തോംസൺ ഇന്ന് ഇന്ത്യയിൽ 40 ഇഞ്ച് 4K സ്മാർട് ടി.വി അവതരിപ്പിക്കും; 20,999 രൂപയാണ് വില


ചൈനീസ് കമ്പനിയായ ഷവോമി എംഐ ടി.വി ആരംഭിച്ച സ്മാർട് ടിവി ഡിസ്‌കൗണ്ട് സെയിൽ പോലെ ഇപ്പോൾ തോംസൺ ടിവി കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഷവോമിയേക്കാൾ വിലകുറച്ച് സ്മാർട് ടിവികൾ ഇന്ന് വിപണിയിലെത്തിക്കുവാൻ പോവുകയാണ് തോംസൺ.

കഴിഞ്ഞ ദിവസം 40 ഇഞ്ച് സ്മാർട് ടിവിയാണ് തോംസൺ അവതരിപ്പിച്ചത്. പുതിയ മോഡൽ ടിവിയുടെ വിൽപ്പന ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 12 മുതൽ തുടങ്ങും. ഓൺലൈൻ വാണിജ്യ കേന്ദ്രമായ ഫ്ലിപ്കാർട്ട് വഴിയാണ് തോംസൺ വില്‍പ്പന സജ്ജമാക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യാന്‍ പാടില്ലാത്ത 9 കാര്യങ്ങള്‍

നെറ്റ്ഫ്ളിക്സ്

‘ഫ്രണ്ട്‌ലി ടെക്നോളജി' എന്ന ലേബലിലാണ് ഇപ്പോൾ തോംസൺ കമ്പനി പുതിയ സ്മാര്‍ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 40 ഇഞ്ച് 4K സ്മാർട് ടിവിയുടെ വില 20,999 രൂപയാണ്.

ടെലിവിഷൻ നിർമാണ മേഖലയിൽ പ്രശസ്തി നേടിയ കമ്പനിയാണ് തോംസൺ. ഫ്ലിപ്കാർട്ടിനു പുറമെ തോംസണിന്റെ ഔദ്യോഗിക ഷോറൂമുകളിലും റീട്ടെയിലർമാർ വഴിയും സ്മാർട് ടിവി ഉപയോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.

ഹോട്ട്സ്റ്റാർ

പതിനഞ്ച് വർഷത്തിന് ശേഷമാണ് തോംസൺ ഇപ്പോൾ ഇന്ത്യയില്‍ ഇങ്ങനെയൊരു ഓഫർ അവതരിപ്പിച്ചത്. ഇന്ത്യയിലെ മൊത്തം സ്മാർട് ടിവി വിപണിയിലെ 6-7 ശതമാനം വിഹിതം സ്വയത്തമാക്കാനുള്ള പദ്ധതിയാണ് തോംസൺ ലക്ഷ്യമിടുന്നത്.

ഇത് തോംസണിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവാണ്. ഷവോമി, സാംസങ് തുടങ്ങി കമ്പനികൾക്ക് വന്‍ വെല്ലുവളിയുമായാണ് തോംസണ്‍ വാണിജ്യ രംഗത്ത് തിളങ്ങുവാനായി എത്തിയിരിക്കുന്നത്.

ആമസോൺ പ്രൈം

തോംസണിന്റെ സ്മാർട് ടിവികളിൽ സവിശേഷതകൾ പലതാണ്. രാജ്യാന്തര തലത്തിലുള്ള കണ്ടയ്‌നറുകൾ മൈ വോളിൽ ലഭിക്കും. ബോളിവുഡ് വിഡിയോകൾ, ടെന്റിങ് മ്യൂസിക്, ക്രിക്കറ്റ് മൽസരങ്ങൾ എല്ലാം മൈവോൾ വഴി ഉപയോക്താക്കൾക്ക് ആസ്വദിക്കാം.

ബിഗ് ബാസ്ക്കറ്റ്, സൊമാറ്റോ, ഹോട്ട്സ്റ്റാർ തുടങ്ങി ആപ്പുകൾ വഴി ഇഷ്ടപ്പെട്ട വിഡിയോകളും സിനിമികളും ചാനലുകളും കാണാം. ഇതോടൊപ്പം ഇന്ത്യയിലെ പ്രാദേശിക ചാനലുകളും റേഡിയോ സ്റ്റേഷനുകളും ലഭ്യമാക്കും.

ആൻഡ്രോയിഡ് 7.1

ആമസോൺ പ്രൈം, ഹങ്കാമ, ടെഡ്, ഡിസ്കവറി, ഹിസ്റ്ററി, റെഡ്ബുൾ ടിവി തുടങ്ങി സിനിമ ചാനലുകളും, ഫിഫ, ചാംപ്യൻസ് ലീഗ്, ഇഎസ്പിഎൻ വഴിയുള്ള സ്പോട്സ് വിഡിയോകളും കാണാം.

തോംസൺ 40 ഇഞ്ച് 4K ടിവിയിൽ നിങ്ങൾക്ക് യുട്യൂബ് 4K വിഡിയോകൾ കാണാവുന്നതാണ്. ഇതിൽ നേരത്തെ ഇൻസ്റ്റാള്‍ ചെയ്ത ആറു ആപ്പുകള്‍: ടിവി അസിസ്റ്റന്റ്, ആൻഡ്രോയിഡ് 7.1, ടോപ് ട്രന്റിങ് മ്യൂസിക്, മൂവി, ടിവി ഷോ, 18 ഭാഷകളിലുള്ള കണ്ടെന്റുകൾ, നെറ്റ്ഫ്ലികസ് എന്നിവയാണ്.

Most Read Articles
Best Mobiles in India
Read More About: smart tv technology india flipkart

Have a great day!
Read more...

English Summary

French consumer brand, Thomson, which re-entered the Indian market just last year, has launched India's first 40-inch 4K smart TV. It is priced at Rs 20,999 and will be available for purchase starting today (16 March) at 12 am on Flipkart.