മിനിറ്റുകൾക്കുള്ളിൽ ഫോൺ ഫുൾ ചാർജ്ജ് ചെയ്യുവാനുള്ള സംവിധാനം എത്തുന്നു!


സ്മാർട്ട്‌ഫോൺ മേഖലയിൽ അധികം പരീക്ഷണങ്ങൾ നടക്കാത്ത അല്ലെങ്കിൽ നടന്നിട്ടും വേണ്ടത്ര രീതിയിൽ ഒരു മെച്ചം കാണാത്ത ഒന്നാണ് ബാറ്ററിയും അതിന്റെ ചർജ്ജിങ്, കാര്യക്ഷമത, കരുത്ത് എന്നിവയുമെല്ലാം. കാലമിത്രയായിട്ടും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഇന്നുവരെ ഈ മേഖലയിൽ വന്നിട്ടില്ല. 1500 mAh ഉള്ള ഫോണുകൾക്ക് പകരം ഇന്ന് 5000 mAh വരെ ബാറ്ററി ഉള്ള സാധാരണ ഫോണുകളും 13000 mAh വരെയുള്ള അസാധാരണ ഫോണുകളും ഇറങ്ങിയിട്ടുണ്ട് എന്നത് സത്യം തന്നെ.

Advertisement

മിനിട്ടുകൾക്കുള്ളിൽ ചർജ്ജിങ്

അതുപോലെ ബാറ്ററി ചർജ്ജിങ് രംഗത്ത് നിലവിലെ സംവിധാനത്തിന് പകരം അതിവേഗ ചർജ്ജിങ് സൗകര്യങ്ങളായി ടർബോ ചർജ്ജിങ്, ക്വിക്ക് ചർജ്ജിങ്, വയർലെസ് ചർജ്ജിങ് എന്നിവയെല്ലാം വന്നിട്ടുമുണ്ട്. എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ഈ രംഗത്ത് ഒരു പുത്തനുണർവ് നൽകാൻ സഹായകമാകുന്ന ഒരു സംവിധാനം ഈയടുത്ത് ക്യാംബ്രിഡ്‌ജ്‌ സർവകലാശാലയിലെ ചില ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

Advertisement
എങ്ങനെ ഇത് സാധ്യയമാക്കുന്നു?

നിലവിലുള്ള അതിവേഗ ചർജ്ജിങ് സംവിധാനങ്ങളെക്കാൾ ഏറെ വേഗത്തിൽ ഫോൺ ബാറ്ററി ചർജ്ജിങ് സാധ്യമാക്കുന്ന ഒരു വിദ്യയാണ് ഈ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അതിനായുള്ള ഒരുകൂട്ടം സംവിധാനങ്ങൾ ഇവർ ഒരുക്കിയിരിക്കുകയാണ്. നിലവിലെ എലക്‌ട്രോട് മെറ്റീരിയലുകളിൽ ഉള്ളതിനേക്കാൾ വേഗത്തിൽ ലിഥിയം അയണുകകളുടെ പ്രവർത്തനം സാധ്യമാക്കുന്ന ഒരു ക്രിസ്റ്റലൈൻ രൂപഘടനയുള്ള മെറ്റീരിയൽ ആണ് ഈ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.

മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ

ലളിതമായി പറഞ്ഞാൽ ഒരു ബാറ്ററി ചാർജ്ജ് ചെയ്യുന്ന പ്രക്രിയ എന്നത്കൊണ്ട് ഉദേശിക്കുന്നത് ഇങ്ങനെ മനസ്സിലാക്കാം: ബാറ്ററികൾ നിർമ്മിക്കപ്പെടുന്നത് മൂന്ന് ഘടകങ്ങൾ കൂടിച്ചേർന്നാണ്, ഒരു പൊസിറ്റിവ് എലക്‌ട്രോഡ്, ഒരു നെഗറ്റീവ് എലക്‌ട്രോഡ്, പിന്നെയൊരു ഇലക്ട്രോലൈറ്റ് എന്നിവയാണ് ഈ മൂന്ന് ഘടകങ്ങൾ. അങ്ങനെ ഒരു ബാറ്ററി ചാർജ്ജ് ചെയ്യപ്പെടുമ്പോൾ ലിഥിയം അയണുകൾ പോസിറ്റീവ് എലക്‌ട്രോഡിൽ നിന്നും പുറത്തുവന്ന് ക്രിസ്റ്റൽ സ്ട്രക്ച്ചറിൽ കൂടെയും ഇലക്ട്രോലൈറ്റിലൂടെയും നീങ്ങി നെഗറ്റീവ് എലക്‌ട്രോഡിൽ അവ ശേഖരിച്ചു വെച്ചിടത്തേക്ക് എത്തുകയാണ് ചെയ്യപ്പെടുന്നത്. ഈ പ്രക്രിയ വേഗമാക്കാൻ സാധിച്ചാൽ ചാർജ്ജിങ് വേഗതയും കൂടും.

ഇലക്ട്രിക്ക് കാറുകളുടെ വളർച്ചയെ സഹായിച്ചേക്കും

ഇതിനാവശ്യമായ ചില മെറ്റീരിയലുകൾ ആണ് ഈ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരീക്ഷണങ്ങൾ ഇനിയും നടന്നുവരികയാണ്. ഇവിടെ ഈയൊരു പരീക്ഷണം വിജയകരമായി പൂർത്തിയായാൽ സ്മാർട്ട്‌ഫോൺ ബാറ്ററികൾ മിനിറ്റുകൾ കൊണ്ട് ചാർജ്ജ് ചെയ്യാം എന്ന സൗകര്യം വരും എന്നതിനോടൊപ്പം ഇലക്ട്രിക്ക് കാറുകളുടെ ചർജ്ജിങ് രംഗത്ത് കൂടെ ഇത് ഏറെ സഹായകരവും ഗുണകരവുമാകും.

ട്രൂകോളർ പോലെ ഉപയോഗിക്കാവുന്ന 10 മികച്ച ആപ്പുകൾ

Best Mobiles in India

English Summary

This New Materials Help Charge Batteries Faster