സ്‌പോട്ടിഫൈയിലെ മ്യൂസിക് സ്ട്രീമിങ്ങിന്റെ സൗണ്ട് ക്വാളിറ്റി എങ്ങനെ മെച്ചപ്പെടുത്താം


സംഗീതം ഇഷ്ടമല്ലാത്തവരായി ആരും കാണില്ല.സംഗീതപ്രേമികള്‍ക്കായി നിരവധി മ്യൂസിക് ആല്‍ബങ്ങളും ട്രാക്കുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും. പാട്ടുകള്‍ എവിടെ ശേഖരിച്ച് വയ്ക്കും എന്ന ആശങ്കപ്പെടാതെ ഓണ്‍ലൈനില്‍ നിന്നും ഏത് സമയവും സംഗീതം ആസ്വദിക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഇന്നുണ്ട്.

Advertisement

എന്നാല്‍, നെറ്റ് വര്‍ക് കണക്ഷന്‍ മികച്ചതല്ലെങ്കില്‍ മ്യൂസിക് സ്ട്രീമിങ്ങില്‍ ബുദ്ധിമുട്ട് അുഭവപ്പെടുക സാധാരണമാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സൗണ്ട് ക്വാളിറ്റി മെച്ചപ്പെടുത്താനും സ്ട്രീമിങ്ങിന്റെ വേഗത ഉയര്‍ത്താനും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

Advertisement

സ്‌പോട്ടിഫൈയിലെ മ്യൂസിക് സ്ട്രീമിങ്ങിന്റെ സൗണ്ട് ക്വാളിറ്റി മെച്ചപ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം താഴെ പറയുന്ന വഴികള്‍ പിന്തുടര്‍ന്നാല്‍ ഇത് വളരെ എളുപ്പമാണ്

#1

മ്യൂസിക് സ്ട്രീമിങ്ങിനായി ഐഒഎസ് ഡിവൈസില്‍ സ്‌പോട്ടിഫൈ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ക്വാളിറ്റിയിലുള്ള സൗണ്ട് ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗം മറ്റ് ഡിവൈസുകളില്‍ നിന്നും വ്യത്യസ്തമാണ്.

ആദ്യം സ്‌പോട്ടിഫൈ ആപ്പ് ഓപ്പണ്‍ ചെയ്യുക. ഇതില്‍ കാണുന്ന യുവര്‍ ലൈബ്രറി എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. മെനുവില്‍ വലത് വശത്ത് താഴെയായാണ് ഇത് കാണുന്നത് . എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും.

#2

ആപ്പ് സ്‌ക്രീനിന്റെ മുകളില്‍ വലത് മൂലയ്ക്കായി കാണുന്ന സെറ്റിങ്‌സ് ഗിയറില്‍ തൊടുമ്പോള്‍ മെനുവിന് താഴെ നിരവധി ഓപ്ഷനുകള്‍ കാണാന്‍ കഴിയും.

സെറ്റിങ്‌സ് ലിസ്റ്റില്‍ കാണുന്ന മ്യൂസിക് ക്വാളിറ്റി ഓപ്ഷന്‍ ക്ലിക് ചെയ്താല്‍ സ്ട്രീമിങ് ഹെഡര്‍ കാണപ്പെടുന്ന സ്‌ക്രീനില്‍ എത്തും. മറ്റ് നിരവധി ഓപ്ഷനുകള്‍ ഇതിന് താഴെ കാണാം. പെയ്ഡ് പതിപ്പാണോ സൗജന്യം പതിപ്പാണോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വിവധ ഓപ്ഷനുകള്‍ കാണപ്പെടുക.

ഇതില്‍ കാണുന്ന ഹൈ ഓപ്ഷന്‍ സെലക്ട് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ആപ്പിലേക്ക് തിരിച്ചെത്താം. സ്‌പോട്ടിഫൈയില്‍ സാധ്യമാകുന്നത്ര മികച്ച സൗണ്ട് ക്വാളിറ്റി ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രയുമാണ് .

ഐഫോണിന് ഇണങ്ങുന്ന 10 മികച്ച വിപിഎന്‍ ആപ്പുകള്‍

#3

സ്‌പോട്ടിഫൈ റണ്‍ ചെയ്യുന്ന ആന്‍ഡ്രോഡിവൈസിനായി വീണ്ടും ലൈബ്രറി ഓപ്ഷനില്‍ പോവുക, അതില്‍ നിന്നും സെറ്റിങ്‌സില്‍ എത്തുക. മ്യൂസിക് ക്വാളിറ്റി എന്ന സെക്ഷന്‍ കണ്ടെത്തി ഹൈ ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് സ്‌പോട്ടിഫൈ ആപ്പിലേക്ക് തിരിച്ചെത്തുകയും മികച്ച ക്വാളിറ്റിയിലുള്ള മ്യൂസിക് ആസ്വദിക്കുകയും ചെയ്യാം.

ഈ മാര്‍ഗം പിന്തുടര്‍ന്നതിന് ശേഷം ഓണ്‍ലൈന്‍ മ്യൂസിക് പ്ലെ ചെയ്താല്‍ മുമ്പ് ലഭിച്ചിരുന്നതിലും മികച്ച സൗണ്ട് ക്വാളിറ്റി ലഭിക്കുന്നതായി അനുഭവപ്പെടും. മികച്ച ക്വാളിറ്റി ലഭിക്കുന്നതിനായി ഏതെങ്കിലും മ്യൂസിക് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം പിന്നീട് ഉണ്ടാവില്ല.

Best Mobiles in India

English Summary

Through spotify we can improve sound quality in Streaming Music