ഗൂഗിള്‍ പ്ലെയ്‌സ്റ്റോറിലും ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ടിക്ടോക്ക് ആപ്ലിക്കേഷന്‍ വീണ്ടും സജീവം

ഈ നിരോധനത്തിനെതിരായി ടിക് ടോക്ക് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ശരിവയ്ക്കുകയാണ് ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ് ഗൂഗിളും ആപ്പിളും അവരുടെ പ്ലെയ്‌സ്‌റ്റോറുകളിൽ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ പിന്‍വലിച്


ബെയ്ജിങ് ആസ്ഥാനമായ ബൈറ്റൻസ് ടെക്നോളജി ഡെവലപ്പർ കമ്പനി ഇപ്പോൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണ്. ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കം ചെയ്തിരുന്നു. അശ്ലീല വീഡിയോകളുടെ പ്രചാരണം ഇതിൽ ഇനി അനുവദനീയമല്ല എന്ന വ്യവസ്ഥയ്ക്ക് മേലാണ് നിരോധനം നീക്കിയത്.

Advertisement

വിവാദപരമായ ഏതെങ്കിലും വീഡിയോകള്‍ ഈ വ്യവസ്ഥ ലംഘിച്ച് ചേർക്കപ്പെട്ടു എന്നറിഞ്ഞാൽ, കോടതി അലക്ഷ്യമായി അതിനെ കാണുമെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, എസ്.എസ് സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടങ്ങിയ വ്യവസ്ഥകൾക്ക് പുറമേയാണ് ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കം ചെയ്തത്.

Advertisement

ടിക് ടോക്ക്

ഈ നിരോധനത്തിനെതിരായി ടിക് ടോക്ക് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ശരിവയ്ക്കുകയാണ് ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ് ഗൂഗിളും ആപ്പിളും അവരുടെ പ്ലെയ്‌സ്‌റ്റോറുകളിൽ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ പിന്‍വലിച്ചത്.

ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം

എന്നാൽ കോടതി നിരോധനം പിന്‍വലിച്ചതോടെ ഗൂഗിള്‍ പ്ലെയ്‌സ്റ്റോറിലും ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷന്‍ തിരിച്ചെത്തി. ഇനി നിയന്ത്രണങ്ങളൊന്നുമില്ലാതെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ടിക് ടോക്ക് ആപ്ലിക്കേഷന്‍

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്ലെയ്‌സ്റ്റോറില്‍ നിന്നും ആപ്പ്‌സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടത്, ഈ മാസമാണ് നിരോധന ഉത്തരവ് കോടതി പിന്‍വലിച്ചത്.

മദ്രാസ് ഹൈക്കോടതി

അശ്ലീലവീഡിയോകളും, ചൈല്‍ഡ് പോണോഗ്രാഫിയും പ്രചരിക്കുന്നുണ്ട് എന്നാരോപിച്ചുള്ള പരാതിയിന്മേലാണ് ടിക് ടോക്കിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും കത്തയക്കുകയായിരുന്നു.

കോടതി ടിക്ടോക്കിനുള്ള നിരോധനം നീക്കി

അശ്ലീല ദൃശ്യങ്ങള്‍ക്കും, ചൈല്‍ഡ് പോണോഗ്രാഫിയ്ക്കും മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് കോടതി ടിക് ടോക്കിനുള്ള നിരോധനം നീക്കിയത്. വ്യവസ്ഥ ലംഘിച്ചാല്‍ കോടതി അലക്ഷ്യമാകുമെന്ന മുന്നറിയിപ്പുമുണ്ട്.

Best Mobiles in India

English Summary

On 22 April, the Supreme Court directed the Madras high court to decide on a plea in the hearing scheduled for 24 April, failing which it said the order would stand vacated. The Madras high court, after hearing a plea from ByteDance, TikTok’s parent company, reversed its 3 April decision.