നിങ്ങൾ ഇന്റർനെറ്റിൽ ചെയ്യുന്നതെല്ലാം ഈ പ്ലഗിൻ കാണുന്നു; ലക്‌ഷ്യം ബ്ലാക്ക്‌മെയിലിങ്! ചെയ്യേണ്ടത് എന്ത


നമ്മൾ ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മറ്റാരെങ്കിലും വീക്ഷിക്കുന്നുണ്ടെങ്കിൽ എങ്ങനെയുണ്ടാകും? അത്തരത്തിൽ ഒരു പ്രശ്നമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗൂഗിൾ ക്രോമിലെയും മോസില്ലയിലെയും ചില എക്സ്റ്റൻഷൻ, ആഡ് ഓണുകൾ എന്നിവയാണ് പ്രശ്നക്കാർ. നമ്മൾ ഇന്റർനെറ്റിൽ ടൈപ്പ് ചെയ്യുന്ന പാസ്സ്‌വേർഡുകളും കയറുന്ന വെബ്സൈറ്റുകളും തുടങ്ങി വ്യക്തിപരമായ മുഴുവൻ വിവരങ്ങൾ വരെ ഇവർക്ക് ലഭിക്കുന്നു.

Advertisement

ക്രോമിലും മോസില്ലയിലും

ക്രോമിലും മോസില്ലയിലും പലപ്പോഴും കാര്യങ്ങൾ കൂടുതൽ എളുപ്പമാവാനാണ് എക്സ്റ്റൻഷൻ, ആഡ് ഓണുകൾ നമ്മൾ ഉപയോഗിക്കാറുളളത്. അതിനാൽ തന്നെ അതുകൊണ്ടുള്ള ഉപയോഗങ്ങൾക്ക് മാത്രമേ നമ്മൾ മുൻഗണന കൊടുക്കാറുള്ളൂ. പക്ഷെ അവ ഏത് കമ്പനി ഉണ്ടാക്കിയതാണ്, കമ്പനി വിശ്വാസയോഗ്യമാണോ എന്നുള്ള കാര്യങ്ങളൊന്നും തന്നെ നമ്മൾ അന്വേഷിക്കാറില്ല.

Advertisement
Stylish: 1.8 മില്യൺ ആളുകൾ ഉപയോഗിക്കുന്ന പ്ലഗിൻ

സത്യം പറഞ്ഞാൽ ക്രോമിലൂടെയും മോസില്ലയിലൂടെയും തന്നെ നമുക്ക് ലഭിക്കുന്ന എക്സറ്റന്ഷനുകൾ അല്ലെ, അതിനാൽ വേറെ ഒന്നും തന്നെ പേടിക്കേണ്ടതില്ല എന്ന ധാരണയാണ് നമ്മിൽ പലർക്കും. എന്നാൽ ഈ വിഷയത്തിൽ സുരക്ഷാ രംഗത്തെ ഒരു പ്രമുഖ കേന്ദ്രം തന്നെ മുന്നറിയിപ്പുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. രണ്ടു ബ്രൗസറുകളിലുമായി 1.8 മില്യൺ ആളുകൾ ഉപയോഗിക്കുന്ന Stylish എന്ന പ്ളഗ് ഇൻ ആണിത്.

സന്ദർശിക്കുന്ന ഓരോ വെബ്സൈറ്റിന്റെ ലിങ്കും ഇവർക്ക് ലഭ്യമാകുന്നു

ഈ പ്ലഗിൻ ബ്രൗസറിന് ഉള്ളിൽ വെബ്സൈറ്റുകൾ കാണിക്കുന്ന ഓപ്ഷനുകൾ കസ്റ്റമൈസേഷൻ ചെയ്യുന്നതിനായാണ് ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ആളുകൾ അറിയാതെ അവർ ഇന്റർനെറ്റിൽ ചെയ്ത സകല കാര്യങ്ങളുടെയും ലിങ്കുകൾ ഇവർക്ക് ലഭ്യമാകുന്നു. ഇതിലൂടെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാനും ആളുകളെ ബാൾക്ക്‌മെയിൽ ചെയ്യാനുമാണ് ഇവർ ശ്രമിക്കുക. എന്തായാലും പ്രശ്നം പുറത്തുവിട്ടതിനെ തുടർന്ന് രണ്ടു ബ്രൗസറുകളും ഈ പ്ളഗ് ഇൻ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഓക്‌സിജന്‍ OS: നിങ്ങള്‍ അറിയേണ്ട 5 സവിശേഷതകള്‍

ഇൻസ്റ്റാൾ ചെയ്തവർ ഒഴിവാക്കുന്നത് ഉത്തമം

വെബ്സൈറ്റുകൾക്ക് ആവശ്യമായ പല രീതിയിലുള്ള തീമുകൾ ഒരുക്കുന്ന അധികമാളുകളും ഉപയോഗിക്കുന്ന ഒന്നാണ് Stylish എന്ന ഈ പ്ളഗ് ഇൻ. വളരെ കാലമായി പലരും ഉപയോഗിക്കുന്ന ഈ പ്ളഗ് ഇൻ ഉപയോഗിക്കുന്ന ആളുകളുടെ ഡാറ്റ മൊത്തമായി അവരുടെ സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യുക വഴിയാണ് ഡാറ്റ കൈമാറുന്നത്. ഇതുപോലെ സമാനമായ മറ്റു ചില പ്ളഗ് ഇനുകൾ കൂടെ ഇവരുടെ നിരീക്ഷണത്തിലാണ്. ഏതായാലും ഈ പ്ലഗിൻ ഇൻസ്റ്റാൾ ചെയ്തവർ ഒഴിവാക്കുന്നത് ഉത്തമമാകും.

Best Mobiles in India

English Summary

This Popular Browser Extension is Secretly Recording Everything You do Online