facility at SCL Chandigarh is crucial in getting these cores manufactured within our country. This is a great breakthrough in the history of Indian Technology.