ആരോഗ്യരംഗം സുതാര്യമാക്കി ഡോക്ടറുടെ സംരംഭം; മരുന്നുകളുടെ ഭാവി നിര്‍ണയിക്കും ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍


നിലവില്‍ ലോകത്താകമാനം ഏറെ ചൂഷണത്തിനിരയാകുന്ന മേഖലയാണ് ആരോഗ്യരംഗം. ചെറിയൊരു അസുഖമായിപ്പോലും സ്വകാര്യ ആശുപത്രിയിലെത്തിയാല്‍ പതിനായിരക്കണക്കിനു രൂപ ചെലവാകുമെന്നുറപ്പ്. ഇന്ത്യയെന്നല്ല യു.എസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ അവസ്ഥയും ഇതുതന്നെ.

Advertisement

മെഡിക്കല്‍ ഇന്‍ഷുറന്‍സ്

മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ളവ പ്രയോജനപ്പെടുത്തിയാണ് പല കുടുംബങ്ങളും ആശുപത്രികളിലെ വലിയ ബില്ലുകളില്‍ നിന്നും രക്ഷനേടുന്നത്. എന്നാല്‍ ഇവയെല്ലാം മാറ്റിക്കുറിക്കുകയാണ് ഒരു ഡോക്ടര്‍. ആരോഗ്യരംഗത്തെ ഉടച്ചുവാര്‍ക്കുകയാണെന്നു പോലും പറയാം.

Advertisement
ഹെല്‍ത്ത് ഗ്രൂപ്പാണ്

ലോറയെന്നത് രുഷിക ഫെര്‍നാന്റോപുലെയുടെ അധീനതയിലുള്ള ഹെല്‍ത്ത് ഗ്രൂപ്പാണ്. സി.ഇ.ഒയും രുഷികതന്നെ. ഇന്‍ഷുറന്‍സ് അധിഷ്ഠിതമായുള്ള പൊതുജനങ്ങളുടെ ചികിത്സാ സംവിധാനം ഉടച്ചുവാര്‍ക്കുകയെന്ന അദ്ദേഹത്തിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് നിലവില്‍ യാഥാര്‍ത്ഥ്യമാകുന്നത്.

ഈ ഡോക്ടറുടെ സേവനം

രോഗികളോടൊപ്പം ചേര്‍ന്നുനിന്നാണ് ഈ ഡോക്ടറുടെ സേവനം. ഒരു തരത്തിലുള്ള ഇന്‍ഷുറന്‍സിന്റെയും സേവനമില്ലാതെയാണ് ഇദ്ദേഹത്തിന്റെ സേവനം. ഒരു വ്യക്തിയുടെ പക്കല്‍നിന്നും 40 മുതല്‍ 50 ഡോളര്‍ വരെ ഇദ്ദേഹം വാങ്ങുന്നുണ്ട്. പകരം നല്‍കുന്നതോ സമാനതകളില്ലാത്ത സേവനമാണ്.

ഇദ്ദേഹത്തിന്റെ പ്രത്യേകത

ഏതുസമയത്തും സ്ഥലത്തെത്തി നേരിട്ടു നടത്തുന്ന ചികിത്സയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ഏറെ സുതാര്യമായ സേവനമാണ് കുറഞ്ഞ ചിലവില്‍ നല്‍കിവരുന്നതെന്നും ഭാവിയില്‍ സ്‌പോണ്‍സര്‍ അടക്കമുള്ള സംവിധാനം വന്നാല്‍ ഈ രംഗം രോഗികള്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നും രുഷിക ബിസനസ് ഇന്‍സൈഡര്‍ മാധ്യമത്തോടു പ്രതികരിച്ചു.

പുത്തന്‍ ആശയം

പുത്തന്‍ ആശയം വലിയ വിജയമാക സന്തോഷത്തിലാണ് രുഷിക. ഏകദേശം 250 മില്ല്യണ്‍ ഡോളറാണ് പുത്തന്‍ ആശയത്തിനു ലഭിച്ച നിക്ഷേപം. ഹ്യുമാന, കോസ്ല വെന്‍ച്യൂര്‍സ്, ജി.ഇ വെന്‍ച്യൂര്‍സ്, ടെസ്മാസെക്ക് ഹോള്‍ഡിംഗ്‌സ് അടക്കമുള്ള കമ്പനികളോട് ചര്‍ച്ചകള്‍ നടന്നുവരികയുമാണ്.

ചികിത്സാരീതി

രോഗികള്‍ക്കു മാത്രമല്ല ഡോക്ടര്‍മാര്‍ക്കും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതാണ് പുത്തന്‍ ചികിത്സാരീതി. രോഗികളെ നിരന്തരം വീട്ടിലെത്തി ചികിത്സിക്കുന്നതുകൊണ്ടുതന്നെ അവരുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍ക്ക് അടുത്തറിയാന്‍ സാധിക്കുന്നുണ്ട്. ഇത് കൃത്യമായ ചികിത്സ നല്‍കാന്‍ സഹായിക്കും.

പുതിയ ചികിത്സാ രീതിയിലൂടെ

പുതിയ ചികിത്സാ രീതിയിലൂടെ പല രോഗികളും ആശുപത്രി സന്ദര്‍ശനം പകുതിയോളം കുറയ്ക്കാനായിട്ടുണ്ട്. ഇവരെല്ലാം സംതൃപ്തരുമാണ്. ചെറിയൊരു മാസതുകയ്ക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത ചികിത്സയാണ്.

Best Mobiles in India

English Summary

This Doctor Is Making Healthcare Very Cheap For All, And His Idea Is The Future Of Medicine