വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന് അഡ്മിനെ കത്തി കൊണ്ട് കുത്തി മൂന്ന് പേർ!


വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും അംഗത്തെ ഒഴിവാക്കിയതിന്റെ പേരിലുള്ള പല പൊല്ലാപ്പുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ മുംബൈയിൽ നടന്ന ഒരു സംഭവം അല്പം കടന്ന കൈ ആയിപ്പോയി. വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഒരു അംഗത്തെ പുറത്താക്കിയതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

Advertisement

സംഭവം നടന്നത് മുംബൈയിൽ ആണ്. അവിടെയുള്ള ഒരു പ്രശസ്ത വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും അംഗത്തെ ഒഴിവാക്കിയതിന്റെ പേരിലാണ് ഈ രീതിയിലുള്ള ഒരു അക്രമം നടന്നത്. എന്താണ് സംഭവിച്ചത് എന്ന് നോക്കാം.

Advertisement

സംഭവിച്ചത്

അഹമ്മദ് നഗറിലുള്ള 18 വയസ്സുകാരനായ ചൈതന്യ ശിവാജി എന്ന ചെറുപ്പക്കാരൻ ഈ വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിൻ ആയിരുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി മൂന്ന് പേർ വന്ന് മൂർച്ചയേറിയ കത്തി കൊണ്ട് ഈ യുവാവിനെ കുത്തുകയായിരുന്നു. പോലീസ് മാധ്യമങ്ങളോട് പറയുന്നത് ഇപ്രകാരമാണ്. മെയ് 17ന് രാത്രി അഹമ്മദ് നഗർ മന്മദ് റോഡിൽ ഉള്ള ഒരു മെസ്സിൽ വെച്ചായിരുന്നു ഈ സംഭവം നടന്നത്.

കാരണം

അഹമ്മദ് നഗറിലെ ഒരു അഗ്രികൾച്ചർ കോളേജിൽ വിദ്യാർത്ഥിയാണ് ചൈതന്യ. തങ്ങളുടെ കോളേജിലെ വിദ്യാർത്ഥികൾക്കായുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് ചൈതന്യ ഉണ്ടാക്കിയിരുന്നു. അതിന്റെ അഡ്മിൻ കൂടിയായിരുന്നു ചൈതന്യ. കോളേജിൽ നിന്നും വിട്ടുപോയ ഒരു ചെറുപ്പക്കാരനായ സച്ചിൻ ഖദക്ക് എന്നയാളെ ചൈതന്യ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കിയിരുന്നു. ഇത് സച്ചിനെ ചൊടിപ്പിക്കുകയും ഇത്തരം അക്രമത്തിലേക്കുള്ള വഴി തുറക്കുകയുമായിരുന്നു.

നടന്നത്

അങ്ങനെ സച്ചിന്റെ സുഹൃത്ത് ആയ അമോൽ എന്ന യുവാവും മറ്റു രണ്ടു കൂട്ടുകാരും കൂടെ ചൈതന്യ ഭക്ഷണം കഴിക്കുന്ന മെസ്സിൽ എത്തുകയായിരുന്നു. അവിടെ വെച്ച് അവനെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. "അമോൽ ചൈതന്യയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വായയിലും പുറത്തും കുത്തുകയായിരുന്നു"- പോലീസ് വ്യക്തമാക്കി.

മാരകമായി പരിക്കേറ്റ് ചൈതന്യ

കുത്തേറ്റതിനെ തുടർന്ന് മാരകമായ പരിക്ക് ഏറ്റ ചൈതന്യയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് അവിടെ നിന്ന് പൂനെയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 307 പ്രകാരം ഈ നാല് പേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഡിടിവി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫോണിൽ വരുന്ന ശല്യം ചെയുന്ന പരസ്യങ്ങള്‍ എങ്ങനെ തടയാം?

Best Mobiles in India

English Summary

Three Men Stab Whatsapp Group Admin.